ആദ്യം ഫോൺ മോഷണം പോയി; മണിക്കൂറുകൾ കഴിയും മുൻപ് ബൈക്കും! എന്തൊരു ചതി
എല്ലാവർക്കും എല്ലാ ദിവസവും ഒരുപോലെ ആവണമെന്നില്ലല്ലോ, ചില ദിവസം നല്ല ദിവസമായിരിക്കാം, ചില ദിവസങ്ങളാകട്ടേ വളരെ മോശം ദിവസം ആയിരിക്കും. ഇനി പറയാൻ പോകുന്ന യുവാവിന്റെ ജീവിതത്തിലെ മോശം ദിവസം ആയിരിക്കും അന്ന്. കാരണം ഒരേ ദിവസം ഈ യുവാവിന് നഷ്ടമായത് തന്റെ ഫോണും ബൈക്കുമായിരുന്നു, സംഭവം എന്താണെന്ന് വിശദമായി തന്നെ പറയാം.
ജോലിക്ക് വേണ്ടിയായിരുന്നു ഈ യുവാവ് പൂനെയിൽ എത്തിയത്. ആ സ്ഥലം യുവാവിന് തീരെ പരിചയം ഉണ്ടായിരുന്നില്ല. സംഭവം നടന്നത് ഈ മാസം 20ാം തീയതി ആയിരുന്നു. യുവാവ് ജോലി കഴിഞ്ഞ് ഇയാൾ താമിസിക്കുന്ന വീട്ടിലേക്ക് നടന്നുവരികയായിരുന്നു. അപ്പോഴാണ് ഒരു അപരിചിതൻ അവിടേക്ക് വന്നത്. തന്നെ ഒന്ന് സഹായിക്കാമോ എന്ന് ചോദിച്ചായിരുന്നു വന്നത്. ബുൽദാനയിലേക്ക് പോകാൻ തനിക്ക് 500 രൂപ നൽകുമോ എന്നാണ് ചോദിച്ചത്.

യുവാവ് ഇയാൾക്ക് യുപിഐ വഴി പണം അയച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ ഇയാൾ പോയില്ല ഒരു കോൾ ചെയ്യാൻ ഫോൺ തരുമോ എന്ന് ചോദിച്ചു, വേഗം തന്നെ ഫോൺ കൊടുക്കുകയും ചെയ്തു. എന്നാൽ ഇയാൾ ഫോണും കൊണ്ട് പോയി. പിന്നാലെ ഓടിയെങ്കിലും അയാളെ പിടിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഫോണും കൊണ്ട് അയാൾ പോയി.
ഇനി എന്താണ് ചെയ്യുക എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് പോലീസിൽ പരാതി കൊടുക്കാമെന്ന് വെച്ചത്. അങ്ങനെ അവിടെ ഉണ്ടായിരുന്ന ഒരാളോട് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോവാനുള്ള വഴി ചോദിച്ചു.
എന്നാൽ തനിക്ക് പോലീസ് സ്റ്റേഷനും കാര്യങ്ങളുമൊക്കെ നന്നായി അറിയാമെന്നും ഇയാൾക്കൊപ്പം പോലീസ് സ്റ്റേഷനിലേക്ക് വരാമെന്നും കാര്യങ്ങൾക്കെല്ലാം സഹായിക്കാം എന്നും പറഞ്ഞു. പക്ഷേ തനിക്ക് ഒരു സിഗരറ്റ് വാങ്ങി നൽകണമെന്നും പറഞ്ഞു.
യുവാവ് ഇയാൾക്ക് സിഗരറ്റ് വാങ്ങിക്കാൻ ഇറങ്ങിയപ്പോൾ യുവാവിന്റെ ബൈക്കും കൊണ്ട് ഇയാൾ പോയി. അങ്ങനെ ഒറ്റ ദിവസം തന്നെ യുവാവിന്റെ ഫോണും പോയി ബൈക്കും പോയി. എങ്കിലും ഇത്ര പാവമായ മനുഷ്യനോട് ഇങ്ങനെയൊക്കെ ചെയ്യാമോ എന്നും സഹായിയായ ഒരു മനുഷ്യൻ എന്നുമാണ് സോഷ്യൽ മീഡിയിയിലെ കമന്റുകൾ












Click it and Unblock the Notifications