ഫ്ലാറ്റ്, കാറുകൾ; നാട്ടിൽ ഭിക്ഷയെടുത്ത് യുവതി മലേഷ്യയിൽ സ്വന്തമാക്കിയത് കോടികളുടെ സ്വത്ത്! സംഭവം ഇങ്ങനെ
ജീവിതത്തിൽ വളരെ കഷ്ടപ്പെട്ട് പണം സമ്പാദിച്ച് നല്ല നിലയിൽ ജീവിക്കുന്ന ഒരുപാട് പേരുടെ കഥകൾ നമ്മൾ കേട്ടുകാണും. എന്നാൽ ഭിക്ഷയാചിച്ച് കോടീശ്വരിയായ യുവതിയെ കുറിച്ച് കേട്ടുണ്ടോ. ഭിക്ഷ യാചിച്ച് ആരെങ്കിലും വിദേശ രാജ്യങ്ങളിൽ ആഡംബര ഫ്‌ളാറ്റുകളും കാറുകളും സ്വത്തുക്കളും സ്വന്തമാക്കിയതായി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?
കേട്ടപ്പോൾ ആകെ ഞെട്ടിപ്പോയില്ലേ.. അതെ പാക്കിസ്ഥാനിൽ നിന്നുള്ള യുവതിയാണ് ഭിക്ഷാടനത്തിലൂടെ ആഡംബരം ജീവിതം നയിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അറിഞ്ഞാലോ..

പാകിസ്ഥാനിൽ നിന്നുള്ള ലൈബ എന്ന യുവതിയാണ് ഭിക്ഷാടനത്തിലൂടെയാണ് താൻ ധനിക ആയതെന്ന് അവകാശപ്പെടുന്നത്. ഇപ്പോൾ വിദേശത്ത് സമ്പത്തുണ്ടെന്നും യുവതി പറയുന്നു. യുവതിയുടെ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
"ഞാൻ സമയം കിട്ടുമ്പോഴെല്ലാം പാക്കിസ്ഥാനിൽ വരാറുണ്ട്. ഞാൻ സാധാരണയായി മലേഷ്യയിലാണ് താമസിക്കുന്നത്, രണ്ട് ഫ്ലാറ്റുകളും കാറുകളും സ്വന്തമായി ഒരു ബിസിനസ്സുമുണ്ട്, "ലൈബ പറഞ്ഞു.
ലൈബ എങ്ങനെയാണ് ഇത്രയും സമ്പന്നയായത് എന്ന ചോദ്യത്തിന് ലൈബ ഒരു മടിയും കൂടാതെ ഭിക്ഷയാചിച്ചാണ് താൻ പണക്കാരി ആയതെന്നാണ് പറയുന്നത്. തനിക്ക് എപ്പോഴും സമ്പന്നയാകണമെന്നായിരുന്നു ആഗ്രഹമെന്നും. അങ്ങനെയാണ് താൻ യാചിക്കാൻ തുടങ്ങിയതെന്നും യുവതി പറയുന്നു.
"എനിക്ക് എപ്പോഴും സമ്പന്നയാകാൻ ആഗ്രഹമുണ്ടായിരുന്നു, പിന്നീട് ഞാൻ യാചിക്കാൻ തുടങ്ങി. ഞാൻ ട്രാഫിക് സ്‌ക്വയറുകൾക്ക് സമീപം നിന്നുകൊണ്ട് ഭിക്ഷ യാചിക്കാൻ തുടങ്ങി. ആളുകളിൽ നിന്ന് കൂടുതൽ പണം എളുപ്പത്തിൽ നേടാൻ ഇല്ലാത്ത കഥകൾ പോലും ഞാൻ വിവരിച്ചു. ഇപ്പോൾ, ഞാൻ മലേഷ്യ ആഡംബര ജീവിതം നയിക്കുന്നു" യുവതി പറയുന്നു
Atheist_Krishna എന്ന ഉപയോക്താവിന്റെ ഔദ്യോഗിക X ഹാൻഡിൽ 'പാകിസ്ഥാൻ സംരംഭക' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്, പലരും ഇത് വിശ്വസിച്ചിട്ടില്ല. തമാശയാവാം എന്നാണ് ചിലർ പറയുന്നത്.
ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് മറ്റ് ചിലർ സംശയിച്ചു. എന്തിനാണ് ഇങ്ങനെ മുഴുൻ പണിയെടുത്ത് ജീവിതം വേസ്റ്റാക്കുന്നത്. ഇതുപോലെ ഭിക്ഷയെടുത്ത് പണം സമ്പാദിച്ച് വിദേശത്ത് പോയി കോടീശ്വനായി ജീവിച്ചാൽ പോരെ എന്നാണ് മറ്റൊരു കമന്റ്. ഇത് സത്യമാണോ യാഥാർത്ഥ്യം ആണോ എന്ന് വ്യക്തമായിട്ടില്ല












Click it and Unblock the Notifications