Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിൽ കയറിയ ഉടൻ മുഴുവൻ നിലക്കടല പാക്കറ്റുകളും വാങ്ങി യുവതി; കഴിച്ചതുമില്ല, ആരും കഴിക്കാനും പാടില്ല

എല്ലാവർക്കും എല്ലാ സാധനങ്ങളും ഇഷ്ടമാകണമെന്ന് ഇല്ലല്ലോ? ചിലർക്ക് വളരെ ഇഷ്ടമായ സാധനം ചിലർക്ക് തീരെ ഇഷ്ടമാകണമെന്നില്ല, ഇഷ്ടമല്ലെന്ന് മാത്രമല്ല അത് കാണുന്നത് തന്നെ അലർജിയുമായിരിക്കും. ഇനി പറയാൻ പോകുന്നത് ഒരു യുവതിയെക്കുറിച്ചാണ്. ലിയ വില്യംസ് എന്നാണ് ഇവരുടെ പേര്. 27 വയസ്സാണ് ഇവരുടെ പ്രായം.

ജർമ്മനിയിലെ ഡസൽഡോർഫിൽ നിന്ന് ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലേക്കുള്ള വിമാനത്തിൽ പോവുകയായിരുന്ന ഇവർ. വിമാനത്തിൽ കയറയ ഉടൻ ഇവർ ഒരു മുൻകരുതൽ നടപടി സ്വീകരിച്ചു. കേൾക്കുമ്പോൾ അത്ര സ്വാഭാവികമായി തോന്നില്ല. വിമാനത്തിൽ കയറിയ ഉടൻ അതിലെ നിലക്കടല പാക്കറ്റുകൾ മൊത്തം വാങ്ങി.

nut 33

മറ്റാരും അത് വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് യുവതി എല്ലാ പാക്കറ്റും വാങ്ങിയത്. കാരണം ഇവർക്ക് നേരത്തെ നിലക്കടല കൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. മുമ്പ് ഒരു വിമാനത്തിൽ ആരോ ഒരു പൊതി നിലക്കടല തുറന്നപ്പോൾ അനാഫൈലക്റ്റിക് ഷോക്ക് അനുഭവപ്പെട്ടിരുന്നു.

നേരത്തെ അതേ ദിവസം, ഒരു ബിസിനസ്സ് യാത്രയ്ക്കായി അവൾ അതേ എയർലൈനിൽ ലണ്ടനിൽ നിന്ന് ഡസൽഡോർഫിലേക്ക് പോയിരുന്നു. ആ വിമാനത്തിലെ ക്യാബിൻ ക്രൂ അവളുടെ അലർജിയെക്കുറിച്ച് അറിഞ്ഞത് കൊണ്ട് നിലക്കടല നൽകാതിരിക്കുകയും ചെയ്തു. ലണ്ടനിലേക്കുള്ള മടക്ക വിമാനത്തിൽ കയറിയപ്പോൾ, തനിക്ക് നിലക്കടല അലർജിയാണെന്ന് എല്ലാവരോടുമായി പറയാൻ താൻ പറഞ്ഞെന്നും തന്റെ അഭ്യർത്ഥന ക്യാബിൻ അറ്റൻഡന്റ് നിരസിച്ചതായും അത് എയർലൈനിന്റെ നയത്തിന് വിരുദ്ധമാണെന്ന് പറഞ്ഞതായും യുവതി പറഞ്ഞു.

അറ്റന്റർ തന്റെ കണ്ണൽ പോലും നോക്കിയില്ലെന്നും, അയാൾ ആകെ അസ്വസ്ഥനായിരുന്നുവെന്നും യുവതി പറഞ്ഞു. ക്യാബിൻ ക്രൂ അംഗത്തിന് തന്റെ അലർജി മനസ്സിലായില്ലെന്നും പറയുന്നു, അസ്വസ്ഥത ഉണ്ടായാൽ ഒരു ഇൻഹേലർ ആവശ്യമുണ്ടോ എന്ന് അദ്ദേഹം അന്വേഷിച്ചതായി അവൾ പറഞ്ഞു. യാത്രയിൽ എയർലൈൻ നിലക്കടല വിൽക്കുമെന്ന് വില്യംസ് കണ്ടെത്തി. തൊട്ടുപിന്നാലെയാണ് അവർ ലഭ്യമായ എല്ലാ പായ്ക്കുകളും വാങ്ങുക എന്ന് തീരുമാനിച്ചത്. അതായിരുന്നു ഏക പോംവഴി.

നിലക്കടല മുഴുവൻ താൻ വാങ്ങുകയാണെന്നും അപ്പോൾ മറ്റ് യാത്രക്കാർ നൽകാൻ സാധിക്കില്ലല്ലോ എന്നുമാണ് യുവതി പറഞ്ഞത്. നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ എനിക്ക് ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം അതാണെന്നും വിലയാന്നും താൻ നോക്കുന്നില്ലെന്നും ഫ്‌ളൈറ്റ് അറ്റൻഡറോട് അവൾ പറഞ്ഞു. ഫ്ളൈറ്റ് അറ്റൻഡന്റ്‌സ് 48 പാക്കറ്റ് നിലക്കടലയും അവൾക്ക് നൽകി. അതിന്റെ വില വാങ്ങുകയും ചെയ്തു. അത് ഏകദേശം $185 (ഏകദേശം 15,000 രൂപ) ആയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+