ബെംഗളൂരുവിൽ നിന്ന് ഈ നഗരത്തിലേക്ക് മാറി, മാസന്തോറും 40000 രൂപ ലാഭിക്കുന്നു എന്ന് യുവാവ്
ജോലി ചെയ്ത് പണം സമ്പാദിച്ച് ജീവിതം നല്ലപോലെ ജീവിക്കണം എന്നായിരിക്കുമല്ലോ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാൽ സമ്പാദിക്കുക മാത്രം നടക്കുകയുമില്ല. എന്നാൽ മാസം 40000 രൂപ ലാഭിക്കുന്ന യുവാവിനെക്കുറിച്ചാണ് പറയുന്നത്. ഒരു സോഫ്റ്റ് വെയർ എഞ്ചീനിയറാണ് മാസം 40000 രൂപ താൻ ലാഭിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്.
ബെംഗശൂരുവിൽ നിന്ന് ബൈദരാബാദിലേക്ക് മാറിയ അനുഭവം പങ്കുവെച്ച് കൊണ്ട് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇദ്ദേഹത്തിന്റെ പോസ്റ്റ് ഇപ്പോൾ വൈറൽ ആണ്, നഗരം മാറിയതോടെ പ്രതിമാസം 40000 രൂപ ലാഭിക്കുന്നുവെന്നാണ് പൃഥ്വി റെഡ്ഡി തന്റെ പോസ്റ്റിൽ അവകാശപ്പെട്ടത്.

ആ പണം കൊണ്ട് ഒരു കുടുംബത്തിന് സമാധാനമായി ജീവിക്കാമെന്നും റെഡ്ഡി പറഞ്ഞു. ഇയാളുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. "ബാംഗ്ലൂരിൽ നിന്ന് #ഹൈദരാബാദിലേക്ക് മാറി. പ്രതിമാസം 40,000 ചെലവുകളിൽ നിന്ന് ലാഭിച്ചു. ആ പണം കൊണ്ട് ഒരു കുടുംബത്തിന് സമാധാനമായി ജീവിക്കാം. എന്റെ മൂല്യങ്ങൾ എന്റെ കുടുംബവുമായി പൊരുത്തപ്പെടുമ്പോൾ ഒറ്റയ്ക്ക് ജീവിക്കാനുള്ള ഒരു പോയിന്റും കാണുന്നില്ല."
റെഡ്ഡിയുടെ പോസ്റ്റിന് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് പ്രതികരണങ്ങളുടെ പെരുമഴയായിരുന്നു. ചിലർ അദ്ദേഹത്തിന്റെ ചിന്തകളോട് യോജിച്ചു, മറ്റുള്ളവർ അമ്പരന്നു. "ഒറ്റയ്ക്ക് ജീവിക്കുമ്പോൾ അമിതമായി ചെലവ് വരുന്നെന്നും , സ്വയം നിയന്ത്രിക്കുന്നതിൽ നിങ്ങൾ വളരെയധികം സമയം പാഴാക്കുന്നു. ഞാൻ വീട്ടിലായിരിക്കുമ്പോൾ എന്റെ ജോലിയല്ലാതെ മറ്റൊന്നിനെക്കുറിച്ചും എനിക്ക് വിഷമിക്കേണ്ട അവസ്ഥയില്ലായിരുന്നുവെന്നാണ് ഒരാൾ കമന്റിട്ടത്.
നിങ്ങൾ ബാംഗ്ലൂരിന്റെ ഏത് ഭാഗത്താണ് താമസിച്ചത്? ഇപ്പോൾ ഏത് ഏരിയയിലാണ്? നിങ്ങൾ എങ്ങനെയാണ് യാത്ര ചെയ്യുന്നത്? മെട്രോ/ബസ് പാസുകൾ താരതമ്യേന വിലകുറഞ്ഞതാണ്. ഹൈബ്ഡിൽ വാടക കുറവാണ്.
മറ്റൊരു ഉപയോക്താവ് എഴുതി. "ഇവിടെയും അങ്ങനെ തന്നെ ബ്രോ, ഞാൻ ദൂരസ്ഥലത്തേക്ക് ജോലിയിലേക്ക് മാറി, നിലവിൽ കുടുംബത്തോടൊപ്പം താമസിക്കാൻ വീട്ടിലേക്ക് മാറി, സമയം ഉപയോഗശൂന്യമായി പാഴാക്കുന്നതിനേക്കാൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതാണ് നല്ലത്," മൂന്നാമത്തെ ഉപയോക്താവ് എഴുതി.
നല്ല തീരുമാനം, ഈ ലോകത്താണ്, ആർക്കും എവിടെയും ജോലി ചെയ്യാൻ കഴിയും, ഇപ്പോഴും തുല്യമായ തുക സമ്പാദിക്കാം. ബാംഗ്ലൂർ വെറും ഹൈപ്പ് സംസ്കാരമാണ്," നാലാമത്തെ ഉപയോക്താവ് എഴുതി. "നിങ്ങൾ എന്റെ ചിന്തകൾ മോഷ്ടിച്ചു, ബ്രോ. നിങ്ങൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്," അഞ്ചാമത്തെ ഉപയോക്താവ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications