കാമുകനെ വിവാഹം കഴിക്കാൻ യുവാവ് സ്ത്രീയായി മാറി; താലികെട്ടും കഴിഞ്ഞു; പിന്നീട് സംഭവിച്ചത്
പ്രണയം സ്ത്രീക്കും പുരുഷനും ഇടയിൽ മാത്രം തോന്നാവുന്ന വികാരമല്ല, സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും തോന്നാം, ട്രാൻസ് വ്യക്തികളോട് തോന്നാം. അതിരില്ലാത്ത വികരമാണ് പ്രണയം.
ഇനി പറയാൻ പോകുന്നത് പരസ്പരം പ്രണയത്തിലായ രണ്ട് പുരുഷന്മാരെ കുറിച്ചാണ്. വളരെ സ്‌നേഹത്തിലായിരുന്നു ഇവർ. ഒരുമിച്ച് ജീവിക്കാനായിരുന്നു ഇവർ തീരുമാനിച്ചത്. എന്നാൽ പ്രതീക്ഷക്കാത്ത ഒരു സംഭവം ഇവരുടെ ജീവിതത്തിൽ നടന്നു. ഇതോടെ കാര്യങ്ങൾ തലകീഴ് മറിഞ്ഞു.

ഉത്തർപ്രദേശിൽ ആണ് സംഭവം നടന്നത്. പ്രയാഗ്രാജ് സ്വദേശിയായ രാഹുൽ എന്ന യുവാവ് ആണ് മറ്റൊരു യുവാവുമായി പ്രണയത്തിലായത്. തന്റെ കാമുകനെ വിവാഹം കഴിക്കാൻ യുവാവ് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ രണ്ട് പുരുഷന്മാർ വിവാഹം കഴിച്ച് ജീവിക്കുന്നത് സമൂഹം അംഗീകരിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് യുവാവ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് സ്ത്രീയായി മാറി. അങ്ങനെയാണ് രാഹുൽ രാഗിണിയായത്.
ക്ഷേത്രത്തിൽ വെച്ചാണ് ഇവരുടെ വിവാഹം കഴിഞ്ഞതെന്നാണ് പറയുന്നത്. സമാധാനത്തോടെ ജീവിക്കാം എന്നായിരുന്നു കരുതിയത്. എന്നാൽ വിവാഹത്തിന് ശേഷം കാമുകന്റെ സ്വാഭവം മാറി, രാഹുൽ രാഗിണിയായി വന്നപ്പോൾ യുവാവ് അവരെ സ്വീകരിക്കാൻ തയ്യാറായില്ല എന്നാണ് പറയുന്നത്. പരാതിയുമായി രാഗിണി പൊലീസ് സ്റ്റേഷനിലെത്തി.
വിഷയം സങ്കീർണ്ണമാണെന്നാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കൗശാംബി കോട്വാലി ഇൻസ്പെക്ടർ മഹേഷ് ചന്ദ് ന്യൂസ് 18 നോട് പറഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു, രാഗിണിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ആശുപത്രിയിൽ നിന്ന് വസ്തുതകൾ പരിശോധിച്ച ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അതിനനുസരിച്ച് നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഒന്നര വർഷത്തിലേറെ സമയമെടുക്കും എന്നാണ് മോത്തിലാൽ നെഹ്‌റു മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് ഡിപ്പാർട്ട്‌മെന്റ് എച്ച്ഒഡി ഡോ. മോഹിത് ജെയിൻ പറഞ്ഞത്. ന്യൂറോളജിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, പ്ലാസ്റ്റിക് സർജന്മാർ, ഗൈനക്കോളജിസ്റ്റുകൾ എന്നിവരടങ്ങുന്ന ഒരു പാനൽ രോഗിയെ തുടക്കത്തിൽ കൗൺസിലിംഗ് ചെയ്യുമെന്നും ഡോ ജെയിൻ പറഞ്ഞു.
എട്ട് മുതൽ പത്ത് വരെ കൗൺസിലിങ്ങിന് ശേഷം സൈക്യാട്രിസ്റ്റ് തുടർനടപടികൾക്ക് ഗ്രീൻ സിഗ്നൽ നൽകും, തുടർന്ന് ഹോർമോണുകൾ മാറ്റുന്ന പ്രക്രിയ ആരംഭിക്കും, ഇത് ഏകദേശം ആറുമാസമെടുക്കും; അതിനുശേഷം ആണ് ശസ്ത്രക്രിയ നടത്തുന്നത്.












Click it and Unblock the Notifications