Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിക്കിനി സ്റ്റൈലിലുള്ള ടോപ്പ്, പക്ഷേ ആരാധകരുടെ കണ്ണുടക്കിയത് സാമന്തയുടെ പാന്റിൽ ; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യ സിനിമയിൽ ഏറെ ആരാധകർ ഉള്ള നായികയാണ് സാമന്ത. താരമൂല്യത്തിലും മുന്നിൽ തന്നെയാണ് താരം. അഭിനയിത്തിൽ മാത്രമല്ല സ്വന്തമായി പ്രൊഡക്ഷൻ ഹൗസും ആരംഭിച്ചിരിക്കുകയാണ് സാമന്ത. ട്രലാല മൂവിം​ഗ് പിക്ചേഴ്സ് എന്ന പേരിലാണ് പുതിയ സംരംഭം ആരംഭിച്ചത്. വിജയ് ദേവര കൊണ്ടയ്ക്കൊപ്പമുള്ള ഖുശി എന്ന സിനിമ അടുത്തിടെയാണ് റിലീസ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് സാമന്ത. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മയോസൈറ്റിസ് എന്ന് രോ​ഗം തനിക്ക് ബാധിച്ച കാര്യമൊക്കെ താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.

samantha 11

ഫാഷൻ സെൻസിൽ ഏറെ മുന്നിൽ നിൽക്കുന്ന നടിയാണ് സാമന്ത. ട്രെന്റി ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ വൈറലാവാറുണ്ട്. അത്തരത്തിൽ ഉള്ള പുതിയൊരു ലുക്കിലാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.. ബിക്കിനി സ്റ്റൈലിലുള്ള ഡെനിം ടോപ്പും പാന്റും ധരിച്ച് കലക്കൻ ലുക്കിലാണ് താരം.

ഹാർട്ട് ഷേപ്പിലുള്ള ടോപ്പാണ് സാമന്ത ധരിച്ചിരിക്കുന്നത്. സ്ലീവ് ലെസ് വസ്ത്രത്തിന് സൈഡ് കട്ടാണ് നൽകയിരിക്കുന്നത്. ജീൻസാണ് ഇതിനൊപ്പം താരം ധരിച്ചിരിക്കുന്നത്. പാന്റിനും അടിപൊളി ഡിസൈനാണ്. ഇത് തന്നെയാണ് ആരാധകർ എടുത്തുപറയുന്നതും. സേഫ്റ്രി പിന്നുകൾ കൊണ്ട് കൂട്ടിച്ചേർത്ത ഡിസൈനാണ് പാന്റിന്.

രണ്ട് ലെയറുകളോട് കൂടിയ സിൽവർ ചെയിനാണ് സാമന്ത ഉപയോ​ഗിച്ചിരിക്കുന്നത്. ചെറിയ സ്റ്റഡ് കമ്മലും ആക്സസറീസുകളായി താരം ഉപയോ​ഗിച്ചിരിക്കുന്നു. സിൽവർ ഐ ഷാഡോയും പിങ്ക് ​ഗ്ലോസി ലിപ്സ്റ്റിക്കും ആണ് താരം ഉപയോ​ഗിച്ചിട്ടുള്ളത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് അഭിപ്രായങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

അടിപൊളി സ്റ്റൈലിഷ് ലുക്ക് എന്ന് തന്നെയാണ് എല്ലാവർക്കും പറയാനമുള്ളത്. പാന്റിനെ കുറിച്ചാണ് അഭിപ്രായം കൂടുതൽ. ഇങ്ങനെ പിന്ന് കുത്തിവെച്ചാൽ കീറി പോവില്ലേ, ശരീരത്തിൽ കൊള്ളിലെ, എങ്ങനെയാണ് ഇത്രയും പിന്നുകൾ ചേർത്തുവെച്ച് ഇങ്ങനൊരു ഐഡിയ കൊണ്ടുവന്നത് എന്നൊക്കൊയാണ് ചോദ്യങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+