Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശന്നപ്പോൾ ഒരു പ്ലേറ്റ് മാ​ഗി വാങ്ങിത്തിന്നു; ബില്ലുകണ്ടപ്പോൾ യൂട്യൂബർ ആയ യുവതി അന്തംവിട്ടു!

വിശക്കുമ്പോൾ കുറഞ്ഞ സമയം കൊണ്ട് തന്നെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു ഭക്ഷണമാണ് മാഗി. കൊച്ച് കുട്ടികൾക്ക് വേണമെങ്കിലും ഉണ്ടാക്കാം.

എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നത് കൊണ്ടും വില കുറവായതും കൊണ്ടും തന്നെ ഇതൊരു ജനപ്രിയ ഭക്ഷണം ആണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. എന്നാൽ ഇതേ മാഗി കാരണം ഒരു യൂട്യൂബർക്ക് നല്ല എട്ടിന്റെ പണി തന്നെയാണ് കിട്ടിയത്.

vrl maggi

യൂട്യൂബറും സംരംഭകയുമായ സെജൽ സുദ് ആണ് എയർപോർട്ടിൽ പോയപ്പോൾ മാഗി വാങ്ങിക്കഴിച്ചത്. എന്നാൽ ബില്ല് കണ്ടപ്പോൾ സെജൽ ശരിക്കും ഞെട്ടിപ്പോയി. നല്ല വിശപ്പ് തോന്നിയപ്പോഴാണ് സെജൽ അവിടെ നിന്ന് ലഘുഭക്ഷണം കഴിക്കാൻ തീരുമാനിച്ചത്. അവൾ ഒരു ഭക്ഷണശാലയിലേക്ക് പോയി, അവിടെ അവൾ ഒരു പ്ലേറ്റ് മാഗി ഓർഡർ ചെയ്തു.

ബില്ല് ലഭിച്ചപ്പോൾ ഒരു പ്ലേറ്റ് മാഗിക്ക് 193 രൂപ (നികുതി സഹിതം) ഈടാക്കി. അവർ ട്വിറ്ററിൽ ബില്ലിന്റെ ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്, അമിതമായ വിലയെ ചോദ്യം ചെയ്യുകയും ചെയ്തു.

ഇതോടെ ഇവരുടെ പോസ്റ്റിന് നിരവധിപേർ കമന്റമായി എത്തി. സജലിന്റെ പോസ്റ്റ് ഓൺലൈനിൽ വളരെയധികം ട്രാക്ഷൻ നേടി. #Maggi ട്വിറ്റർ ട്രെൻഡ്സ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

''വിമാനത്താവളത്തിൽ നിന്ന് 193 രൂപയ്ക്ക് ഞാൻ മാഗി വാങ്ങി. പിന്നെ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, എന്തിനാണ് ആളുകളൾ മാഗി പോലെയുള്ള സാധനങ്ങൾ ഇത്രയും വിലകൂട്ടി വിൽക്കുന്നത്,' ബില്ലിന്റെ ചിത്രത്തോടൊപ്പം സേജൽ എഴുതി.

70 ഗ്രാം മാഗി ഇൻസ്റ്റന്റ് നൂഡിൽസിന്റെ പാക്കറ്റിന് 14 രൂപയാണ് വില, ഒരു പാത്രത്തിന് ശരാശരി 30 മുതൽ 100 രൂപ വരെയാണ് നിരക്ക്. എന്നിരുന്നാലും, യഥാർത്ഥ വിലയുടെ അഞ്ചിരട്ടി നിരക്ക് ഈടാക്കിയതിന് സോഷ്യൽമീഡിയ വിമാനത്താവളത്തിലെ ഭക്ഷണശാലയെ കുറ്റപ്പെടുത്തുകയും ചെയ്തു.

നേരത്തെ ഇതുപോലെ മറ്റൊരു സംഭവം ഉണ്ടായിരുന്നു, 400 രൂപയ്ക്ക് ഒരു പ്ലേറ്റ് മാ​ഗി വിൽക്കുന്ന തട്ടുതകടക്കാരനെ കുറിച്ചുള്ള വാർത്ത സോഷ്യൽമീഡിയിയിൽ പ്രചരിച്ചിരുന്നു.

400 രൂപയുടെ മാ​ഗി ഒക്കെ കഴിക്കാൻ ഇവിടെ‌ ആരെങ്കിലും വരാറുണ്ടോ എന്നാണ് ആളുകൾ ചോദിച്ചത്. ഒരു പ്ലേറ്റ് മാ​ഗിക്ക് 400 രൂപ വാങ്ങാൻ നിങ്ങൾ അതിൽ എന്താണ് ചേർക്കുന്നതെന്നും സാധരണക്കാരന് വേണ്ടി തന്നെ ആണോ ഉണ്ടാക്കുന്നതെന്നും ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+