Get Updates
Get notified of breaking news, exclusive insights, and must-see stories!

4 വയസ്സുള്ള കുട്ടിയോളം വലുപ്പം; വാതിലും തുറന്ന് ഒറ്റയോട്ടം; ചില്ലറക്കാരനല്ല ഈ പൂച്ച..

ഒരു പൂച്ചയെക്കുറിച്ചാണ് പറയാൻ പോകുന്നത്. നിസ്സാരക്കാരനല്ല ആള്. ഈ പൂച്ചയെ കണ്ടവരൊക്കെ അമ്പരപ്പിലാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം ഈ പൂച്ച തന്നെയാണ്. ഈ പൂച്ചയുടെ വിശേഷങ്ങൾ അറിഞ്ഞാലോ?

പൂച്ചയെ കണ്ടവരൊക്കെ ആദ്യം ചോദിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ പൂച്ചയാണോ ഈ പൂച്ചയെന്നാണ്, റഷ്യയിൽ നിന്നുള്ള യൂലിയ മിനിന ആണ് ആണ് തന്റെ പൂച്ചയുടെ വീഡിയോ പങ്കുവെച്ചത്.

ഇവർ വളരെ മുൻപ് തന്നെ തന്റെ പൂച്ചയെക്കുറിച്ചുള്ള വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്. പക്ഷേ ഈ പൂച്ച ഇത്ര വലുതായോ എന്നാണ് ആളുകൾ ചോദിക്കുന്നത്. കെഫീർ എന്നാണ് മിനിനയുടെ പൂച്ചയുടെ പേര്, അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ യുവതി പൂച്ചയുടെ വീഡിയോ പങ്കിട്ടത്. മിനിനയുടെ 4 വയസ്സുള്ള മസകളുടെ അത്രയും ഉയരമുണ്ട് ഈ പൂച്ചയ്ക്ക്.

ഏറ്റവും പുതിയ ക്ലിപ്പിൽ, വെളുത്ത രോഷമുള്ള പൂച്ച അതിന്റെ പിൻകാലുകളിൽ നിൽക്കുകയും വാതിലിന്റെ ഹാൻഡിൽ പിടിക്കുന്നതും കാണാം.
നിമിഷങ്ങൾക്കകം പൂച്ച വാതിൽ തുറന്ന് പുറത്തേക്ക് ഓടി. വീഡിയോയിലെ അടുത്ത ഷോട്ട് പച്ച പുൽത്തകിടിയിൽ സന്തോഷത്തോടെ കളിക്കുന്ന പൂച്ചയെ ആണ് കാണുന്നത്.

cat
cat

മറ്റൊരു വീഡിയോയിൽ, പൂച്ചയേയും യുവതിയേയും കുട്ടിയേയും കാണാം. ഇരുവരും അടുക്കള കൗണ്ടറിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. പൂച്ചയ്ക്ക് വളരെ ഉയരമുള്ളതിനാൽ അതിന് എളുപ്പത്തിൽ തട്ടിലെത്തുന്നു. തന്റെ മകൾക്കും പൂച്ചയ്ക്കും ബോറടിക്കുകയേയില്ലെന്നാണ് യുവതി വീഡിയോയ്ക്കൊപ്പം കുറിച്ചത്.

പൂച്ചയുടെ നീളമുള്ള ശരീരവും കാലുകളും സോഷ്യൽ മീഡിയയെ ശരിക്കും അത്ഭുതപ്പെടുത്തി . നിരവധിപേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. പൂച്ചയെ സൗമ്യനായ ഭീമൻ എന്നാണ് ചിലർ വിളിക്കുന്നത്. 'അനെച്ചയെപ്പോലെ ഉയരമുള്ള കെഫീർ. അവർ കപ്പിൾ നിങ്ങൾക്ക് പറയാം..ഒരാൾ എഴുതി, 'ദൈവമേ, അതൊരു നായയാണെന്ന് ഞാൻ കരുതി വേറൊരാൾ പറഞ്ഞു.'തികഞ്ഞ സൗഹൃദം, എത്ര മനോഹരം!' എന്നാണ് മറ്റൊരാൾ പറഞ്ഞത്.

"അവൻ കാഴ്ചയിൽ മാത്രമല്ല വലുതായി കാണുന്നത്, വളരെ മിടുക്കനും എപ്പോഴും ശാന്തമായി പെരുമാറുന്നവനുമാണ്. രൂപം പൊതുവെ ഒരു വ്യക്തിയെപ്പോലെയാണ്, കെഫീറിന് വലിയ ശരീരം ആണ് , പക്ഷേ അവൻ വളരെ വാത്സല്യമുള്ളവനാണ്. എളിമയുള്ള കുട്ടി." പൂച്ചയുടെ ഉടമ പറഞ്ഞു, ഇത് നെയ്ൻ കൂൺ പൂച്ചയാണ്. മെയ്ൻ കൂൺ പൂച്ചകളുടെ ജന്മദേശം യുഎസ് ആണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+