കോടിക്കണക്കിന് സമ്പാദ്യം, ആഢംബര കാറുകൾ; എങ്കിലും കഷ്ടപ്പാടാണെന്ന് യുവതി; കേട്ടവർക്ക് രണ്ടഭിപ്രായം
യുഎസ് ആസ്ഥാനമാക്കിയുള്ള ഒരു സംരഭകയാണ് ജെസീക്ക മാഹ്. ചെറുകിട ബിസിനസുകളെ സഹായിക്കുന്ന ഒരു ഫിൻടെക് കമ്പനിയുടെ സ്ഥാപകയാണ് ഈ യുവതി. വളരെ ചെറുപ്പത്തിൽ തന്നെ അവൾ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ കാലക്രമേണ അവൾ ശ്രദ്ധേയമായ വിജയം കൈവരിച്ചു. ലോകമെമ്പാടുമുള്ള സംരഭകർക്ക് പ്രചോദനമായി.
ജെസീക്കയുടെ നേട്ടങ്ങളും ജീവിതശൈലിയും മുൻപ് തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. സെലിബ്രിറ്റികളെ ഡേറ്റ് ചെയ്യുക, സ്വകാര്യ ജെറ്റുകൾ പറത്തുക, വിനോദത്തിനായി ആഡംബര കാറുകൾ ഓടിക്കുക എന്നിവ ഉൾപ്പെടുന്ന തന്റെ ഗ്ലാമറസ് ജീവിതശൈലിയെക്കുറിച്ച് ജെസീക്ക തുറന്നുപറഞ്ഞു. എന്നിരുന്നാലും, തന്റെ ജീവിതം കാണുന്നത് പോലെ ഒരു ഫേയ്റിക്കഥയല്ലെന്നാണ് അവൾ അവകാശപ്പെടുന്നത്.

"കോളേജിൽ സംരംഭകരാകാൻ താല്പര്യമുള്ളവരുമായി ഞാൻ സംസാരിക്കുമ്പോൾ , അവർക്ക് എന്റെ പോലെ ഉള്ള ജീവിതം വേണമെന്ന് അവർ പറയുന്നു. എന്നാൽ എന്നെ നന്നായി അറിയുന്ന എന്റെ ഉറ്റ സുഹൃത്തുക്കൾ എപ്പോഴും പറയും അവർ എന്റെ ജീവിതത്തെ വെറുക്കുമെന്ന്." ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിൽ, ജെസീക്ക പങ്കുവെച്ചു,
തന്റെ ജീവിതത്തിലേക്കുള്ള ഒരു നേർക്കാഴ്ച പങ്കുവെക്കുന്ന ജെസീക്ക മാഹ്, താൻ ആഴ്ചയിൽ 60 മണിക്കൂറോളം അശ്രാന്തമായി ജോലി ചെയ്യാറുണ്ടെന്നും, "അക്കപ്ലിഷ്മെന്റ് ഡിസ്‌മോർഫിയ" യുമായി മല്ലിടുന്നത് സമ്മതിക്കുന്നുവെന്നും വെളിപ്പെടുത്തുന്നു. തന്റെ ബോയ്ഫ്രണ്ടിന്റെ മരണത്തെക്കുറിച്ചും യുവതി പറയുന്നു, "വ്യക്തമായ കാരണങ്ങളാൽ വീണ്ടും ഡേറ്റ് ചെയ്യുന്നതിൽ എനിക്ക് പ്രശ്‌നമുണ്ട്." ജെസീക്ക പറയുന്നു.
താൻ തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ട് എന്നും ജസീക്ക പറയുന്നു. നിരവധിപേരാണ് ജസീക്കയുടെ പോസ്റ്റിന് പ്രതികരണവുമായി എത്തുന്നത്. ചിലർ തന്റെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞത് വളരെ നല്ല കാര്യമായിട്ടാണ് കാണുന്നത്. എന്നാൽ ജസിക്ക തന്റെ സ്ഥാനത്ത് വില കൊടുക്കാത്ത ആളാണെന്നാണ് ചിലർ പറയുന്നത്.












Click it and Unblock the Notifications