പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കരണം അടിച്ച് പുകച്ച് ഭാര്യ; കാരണം അറിഞ്ഞപ്പോൾ കയ്യടി
ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത് സാധാരണമാണ്, എന്നാൽ പോലീസ് സ്റ്റേഷനിൽ കയറി ഭർത്താവിനെ തല്ലാൻ മാത്രമുള്ള പകയൊക്കെ ഭാര്യയ്ക്ക് ഉണ്ടാവുമോ. അങ്ങനെയൊരു സംഭവം ഉണ്ടായി. ഹൈദരാബാദ് ആണ് സംഭവം. എന്തായാലും ഭർത്താവിന് തല്ലിയ ഭാര്യയ്ക്ക് നല്ല കയ്യടിയാണ് ലഭിക്കുന്നത്. കാരണവും ഉണ്ട്. സംഭവം എന്താണെന്ന് വിശദമായി അറിഞ്ഞാലോ?
തിരക്കുള്ള പരിപാടികളിൽ വെച്ച് സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുന്നത് ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണ്. ഈ സ്ത്രീയുടെ ഭർത്താവ് സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിനാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് ഈ സ്ത്രി പോലീസ് സ്റ്റേഷനിലെത്തി ഇയാളെ അടിച്ചത്.

നുമൈഷിലെ എക്സിബിഷൻ ഗ്രൗണ്ടിൽ വെച്ചാണ് ഇയാൾ സ്ത്രീകളെ ഉപദ്രവിച്ചത്. ഹൈദരാബാദ് പോലീസ് സ്റ്റേഷനിസലെ ഷീ ടീമിലെ അംഗങ്ങൾ ആ സമയത്ത് യൂണിഫോം ധരിക്കാതെ അവിടെ സാധാരണ വേഷത്തിൽ ഉണ്ടായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി രൂപം നൽകിയ ടീമായിരുന്നു ഇവർ.
യുവാവ് സ്ത്രീകളെ തെറ്റായ രീതിയിൽ സ്പർശിക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഉടൻ തന്നെ ഇയാളുടെ ദൃശ്യം പകർത്തുകയും ചെയ്തു. ഇയാളെ ബീഗം ബസാർ പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. അതിനിടയിൽ പോലീസ് ഒരു കാര്യം കൂടി ചെയ്തിരുന്നു. യുവാവ് സ്ത്രീകളോട് മോശമായി പെരുമാറുന്ന വീഡിയോ ഇയാളുടെ ഭാര്യയ്ക്ക് അയച്ച് കൊടുത്തിരുന്നു. ഇത് കണ്ട് ആകെ ദേഷ്യത്തിലായ ഭാര്യ നേരെ പോലീസ് സ്റ്റേഷനിലേക്ക് എത്തി,
പോലീസുകാരും മറ്റ് ആളുകളുമൊക്കെ അവിടെ നിൽപ്പുണ്ടായിരുന്നു. അപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ഭാര്യ അയാളുടെ അടുത്തെത്തി രണ്ട് പൊട്ടിച്ചത്. സംഭവം വൈറൽ ആയതോടെ നിരവധിപേരാണ് സ്ത്രീയെ അഭിനന്ദിച്ച് എത്തിയത്. യുവതി ചെയ്തത് വളരെ നല്ല കാര്യമാണെന്നും ഇതുപോലെ പ മോശമായി പെരുമാറുന്ന ആളുകൾ ഇത് ഓർക്കണം എന്നും ചിലർ പറഞ്ഞു.
ഇതാണ് ഭാര്യ , ഈ അടിയോടെ കൂടി നല്ല സ്വഭാവം അയാൾ പഠിക്കണം, ചിലർ കുറിച്ചു.












Click it and Unblock the Notifications