സീറോ സ്പെൻഡ് രീതി വഴി യുവതി ഒരു മാസം ലാഭിച്ചത് 1 ലക്ഷം രൂപ; സംഭവം സിംപിളാണ്
ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് എത്ര പണം കിട്ടിയാലും മാസാവസാനം ആകുമ്പോഴേക്കും എല്ലാ പൈസയും തീർന്ന് ഒരു രൂപ പോലും ബാക്കിയില്ലാത്ത അവസ്ഥ. ഓരോ തവണയും ചെലവ് നിയന്ത്രിക്കാൻ പല വഴികളും നമ്മൾ പരീക്ഷിച്ചും കാണും പക്ഷേ നടന്നിട്ടുമുണ്ടാകില്ല. എന്നാൽ ഇനി പറയാൻ പോകുന്നത് ഓരോ മാസവും സീറോ സ്പെൻഡ് രീതി പിന്തുടർന്നുകൊണ്ട് ഒരു ലക്ഷം രൂര വരെ ലാഭിക്കുന്ന യുവതിയെക്കുറിച്ചാണ്.
മെറ്റിൽഡ എന്ന യുവതിയുടെ ഈ രീതിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സീറോ സ്പെൻഡ് രീതിയിലൂടെ മാസം 150ജ0 പൗണ്ട് വരെയാണ് ഈ യുവതി ലാഭിച്ചത്. അതായത് 1.3 ലക്ഷം രൂപ. ഇതിന് പിന്നാലെ തന്നെ ആളുകൾ എന്താണ് സീറോ സ്പെൻഡ് രീതി എന്ന് അന്വേഷിക്കാൻ തുടങ്ങി.

പണം ചെലവഴിക്കാതിരക്കുക എന്നാതാണ് ഇത്. അതായത് ഭക്ഷണത്തിനും ബില്ലുകൾ അടയ്ക്കാനും മാത്രം ചെലവാക്കാം, വസ്ത്രങ്ങളടക്കം വാങ്ങാൻ പണം ചെലവാക്കില്ല. അത് പോലെ പരിപാടികളിലൊന്നും പങ്കെടുക്കില്ല. ഗതാഗതത്തിന് വേണ്ടിയും പണം ചെലവാക്കില്ല. ഇതാണ് സീറോ സ്പെൻഡ് രീതി.
28 കാരിയായ മെറ്റിൽഡ വളരെ കൃത്യമായിട്ടാണ് ഇതെല്ലാം നടപ്പിലാക്കുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. എങ്ങനെയാണ് അവർ ഈ രീതി നടപ്പിലാക്കുന്നതെന്നോ. സീറോ സ്പെൻഡ് മാസം പിന്തുടരാൻ നേരത്തെ തന്നെ തീരുമാനിക്കും. പിന്നെ സാധനങ്ങൾ വാങ്ങാൻ ഒരു കട തിരഞ്ഞെടുക്കും. മാസത്തിൽ ആദ്യം തന്നെ അവിടെ നിന്ന് ഭക്ഷണത്തിന് ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി വെയ്ക്കും. പിന്നീട് ഒന്നും വാങ്ങില്ല. അത് പോലെ പണം ചെലവഴിക്കുന്നത് ബില്ലുകൾ അടയ്ക്കാനും നായയ്ക്ക് എന്തെങ്കിലും അത്യാവശ്യം വന്നാൽ അതിനുമാണ്.
ഒരുപാട് പണം ചെലവാക്കിയാൽ ലണ്ടിനിൽ ജീവിച്ച് മുന്നോട്ട് പോകാൻ വലിയ പാടാണെന്നാണ് മെറ്റിൽഡ പറയുന്നത്. അത് കൊണ്ട് തന്നെ അധികം പണം ചെലവാക്കാതെ ഈ രീതിയിൽ ജീവിക്കുന്നത്. ഇങ്ങനെ തനിക്ക് വലിയൊരു തുക തന്നെ സേവ് ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. എന്തായാലും പലരും ഈ വഴി പരീക്ഷിക്കണമെന്നാണ് പറയുന്നത്. ഇടയ്ക്ക് നിങ്ങൾക്കും ഈ വഴി പരീക്ഷിക്കാവുന്നതാണ്. ചെറിയ തുകയെങ്കിലും സേവ് ചെയ്യാൻ പറ്റിയാലോ?












Click it and Unblock the Notifications