കല്യാണം ആണെന്ന് വെച്ച് വോട്ട് മുടക്കാൻ ആവില്ലല്ലോ! ചെക്കനും പെണ്ണും നേരെ പോളിംഗ് ബൂത്തിലേക്ക്, വൈറൽ
ആലപ്പുഴ: കേരളം ഇന്ന് തിരഞ്ഞെടുപ്പ് ചൂടിലാണ്. രാവിലെ ഏഴ് മണി മുതൽ ആളുകൾ ബൂത്തിന് മുന്നിൽ ക്യൂ നിൽക്കുന്ന കാഴ്ച്ചകളാണ് കണ്ടത്. എന്നാൽ ആലപ്പുഴയിലെ കഞ്ഞിക്കുഴിയിൽ ഒരു അപൂർവ കാഴ്ചയാണ് ഉണ്ടായത്. വിവാഹ വേഷത്തിൽ വധുവും വരനും ക്യൂ നിൽക്കുന്ന കാഴ്ച പതിവുള്ളതല്ലല്ലോ. വിവാഹേം കഴിഞ്ഞ് വധൂവരന്മാർ നേരെ പോയത് പോളിംഗ് ബൂത്തിലേക്കായിരുന്നു.
വോട്ടേടുപ്പ് ദിവസമായിരുന്ന എസ് എൻ പുരം പുത്തൻവെളി വീട്ടിൽ അനന്തുവും ചേർത്തല തെക്ക് മുരളീവം വീട്ടിൽ മേഘ്നയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയി വധൂവരന്മാർ നേരെ പോയത് പോളിംഗ് ബൂത്തിലേക്കായിരുന്നു. പോളിംഗ് ബൂത്തിൽ നല്ല തിരക്കായിരുന്നെങ്കിലും പോളിംഗ് ഉദ്യോഗസ്ഥരും വോട്ടർമാരും വധൂവരന്മാർക്ക് പ്രത്യേക പരിഗണന നൽകി.

അനന്തു വോട്ട് ചെയ്ത ശേഷം മേഘ്നയുടെ വോട്ട് ചെയ്യാനായി ചേർത്തല തെക്ക് അരീപറമ്പിലെ പോളിംഗ് ബൂത്തിലേക്ക് പോയി. പി ജി ഭജ്രന്റെയും ബിന്ദുവിന്റെയും മകനായ അനന്തു കയർ വ്യവാസിയാണ്. മുരളീധരന്റെയും ഗിരജയുടെയും മകളായ മേഘന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
അതേ സമയം, കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പത്ത് മണി മണിക്കൂർ പിന്നിട്ടപ്പോൾ പോളിംഗ് 60. 23 ശതമാനം ഇതുവരെയുള്ള കണക്കനുസരിച്ച് കണ്ണൂരിലാണ് ഏറ്റവും അധികം പോളിംഗ് . 63.72 ശതമാനമാണ് പോളിംഗ്. കുറവ് പോളിംഗ് പൊന്നാനിയിലാണ്. 55. 69 ശതമാനം വോട്ടെടുപ്പ് അവാസാന മണിക്കൂറുകളിലേക്ക് കടന്നപ്പോൾ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ഉണ്ടായിരുന്നു.
കടുത്ത ചൂടിലും ആളുകൾ വോട്ട് ചെയ്യാൻ എത്തിയിരുന്നു.
തിരുവനന്തപുരം 58. 24 ശതമാനം, ആറ്റിങ്ങൽ 61. 24, കൊല്ലം 58. 46, പത്തനംതിട്ട 56.90 മാവേലിക്കര 58. 33, ആലപ്പുഴ 63. 35, കോട്ടയം 58. 48, ഇടുക്കി 58. 33, എറണാകുളം 59. 08, ചാലക്കുടി 62. 32, തൃശൂർ 61. 34 ,പാലക്കാട് 61.91, ആലത്തൂർ 61.08, പൊന്നാനി 55. 69, മലപ്പുറം 59. 12, കോഴിക്കോട് 60.88, വയനാട് 62. 14, വടകരം 61. 13, കണ്ണൂർ 63. 72, കാസർഗോഡ് 62. 68 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിംഗ്












Click it and Unblock the Notifications