Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനെ വിവാഹം കഴിക്കാൻ പ്രമുഖ വ്യവസായിയുടെ മകൾ ഉപേക്ഷിച്ചത് 2484 കോടി രൂപയുടെ സ്വത്ത്...

പ്രേമത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയുന്നത് എത്ര സത്യം ആണ്.. ഇനി പറയാന്‍ പോകുന്ന കാര്യം കേട്ടാല്‍ നിങ്ങള്‍ക്കും തോന്നും. തന്റെ കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി ഈ യുവതി ചെയ്തത് എന്താണെന്നോ കോടിക്കണക്കിന് വരുന്ന കുടുംബ സ്വത്ത് വേണ്ടെന്നു വെച്ചു. വ്യവസായ പ്രമുഖന്റെ മകള്‍ ആണ് 2484 കോടി രൂപയുടെ സ്വത്ത് വേണ്ടെന്ന് വെച്ച് കാമുകനെ വിവാഹം ചെയ്തത്.

പണം ഉണ്ടാക്കാന്‍ മനുഷ്യന്‍മാര്‍ ഓടിനടക്കുമ്പോഴാണ് തന്റെ പ്രണയത്തിന് വേണ്ടി യുവതി തനിക്ക് ലഭിക്കേണ്ടിയിരുന്ന മാഹാഭാഗ്യമൊക്കെ വേണ്ടെന്ന് വെച്ചത്. യുവതിയുടെ കഥ കേട്ടവരൊക്കെ ഞെട്ടിപ്പോയി. ഫ്രാന്‍സിസ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് യുവതി ജെഡിഡിയ ഫ്രാന്‍സിസ് എന്ന യുവാവുമായി പ്രേമത്തിലായത്. അടുത്തിടെയാണ് കാമുകനെ വിവാഹം ചെയ്യാന്‍ എല്ലാ സ്വത്തും അവള്‍ ഉപേക്ഷിച്ചത്.

viral lover

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത് തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കാന്‍ സമയമായെന്ന് രണ്ട് പേര്‍ക്കും തോന്നി, പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം വെളിപ്പെടുത്താന്‍ തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍, ഈ വാര്‍ത്ത അവളുടെ മാതാപിതാക്കള്‍ക്ക് സ്വീകരിച്ചില്ല . യുവാവിന്റെ സാമ്പത്തിക സ്ഥിതി അംഗീകരിക്കാന്‍ ആഞ്ജലിന്റെ പിതാവിന് കഴിഞ്ഞില്ല. മാതാപിതാക്കള്‍ ഈ പ്രണയം അംഗീകരിക്കില്ലെന്ന് യുവതിക്ക് തോന്നിയപ്പോള്‍ യുവതി ധീരമായ തീരുമാനത്തില്‍ എത്തി.

കാമുകനൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ അവള്‍ അവളുടെ കുടുംബവും സ്വത്ത്ും ഉപേക്ഷിച്ചു. 2008-ല്‍, ആഞ്ജലിനും ജെഡിഡിയയും തങ്ങളുടെ സന്തോഷകരമായ ജീവിതം ആരംഭിച്ചു. വിവാഹം കഴിഞ്ഞതു മുതല്‍ ഇവര്‍ കുടുംബത്തില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. ഇതിനിടയില്‍, ജെഡിഡിയയുമായുള്ള വിവാഹത്തിന് ശേഷം ഒരിക്കല്‍ കൂടി മാതാപിതാക്കളെ അഭിമുഖീകരിക്കാന്‍ ആഞ്ജലിന്‍ നിര്‍ബന്ധിതനായി.

അവളുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടുകയും ആഞ്ജലിന്‍ കോടതിയില്‍ മൊഴി നല്‍കാന്‍ ഹാജര്‍ ആവുകയും ചെയ്തു. നിയമനടപടിക്കിടെ, അവള്‍ അമ്മയെ പിന്തുണയ്ക്കുകയും കുടുംബത്തെ വളരെക്കാലം ഒരുമിച്ച് നിലനിര്‍ത്തിയ അവളുടെ സമാനതകളില്ലാത്ത സംഭാവനകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

തന്റെ പിതാവും പണം ഉണ്ടാക്കുന്നതിന് വേണ്ടി വിദേശത്താണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ വീണ്ടും ഒന്നിക്കുന്നത് കാണാമെന്ന പ്രതീക്ഷയും യുവതി പ്രകടിപ്പിച്ചു. ആഞ്ജലീന്റെ കഥ അറിഞ്ഞ് ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ഇവരുടെ ആത്മാര്‍ത്ഥ പ്രണയത്മതെ അഭിനന്ദിച്ചത്. ഇത്തരം ആളുകള്‍ ഉള്ളതില്‍ ആശ്വാസം പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+