പങ്കാളിയെ കണ്ടെത്തി നൽകുന്നവർക്ക് സമ്മാനം 4 ലക്ഷം; വൻ ഓഫറുമായി അഭിഭാഷക!
വാഷിംഗ്ടൺ: മനസ്സിന് ഇണങ്ങിയ പങ്കാളിയെ ലഭിക്കുക എന്ന് പറയുന്നത് അത്ര നിസ്സാര കാര്യമല്ല. നമ്മുടെ സ്വഭാവത്തിന് ചേരുന്ന ഒരേ താല്പര്യം ഉള്ള ഒരാളെ നമ്മുടെ പങ്കാളിയായി ലഭിച്ചാൽ ജീവിതം വൻ പൊളിയാകും എന്നതിൽ സംശയമൊന്നുമില്ല.
പക്ഷേ എങ്ങനെയാണ് അങ്ങനെ ഒരാളെ കണ്ടെത്തുക. ഇനി പറയാൻ പോകുന്നത്. തനിക്ക് ചേർന്ന പങ്കാളിയെ കണ്ടെത്താൻ വിചിത്രമായ ഒരു പ്ലാൻ തയ്യാറാക്കിയ ഒരു യുവതിയെ പറ്റിയാണ്.

കാലിഫോർണിയയിൽ താമസിക്കുന്ന 34 കാരിയായ ഈവ് ടില്ലി കോൾസൺ എന്ന അഭിഭാഷക ആണ് തനിക്ക് അനിയോജ്യനായ പങ്കാളിയെ കണ്ടെത്താൻ വെറൈറ്റി വഴി പരീക്ഷിച്ചത്. തനിക്ക് ചേർന്ന പങ്കാളിയെ കണ്ടുപിടിക്കുന്ന വ്യക്തിക്ക് നാല് ലക്ഷത്തിൽ അധികം രൂപയാണ് ഈ യുവതി നൽകാം എന്ന് പറഞ്ഞത്.
ആദ്യം സുഹൃത്തുക്കളോടാണ് യുവതി ഇത് പറഞ്ഞതെങ്കിലും അവർക്ക് അങ്ങനെ ഒരാളെ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ ശ്രമത്തിൽ നിന്ന് പിന്മാറാൻ യുവതി തയ്യാറായില്ല, ഇതേ കാര്യം ടിക് ടോക്കിൽ പറഞ്ഞു. എന്താണ് തന്റെ മനസ്സിലുള്ളതെന്ന് ടെല്ലി തന്നെ ടിക് ടോക്കിൽ ഫോളോ ചെയ്യുന്ന ആളുകളോട് പറഞ്ഞു. പതിനായിരത്തിലധികം ഫോളോവേഴ്സാണ് യുവതിക്ക് ഉള്ളത്.
പലരും പല ഓഫറുകളുമായി എത്തി. എന്നാൽ ടെല്ലിക്ക് ആരേയും ഇഷ്ടമായില്ല. എന്തായാലും ഇതുവരെ പങ്കാളിയെ കണ്ടെത്താൻ സാധിച്ചില്ല. അതേസമയം വിവാഹം കഴിച്ച് കുറേ വർഷങ്ങൾ ഒരുമിച്ച് മുന്നോട്ടുപോകാൻ യുവതിക്ക് താൽപര്യമില്ല. ഒരു 20 വർഷമൊക്കെ ഒരുമിച്ച് ജീവിച്ചാൽ മതി. എന്തായാലും തന്റെ പങ്കാളിയെ കുറിച്ചുള്ള സങ്കല്പങ്ങൾ ടെല്ലി പറഞ്ഞിട്ടുണ്ട്.
27 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകളെയാണ് ടെല്ലി ഇഷ്ടപ്പെടുന്നത്. കായിക പ്രേമിയും നല്ല രീതിയിൽ കാര്യങ്ങൾ പങ്കുവെയ്ക്കാൻ പറ്റുന്നവരും ആവണം. കുറഞ്ഞത് ആറടി ഉയരം വേണമെന്നാണ് യുവതി പറയുന്നത്.
നല്ല ബുദ്ധി വേണം, നർമ ബോധം വേണം. ഇതിനോടകം യുവതിയുടെ പോസ്റ്റ് വൈറൽ ആയി. 5,56,000 ലധികം ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. എങ്ങനെയെങ്കിലും തനിക്ക് ചേർന്ന ഒരാളെ കണ്ടെത്താൻ സഹായിക്കണമെന്നാണ് യുവതി പറയുന്നത്.
എന്തായാലും ഇതുവരെ ടെല്ലി അങ്ങനെ ഒരാളെ കണ്ടെത്തിയിട്ടില്ല. നിരവധി പേരാണ് യുവതിയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. തങ്ങൾ പറയുന്ന ആളെ ടെല്ലിക്ക് ഇഷ്ടപ്പെട്ടാൽ നാല് ലക്ഷം അല്ലേ സ്വന്തമാകുന്നത്.












Click it and Unblock the Notifications