Get Updates
Get notified of breaking news, exclusive insights, and must-see stories!

നടക്കാന്‍ പോയപ്പോള്‍ കണ്ടത് ശവാസനം ചെയ്യുന്ന ആളുകളെ, കൂട്ടക്കൊലയാണെന്ന് കരുതി പോലീസിനെ വിളിച്ചു!!

മനസ്സിനും ശരീരത്തിനും യോ​ഗ ​ഗുണകരമാണ്. വളരെ ശാന്തമായി ചെയ്യുന്ന ഒന്നാണ് യോ​ഗ. എന്നാൽ യോ​ഗ കാരണം കുറച്ച് സമയത്തേക്ക് പ്രദേശത്ത് ആകെ പരിഭ്രാന്തി പടർന്നു, എല്ലാത്തിനും കാരണം പ്രഭാത സവാരിക്ക് ഇറങ്ങിയ ദമ്പതികളായിരുന്ന. എന്താണ് സംഭവിച്ചത് എന്ന് അറിയാം.

സംഭവം നടന്നത് ബ്രിട്ടനിലാണ്. രാവിലെ യോ​ഗ ചെയ്യുകയായിരുന്നു ഒരു കൂട്ടം ആൾക്കാർ. എല്ലാവരും നിലത്ത് കിടന്ന് ശവാസനം ചെയ്യുകയായിരുന്നു. ഇത് കണ്ട നടക്കാൻ ഇറങ്ങിയ ദമ്പതികൾ വിചാരിച്ചത് എല്ലാവരും മരിച്ചുകിടക്കുകയാണ്, അവിടെ കൂട്ടക്കൊല നടന്നുവെന്നാണ്.

walk

ഇവർ ഉടൻ പോലീസിനെ വിളിച്ചു. അസാധാരണമായ സംഭവം സീസ്‌കേപ്പ് കഫേ റെക്കോർഡ് ചെയ്യുകയും ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെക്കുകയും ചെയ്തു. എല്ലാവരും സുരക്ഷിതരാണെന്നും ആരോഗ്യവാനാണെന്നും ലിങ്കൺഷയർ പോലീസ് പിന്നീട് പറഞ്ഞു, സദുദ്ദേശ്യപരമായ ആശങ്കകളോടെയാണ് ദമ്പതികൾ കോൾ ചെയ്തതെന്നും സമ്മതിച്ചു.

താൻ ഒരു കൂട്ട കൊലപാതകിയാണെന്ന റിപ്പോർട്ടുകൾ "ആദ്യം തമാശ" ആയി തോന്നി എന്നാണ് യോഗാ ടീച്ചർ മില്ലി ലോസ് പറഞ്ഞത്. കെട്ടിടത്തിനുള്ളിലെ സീസ്‌കേപ്പ് കഫേയിൽ ഏഴ് വിദ്യാർത്ഥികളെ പഠിപ്പിക്കുകയായിരുന്നുവെന്ന് 22 കാരിയായ അധ്യാപിക ബി ബി സിയോട് പറഞ്ഞു, ശവാസനം ചെയ്യുമ്പോൾ രണ്ട് ആളുകൾ നായയുമായി എത്തി., ജാലകത്തിലൂടെ അടുത്ത് നോക്കുന്നത് കണ്ടു.

"അവർ [വിദ്യാർത്ഥികൾ] അവരുടെ മേൽ പുതപ്പുമായി കിടക്കുകയായിരുന്നു; അവർ കണ്ണടച്ചിരുന്നു. അവിടെ നല്ല ഇരുട്ടാണ്. എനിക്ക് മെഴുകുതിരികളും ചെറിയ ചായ വിളക്കുകളും ഉണ്ടായിരുന്നു, മുറി മുഴുവൻ കത്തിച്ചുവെച്ചു, ഞാൻ ഡ്രം വായിച്ച് നടക്കുകയായിരുന്നു." അവൾ പറഞ്ഞു.

" നായ്ക്കളുമായി ഒരു ദമ്പതികൾ ജനാലയ്ക്കരികിൽ വന്ന് ഉള്ളിലേക്ക് നോക്കുകയായിരുന്നു, പക്ഷേ അവർ വളരെ വേഗത്തിൽ നടന്നുപോയി, ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല. ഞങ്ങൾ പോയതിന് ശേഷം ഈ ആളുകൾ ഫോൺ ചെയ്തതായി എനിക്ക് അറിയില്ലായിരുന്നു. ഒരു കൂട്ടക്കൊല നടന്നതായി ആണ് എല്ലാവരും ധരിച്ചത്.

പുറത്ത് നിന്ന് നോക്കുമ്പോൾ അങ്ങനെ തോന്നിയിരിക്കാം. കാരണം അവർ എല്ലാവരും നിശ്ചലമായി വിശ്രമിക്കുകയായിരുന്നു. ഇത് കണ്ടപ്പോൾ അവരുടെ ചിന്ത കാട് കയറിപ്പോയതായിരിക്കാം യോ​ഗ പഠിപ്പിക്കുന്ന സ്ത്രീ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+