Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിയില്ലാത്ത 29കാരിക്ക് വിവാഹാലോചനയുമായി വന്നത് 14 യുവാക്കൾ, ശമ്പളം 45 ലക്ഷം വരെ; അമ്പരപ്പ്

29 വയസ്സുകാരിയായ ഒരു യുവതി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയിയൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ട്വിറ്ററിലാണ് യുവതി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 14 പുരുഷന്മാരുടെ പേരും അവരുടെ വയസ്സും ജോലി ചെയ്യുന്ന സ്ഥാപനവും, ശമ്പളവും അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

29 വയസ്സുള്ള യുവതിയാണ് താനെന്നും ബികോം ആണ് പഠിച്ചത്, ഇപ്പോൾ ജോലി ചെയ്യുന്നില്ലെന്നും യുവതി പറയുന്നു. 14 പുരുഷന്മാരുമായി മാട്രിമോണിയിലൂടെ സംസാരിച്ചുവെന്നും താൻ ഇപ്പോൾ ആശയക്കുഴപ്പത്തിലാണെന്നുമാണ് യുവതി പറഞ്ഞത്.

virl

14 പേരിൽ ആരെയാണ് താൻ തിരഞ്ഞെടുക്കേണ്ടത് എന്നാണ് യുവതിയുടെ സംശയം. ഡോക്ടർ ബ്ലാക്ക് പിൽ എന്ന അകൗണ്ടിൽ നിന്നാണ് ട്വീറ്റ്,14 ലക്ഷം മുതൽ 45 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള ആളുകൾ യുവതി പങ്കിട്ട ലിസ്റ്റിൽ ഉണ്ട്.

29 വയസ്സുള്ള ബികോം കാരിയായ ജോലിയില്ലാത്ത തനിക്ക് ഈ 14 ഓപ്ഷന് നല്ലതായി ആണ് തോന്നുന്നതെന്നും പക്ഷേ എന്തുകൊണ്ടാണ് 45 ലക്ഷം ശമ്പളം ഉള്ള ആളും ഡോക്ടറുമൊക്കെ താല്പര്യപ്പെടുന്നുവെന്നും യുവതി ചോദിക്കുന്നു.

വിവാഹം കഴിക്കാൻ ആളെ കിട്ടാത്തത് കൊണ്ടായിരിക്കുമോ എന്നും യുവതി ചോദിക്കുന്നു, എന്തായാലും 20 ലക്ഷത്തിന് താഴെ വരുമാനം ഉള്ളവരെ തിരഞ്ഞെടുക്കാത്തത് ആണ് നല്ലതെന്നാണ് യുവതി പറയുന്നത്. നിരവധിപേരാണ് യുവതിയുടെ ട്വീറ്റിന് കമന്റ് ചെയ്യുന്നത്.

ഇതൊക്കെ വ്യാജന്മാരായിരിക്കും വെറുതേ വഞ്ചിക്കപ്പെടേണ്ട എന്നാണ് ഒരാളുടെ കമന്റ്, നിങ്ങളെ അത്രയ്ക്കും ഇഷ്ടമായിക്കാണും എന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഞാൻ ഈ വിവാഹത്തിനൊന്നുമില്ല, സിംഗിളായിരിക്കാനാണ് തീരുമാനം, എന്നാണ് വേറൊരു കമന്റ്,

ഇതുപോലെ നേരത്തെയൊരു യുവതി തനിക്ക് യോജിച്ച പങ്കാളിയെ കണ്ടെത്താൻ ലക്ഷങ്ങൾ ആണ് വാ​ഗ്ദാനം ചെയ്തത്. പങ്കാളിയെ കണ്ടെത്തുന്നവർക്ക് നാല് ലക്ഷം രപ നൽകുമെന്നാണ് യുവതി പറഞ്ഞത്. ചില കണ്ടീഷനുകളും യുവതിക്കുണ്ട്.
27 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകളെയാണ് ഇവർക്ക് താല്പര്യം.

കായിക പ്രേമിയും നല്ല രീതിയിൽ കാര്യങ്ങൾ പങ്കുവെയ്ക്കാൻ കഴിയുകയും വേണം. കുറഞ്ഞത് ആറടി ഉയരം വേണം. നല്ല ബുദ്ധി വേണം, നർമ ബോധം വേണമെന്നും യുവതി വ്യക്തമാക്കി. പോസ്റ്റ് ഇതിനോടകം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്തായാലും ഇതുവരെ ഒരാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+