പ്ലസ് ടു ജയിച്ചെന്ന് മീനാക്ഷി; 'എത്ര എ പ്ലസ് കിട്ടി? 90 ശതമാനത്തിന് മുകളിൽ പ്രതീക്ഷിച്ചു', താരത്തിന്റെ മറുപടി
കഴിഞ്ഞ ദിവസമാണ് ഹയർസെക്കന്ററി റിസൾട്ട് വന്നത്. പ്ലസ് ടു പരീക്ഷയിൽ താൻ വിജയിച്ച വിവരം അറിയിച്ചിരിക്കുകയാണ് നടി മീനാക്ഷി അനൂപ്. അമ്മേ...ഞാൻ 12th ഫെയിൽ അല്ല പാസ്.. 83 ശതമാനം ന്ന്... എന്നാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി പേരാണ് മീനാക്ഷിയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. എത്ര എ പ്ലസ് ഉണ്ട്, അടുത്ത പ്ലാൻ എന്താണ് എന്നൊക്കൊയാണ് ചിലർ ചോദിക്കുന്നത്.
ഇത്ര തിരക്കുകൾക്ക് ഇടയിലും നന്നായി പഠിച്ചു ഉയർന്ന് വിജയം നേടിയതിന് അഭിനന്ദനങ്ങൾ , എ പ്ലസിൽ ഒന്നും കാര്യമില്ല....ഇതുവരെയും വിജയിച്ച് നിൽക്കുന്ന ആൾക്കെന്ത് എപ്ലസ്.....ഇനിയും വിജയകുതിപ്പു തുടരട്ടെ, എന്നൊക്കെയും കമന്റുകൾ ഉണ്ട്. എ പ്ലസ് എത്രയാണ് എന്ന് ചോദിച്ചവർക്ക് രണ്ട് എന്നാണ് മീനാക്ഷി മറുപടി നൽകിയത്. 90 ശതമാനത്തിന് മുകളിൽ പ്രതീക്ഷിച്ചു എന്ന കമന്റിന് ഞാനും ഒത്തില്ല എന്നാണ് മീനാക്ഷി കമന്റ് ചെയ്തത്.

അനൂപ് - രമ്യ ദമ്പതികളുടെ മകളാണ് മീനാക്ഷി. കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യാഥാർത്ഥ പേര്. കോട്ടയത്തെ കിടങ്ങൂർ എൻ എസ് എസ് ഹയർസെക്കന്റി സ്കുൂളിൽ ആണ് മീനാക്ഷി പഠിച്ചത്. ആരിഷ്, ആദിഷ് എന്നീ ഇരട്ട സഹോദരങ്ങളാണ് മീനാക്ഷിക്കുള്ളത്.
അമർ അക്ബർ അന്തോണി എന്ന സിനമയിലൂടെയാണ് മീനാക്ഷി മലയാള സിനിമയിലേക്ക് എത്തുന്നത്. മധുരനൊമ്പരം എന്ന ഷോർട്ട് ഫിലിമിലൂടയാണ് മീനാക്ഷി അഭിനയ രംഗത്തേക്ക് വന്നത്. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ നിരവധി ടെലി ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. ഒപ്പം, മോഹൻലാൽ, മറുപടി, ക്വീൻ ആന മയിൽ ഒട്ടകം. വൺ ബൈ ടു,ഒരു മുത്തശ്ശി ഗദ, പോളേട്ടന്റെ വീട് തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.
അതേ സമയം ഇന്നലെയാണ് ഹയർസെക്കന്ററി ഫലം പ്രഖ്യാപിച്ചത്. ഇത്തവണ ഹയർസെക്കന്റി, വൊക്കേഷണൽ സെക്കന്റി പരീക്ഷകളിൽ വിജയ ശതമാനം കുറവാണ്. ഹയർ സെക്കന്ററിയിൽ 100 ശതമാനം വിജയം നേടിയവയിൽ 7 സർക്കാർ സ്കൂളുകൾ മാത്രമാണ്. വിജയം കുറഞ്ഞതിനെ പറ്റി രണ്ടാഴ്ച്ചയ്ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻ കുട്ടി പൊതുവിദ്യാഭ്യാസ ഡയരക്ടർക്ക നിർദ്ദേശം നൽകി. റെഗുലർ വിഭാഗത്തിൽ 374755 പേർ പരീക്ഷ എഴുതിയതിൽ 294888 പേരാണ് ഉപരി പഠനത്തിന് അവസരം നേടിയത്. വിജയശതമാനം 78.69. കഴിഞ്ഞ വർഷം 82.95% ആയിരുന്നു.












Click it and Unblock the Notifications