കുത്തിയിരുന്ന് നോക്കിയിട്ടും ആരും വന്നില്ല; ബയോയിൽ ആ മാറ്റം വരുത്തിയപ്പോൾ പെൺകുട്ടികൾ പിന്നാലെ; വൈറൽ
ഡേറ്റിംഗ് ഒക്കെ ഇന്ന് സാധാരണമായ ഒന്നാണ്. പരസ്പരം ഒന്നിച്ച് ജീവിക്കാനുള്ള പങ്കാളിയെ കണ്ടെത്താനും അല്ല പരസ്പരം നല്ല സമയം ചെലവിടാനുമൊക്കെ ഡേറ്റിംഗ് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. തമ്മിൽ പര്സ്പരം മനസ്സിലാക്കാൻ സമയം ലഭിക്കും. പലഡേറ്റിംഗ് ആപ്പുകളും ഉണ്ട്. അതിലൊന്നാണ് ബംബിൾ. ബംബിൾ വഴി പലരും സൗഹൃദത്തിലാവാറുണ്ട്. ഇത്തരത്തിലുള്ള ആപ്പുകളിൽ വ്യക്തികൾ സ്വന്തം വിശദാംശങ്ങൾ നൽകി ബയോ അല്ലെങ്കിൽ പ്രൊഫൈൽ ഉണ്ടാക്കണം.
ഈ ബയോ നോക്കിയാണ് തങ്ങളുടെ താല്പര്യത്തിന് ചേർന്ന ആളാണോ എന്ന് നോക്കി സൗഹൃദത്തിൽ ആവുന്നത്. ചാറ്റിലൂടെ സംസാരിക്കാം, ഫോൺകോൾ ചെയ്യാം, നേരിട്ട് കാണാം, അതൊക്കെ അവർ പരസ്പരം മനസ്സിലാക്കുന്നത് പോലെയിരിക്കും. ഇങ്ങനെ പ്രൊഫൈൽ ഉണ്ടാക്കുമ്പോൾ അതിൽ ജോലി, ശാരീരിക സവിശേഷതകൾ, അഭിരുചികൾ എന്നിവയൊക്കെ നൽകും. ഇതൊക്കെ മറ്റൊരാളെ ആകർക്ഷിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്.

ഇപ്പോൾ ബംബിൾ ബയോയിൽ വരുത്തിയ മാറ്റം കാരണം പെൺകുട്ടികൾ സൗഹൃദത്തിനായി ക്യൂ നിൽക്കുകയാണെന്ന് പറയുകയാണ് യുവാവ്. ഡൽഹിയിൽ നിന്നുള്ള യുവാവായ അമൻ ആണ് ഇക്കാര്യം പറഞ്ഞത്. ഒരു തമാശയ്ക്ക് വേണ്ടിയാണ് തന്റെ ഉയരം 6 അടി 2 ഇഞ്ചായി ഇയാൾ തിരുത്തിയത്. അതുവരെ ഒരു മാച്ചും വരാതിരുന്ന അമന് ഇതോടെ ഒറ്റ ദിവസം 9 മാച്ചുകൾ വന്നൂവെന്നാണ് പറയുന്നത്.
ഒരു സോഷ്യൽ എക്സിപിരിമെന്റ് എന്ന നിലയിലാണ് താനത് ചെയ്തെന്നാണ് യുവാവ് പറയുന്നത്. സോഫ്റ്റ്വെയർ ഡെവലപ്പരാണഇ് യുവാവ്. മോശക്കാരനല്ല ദരിദ്രനുമല്ല, നർമ്മബോധമില്ലാത്തവനും അല്ല, പിന്നെ എന്താണ് പ്രശ്നം എന്ന് നോക്കിയപ്പോഴാണ് ആ പ്രശ്നം ഉയരമാണെന്ന് മനസ്സിലായതെന്ന് അമൻ പറയുന്നു.
അമൻ തന്റെ അനുഭവം പങ്കുവെച്ചതോടെ നിരവധിപേരാണ് തങ്ങൾക്കും ഇത് പോലെ അനുഭം ഉണ്ടായതായി വെളിപ്പെടുത്തി രംഗത്ത് എത്തുന്നത്. ചിലർ തങ്ങളുടെ ജോലിയാണ് എഡിറ്റ് ചെയ്തത്. വലിയ പോസ്റ്റിൽ ജോലി ചെയ്യുന്നുവെന്ന് പറഞ്ഞപ്പോൾ മാച്ച് വന്നവരും ഉണ്ട്.
എന്നാൽ ഇതൊക്കെ ഡേറ്റംഗ് ആപ്പിൽ മാത്രം നടക്കുന്ന ഒന്നാണെന്നും. ശരിക്കും അങ്ങനെയൊന്നുമല്ല കാര്യങ്ങൾ എന്നാണ് ചിലർ പറയുന്നത്.
ജീവിതപങ്കാളിടെക്കുറിച്ചും ഒന്നിച്ച് ജീവിക്കേണ്ട ആളെക്കുറിച്ചുമൊക്കെ ഓരോ സങ്കല്പം ഉണ്ടാവുമെന്നും ചിലർ പറയുന്നു.












Click it and Unblock the Notifications