അപൂര്‍വ നേട്ടം സ്വന്തമാക്കി ഒരു കുടുംബത്തിലെ 9 പേര്‍; റെക്കോര്‍ഡ് ഒന്നല്ല രണ്ട്!
ഇനി പറയാൻ പോകുന്നത് വളരെ രസകരമായ ഒരു സംഭവമാണ്.. വളരെ വിചിത്രവുമാണ്. മാത്രമല്ല ഗിന്നസ് ലോക റെക്കോർഡിൽ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിലാണ് ഈ സംഭവം. ഒരു കുടംബുവും ആ കുടുംബത്തിലെ അംഗങ്ങളുമാണ് താരങ്ങൾ. എന്താണ് സംഭവം എന്ന് വിശദമായി അറിഞ്ഞാലോ?
ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അനുസരിച്ച്, ഈ കുടുംബത്തിൽ 9 പേരാണ് ഉള്ളത്. പിതാവ് അമീർ അലിയും അമ്മ ഖുദേജയും 19-30 വയസ്സ് പ്രായമുള്ള ഏഴ് കുട്ടികളുമാണ്. സിന്ധു, ഇരട്ടകുട്ടികളായ സാസുയിയും സ്വപ്‌നയും. ഇരട്ടകളായ ആമിർ, അംബാർ, അഹ്‌മർ എന്നിവരാണ്. എന്താണ് ഇവരുടെ പ്രത്യേകത എന്നല്ലേ?

ഈ കുടുംബത്തിലെ ഈ 9 പേരും ഒരേ ജന്മദിനം പങ്കിടുന്നു: ഓഗസ്റ്റ് 1നാണ് ഇവർ ഒമ്പത് പേരും ജനിച്ചത്. ഒരേ ദിവസം ജനിച്ച ഏറ്റവും കൂടുതൽ കുടുംബാംഗങ്ങളുടെ ലോക റെക്കോർഡാണ് ഇവർസ്വന്തമാക്കിയത്.
അമീറിന്റെയും ഖുദേജയുടെയും വിവാഹവാർഷികം കൂടിയായതിനാൽ ഈ തീയതി അവർക്ക് ഏറെ പ്രത്യേകത ഉള്ളതുകൂടിയാണ്. മൂത്ത മകൾ ജനിക്കുന്നതിന് കൃത്യം ഒരു വർഷം മുമ്പ്, 1991-ൽ അവരുടെ ജന്മദിനത്തിൽ അവർ വിവാഹിതരായി.
ഒരേ ദിവസം ജനിച്ച ഏറ്റവും കൂടുതൽ സഹോദരങ്ങൾ എന്ന റെക്കോർഡും ഏഴ് കുട്ടികൾ നേടിയെന്ന് ഗിന്നസ് റെക്കോർഡ് ബുക്ക് കമ്പനി പറയുന്നു. 1952 നും 1966 നും ഇടയിൽ ഫെബ്രുവരി 20 ന് ജനിച്ച കമ്മിൻസ് കുടുംബത്തിലെ (യുഎസ്എ) അഞ്ച് കുട്ടികൾ ഈ റെക്കോർഡ് മുമ്പ് നേടിയിരുന്നു.
ഈ കുടുംബം കണ്ടെത്തുന്നത് വരെ, ഒരേ ജന്മദിനം ഉള്ള അഞ്ച് കുട്ടികൾ ഉള്ള ഒരേയൊരു കുടുംബം ഈ കുടുംബം ആയിരുന്നു.
അതേസമയം 1992 ആഗസ്ത് 1 ന് തന്റെ ആദ്യ കുട്ടിയായ സിന്ധു ജനിച്ചപ്പോൾ അമീർ ആശ്ചര്യവും ആഹ്ലാദവും പ്രകടിപ്പിച്ചു, താനും ഭാര്യയും തന്റെ കുട്ടിയും അതേ തിയതി ജിനിച്ച ആഹ്ലാദമായിരുന്നു. തുടർച്ചയായി ഓരോ ജനനവും ഒരേ തീയതിയിൽ സംഭവിച്ചപ്പോൾ താനും ഖുദേജയും ഒരുപോലെ ആശ്ചര്യപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു. അവർ അതിനെ "ദൈവത്തിൽ നിന്നുള്ള സമ്മാനമായി" കണ്ടു.
ഓരോ കുട്ടിയും ജനിച്ചത് സാധരാണ രീതയിൽ തന്നെ ആണെന്നും ഖുദേജയുടെ പ്രസവം ഒരിക്കലും മാസം തെറ്റിയോ സിസേറിയൻ വഴിയോ നടന്നതല്ലെന്നും ഇവർ വ്യക്തമാക്കി












Click it and Unblock the Notifications