Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ ഞാൻ തന്നെ എന്റെ പശുവിനെ അങ്ങ് വിറ്റു; കതിർ അവാർഡ് വേ​ദിയിൽ രസകരമായ അനുഭവം പങ്കിട്ട് മമ്മൂട്ടി

തിരുവനന്തപുരം: കതിർ അവാർഡിന് വേദിയൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് മലയാളം കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് ചെയർമാനും നടനുമായ മമ്മൂട്ടി. താൻ ചെറിയ രീതിയിൽ കൃഷി ചെയ്യുന്ന ആളാണെന്നും കതിർ അവാർഡിന് അർഹരായവർക്ക് കഷ്ടപ്പാടിന്റെ കഥകളുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. കതിർ അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം,

തന്റെ കൃഷി തിന്നതിന് താൻ പശുവിനെ വിറ്റിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. താൻ പശുവിന് പ്രത്യേകം തീറ്റയൊന്നും വാങ്ങിക്കൊടുത്തിരുന്നില്ലെന്നും വല്ല പുല്ലുമൊക്കെ കഴിക്കട്ടേയെന്നാണ് പറഞ്ഞിരുന്നത് എന്നും എന്നാൽ പശുവാകട്ടെ ഒടുവിൽ തന്റെ കൃഷിയും ഏലയ്ക്കയും ഒക്കെ കടിച്ചുതിന്നാൻ തുടങ്ങിയതോടെ താൻ പശുവിനെ വിൽക്കുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

mammoottty

കതിർ അവാർഡ് ജേതാക്കളെല്ലാം അത്ഭുതകരമായ ആളുകളാണെന്നും കൃഷി ചെയ്യാനുള്ള മനസ്സാണ് പരമപ്രധാനമെന്നും മമ്മൂട്ടി പറഞ്ഞു. അവാർഡ് ജേതാക്കളായവരെയെല്ലാം അദ്ദേഹം പേരെടുത്ത് പ്രശംസിച്ചു. വരുംതലമുറയ്ക്ക് അവർ പ്രചോദനമാണെന്നും പറഞ്ഞു. കർഷകർ ചേറിൽ കാല്‍വയ്ക്കുന്നതു കൊണ്ടാണ് നമ്മള്‍ ചോറില്‍ കൈവയ്ക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

കർഷകരായ നിരവധി പേരുടെ ശ്രമങ്ങളും അവർക്ക് ലഭിച്ച പിന്തുണയും പരി​ഗണനയും കതിർവേ​ദിയിൽ കേൾക്കാൻ കഴിഞ്ഞതോടെ സംസ്ഥാനത്തെ കൃഷി വകുപ്പ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാവുകയാണ്. നേരിട്ട് അറിവില്ലാത്തത് കൊണ്ടാണ് പലർക്കും ഇത് മനസിലാകാതെ പോന്നത്. ഇത്തരം അവാർഡുകൾ സംഘടിപ്പിക്കപ്പെടുമ്പോൾ സാധാരണ ജനങ്ങളിലേക്കും കൃഷിയെ കുറിച്ച് അറിയാത്തവർക്കും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കി കൊടുക്കാൻ സഹായികക്കുന്നു അദ്ദേഹം പറഞ്ഞു.

മണ്ണിനോട് ചേർന്നുനിൽക്കുന്ന അനുഭവങ്ങൾ, കണ്ടുവളർന്ന കൃഷി എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കാൻ കഴിയുന്നത് ഇത്തരം വേദികളിലാണ്. ഇങ്ങനെയൊരു വേദി ഒരുക്കുന്നതിൽ കൈരളിയുടെ പ്രവർത്തകർക്കൊപ്പം തനിക്കും സന്തോഷമുണ്ട്, അവാർഡ്
അവാര്‍ഡ് ജേതാക്കള്‍ അത്ഭുതകരമായ വ്യക്തികളാണ്.

ഒരുപാട് വിജയികളെ കണ്ടിട്ടുണ്ട്. ജീവിതത്തിൽ വിജയിച്ച, ജീവിത സാഹചര്യങ്ങൾ മാറ്റിമറിച്ച, അത്ഭുതം സൃഷ്ടിച്ച നിരവധിപേരെ കാണാറുണ്ട്. അം​ഗീകരിനക്കാറുണ്ട്. പക്ഷേ അവർ പിന്നിട്ട വഴികൾ അവരുടെ ത്യാ​ഗം, പരിശ്രമമൊക്കെ അവരിൽ നിന്ന് നേരിട്ടറിയണം. എത്ര വർഷക്കാലം കൊണ്ടാണ് ഈ നിലയിൽ എത്തിയതെന്ന് നമുക്ക് ബോധ്യപ്പെടുന്നത് അവിടെയാണ് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+