എത്ര നാളായി കണ്ടിട്ട്: പിണറായിയെ കെട്ടിപ്പിച്ച് ആലിയുമ്മ, പുഞ്ചിരിച്ച് മുഖ്യമന്ത്രി, ചിത്രം വൈറല്‍
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടിലെ ഒരു പൊതുപരിപാടിക്കായി എത്തിയപ്പോള്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് കെട്ടിപ്പിടിക്കുന്ന അലിയുമ്മയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അണ്ടല്ലൂര്‍ കടവ് സ്വദേശിയാണ് അലിയുമ്മ. പിണറായിയിലെ കളരി ആന്‍ഡ് ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
അവിടേക്കാണ് മാതൃ വാത്സല്യവുമ്മായി അലിയുമ്മ എത്തിയത്. മുഖ്യമന്ത്രിയെ കണ്ടതും കുശലാന്വേഷണം ആരംഭിച്ചു. മോനെ എത്ര നാളായി കണ്ടിട്ടെന്നായിരുന്നു ആദ്യ ചോദ്യം. കുറേ നാളായല്ലോ ഉമ്മയെയും കണ്ടിട്ട് എന്ന് മറുപടിയോടെ അലിയുമ്മ ആശ്ലേഷിച്ചായിരുന്നു മുഖ്യമന്ത്രി കുശലാന്വേഷണങ്ങള്‍ തുടര്‍ന്നത്. സ്വന്തം നാട്ടില്‍ വലിയ വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്ന മുഖ്യമന്ത്രി എല്ലാ തലമുറയില്‍പ്പെട്ടവരുമായി സംസാരിക്കാറുണ്ട്.

നാട്ടിലെ പൊതുപരിപാടികള്‍ക്ക് എത്തുമ്പോഴെല്ലാം അലിയുമ്മയെ അദ്ദേഹം കാണാറുമുണ്ട്. ഏറെ അടുപ്പം മുഖ്യമന്ത്രിക്ക് ഇവരുമായിട്ടുണ്ട്. അതേസമയം ഇത്തവണ മുഖ്യമന്ത്രി നാട്ടിലെത്തിയത് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു. അതുകൊണ്ട് തന്നെ പിണറായിയെ കണ്ടപ്പോള്‍ അലിയുമ്മയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമുണ്ടായിരുന്നു.
അതേസമയം കളരിയും യോഗയും സമന്വയിപ്പിച്ച് മുന്നോട്ട് പോയാല്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ആയുര്‍വേദം ജീവിതത്തിന്റെ ഭാഗമാണെന്നും, നാട്ടറിവുകള്‍ വളര്‍ത്താന്‍ ശ്രമം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications