എയർ ഇന്ത്യ പൈലറ്റുമാരുടേയും ക്യാബിൻ ക്രൂ ജീവനക്കാരുടേയും യൂണിഫോം മാറുന്നു; വൈറൽ ചിത്രങ്ങൾ
പൈലറ്റുമാരേയും ക്യാബിൻ ക്രൂ അംഗങ്ങളേയും കാണാൻ തന്നെ ഒരു ലുക്ക് അല്ലേ. അതിന്റെ ക്രെഡിറ്റ് ഒരു പരിധിവരെ ഡ്രസിംഗിന് ആയിരിക്കും. കൃത്യമായ യൂണിഫോമിൽ ജീവനക്കാർ എത്തുമ്പോൾ ആരും ഒന്ന് നോക്കിനിന്നുപോകും. ഇപ്പോൾ പൈലറ്റുമാരുടേയും ക്യാബിൻ ക്രൂ അംഗങ്ങളുടേയും പുതിയ യൂണിഫോം പുറത്തുവിട്ടിരിക്കുകയാണ് എയർ ഇന്ത്യ.
അറുപത് വർഷത്തെ എയർ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്. പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എയർ ഇന്ത്യ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എയർലൈനിലെ കാബിൻ ക്രൂ അംഗങ്ങളായി വനിതകൾ മോഡേൺ രീതിയിലുള്ള ഓംബ്ര സാരിയും പുരുഷന്മാർ ബാന്ദ്ഗാലയും ആകും ധരിക്കുക. പൈലറ്റുമാർ കറുത്തനിറത്തിലുള്ള സ്യൂട്ടുകളാണ് ധരിക്കുക.

pc: maneesh malhotra/ instagram
' പൈലറ്റിന്റേയും ക്യാബിൻ ക്രൂവിന്റേയും പുതിയ യൂണിഫോം ഞങ്ങൾ പുറത്തുവിടുന്നു. എയർ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ അടയാളവും ശോഭനവും ആയ ഭാവിയുടെ വാഗ്ദാനവുമാണ് ഈ വസ്ത്രങ്ങൾ. ഇന്ത്യയുടെ പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്ര വിഭാവനം ചെയ്ത ഈ യൂണിഫോമുകളിൽ ചുവപ്പ്, ഡാർക്ക് പർപ്പിൾ ( വഴുതനയുടെ നിറം) ഗോൾഡൻ എന്നീ നിറങ്ങളാണ് ചേരുന്നത്. ഇവ ആത്മവിശ്വാമുള്ളതും ഊർജ്ജസ്വലവുമായ പുതിയെ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ' പുതിയ യൂണിഫോം പങ്കുെവെച്ച് എയർലൈൻ എക്സിൽൽ കുറിച്ചു.
വനിതാ കാബിൻ ക്രൂ അംഗങ്ങളുടെ യൂണിഫോമിൽ ഝരോഖ പാറ്റേണുകളുള്ള റെഡി ടു വെയർ ഓംബ്രെ സാരിയും ബ്ലൗസും ബ്ലേസറും ഉൾപ്പെടുന്നു. ജീവനക്കാർക്ക് വളരെ എളുപ്പത്തിൽ ധരിക്കാൻ പറ്റുന്നതാണ് റെഡി ടു വെയർ സാരികൾ . പുരുഷന്മാരുടെ സ്യൂട്ടുകളിൽ ഗോൾഡൻ ബട്ടൺ ആണ്. വസ്ത്രത്തിൽ എയർ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും ചേർത്തിട്ടുണ്ട്.
എയർ ഇന്ത്യ ആദ്യ എയർബസ് എ 350 ന്റെ സർവീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാർ പുതിയ യൂണിഫോമിലേക്ക് മാറുന്നത്. അതേ സമയം എയർ ഇന്ത്യയുടെ യൂണിഫോം രൂപ കൽപന ചെയ്യാനുള്ള അവസരം കിട്ടിയതിൽ അഭിമാനമുണ്ടെന്ന് മനീഷ് മൽഹോത്ര പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യവും സത്തയും ഉൾക്കാെള്ളുന്ന വസ്ത്രം ഡിസൈൻ ചെയ്യാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications