ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടണം; വീട്ടുജോലിക്കാരിയെ സഹായിച്ച് അല്ലു; വീഡിയോ വൈറൽ
ഇപ്പോൾ സോഷ്യൽ മീഡയയിൽ അക്കൗണ്ടില്ലാത്തവർ കുറവായിരിക്കും. എങ്ങനെയെങ്കലും പരമാവധി ആളെ ഫോളോവേഴ്സിനെ ഉണ്ടാക്കാൻ വേണ്ടി പലതരത്തിലുള്ള കണ്ടന്റുകൾ ആണ് ആളുകൾ പോസറ്റ് ചെയ്യാറുള്ളത്.
അശ്വിനി എന്ന പെൺകുട്ടിയുടെ ആഗ്രഹവും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫോളോവേഴ്സിനെ കൂട്ടണം എന്നതായിരുന്നു. ഇനി അശ്വിനി ആരാണെന്ന് പറയാം.. നടൻ അല്ലു അർജുന്റെ വീട്ടിൽ ജോലി ചെയ്യുന്ന പെൺകുട്ടിയാണ് അശ്വിനി. അല്ലു അർജുന്റെ മകളെ നോക്കുന്നത് അശ്വിനിയാണ്.

എന്തായാലും അശ്വിനയുടെ ഈ ആഗ്രഹം സാധിച്ചുകൊടുക്കാൻ സാക്ഷാൽ അല്ലു തന്നെ മുന്നിട്ടിറങ്ങി. അശ്വിനിക്കൊപ്പമുള്ള അല്ലുവിന്റെ ഹൃദയസ്പർശിയായ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. തന്റെ ഒപ്പമുള്ള വീഡിയോ അല്ലു അശ്വിനിക്ക് റെക്കോർഡ് ചെയ്തു നൽകുകയാണ് ചെയ്തത്. അല്ലുവിന്റെ കൂടെയുള്ള വീഡിയോ അശ്വിനി ഇൻസ്റ്റഗ്രീമിൽ പങ്കിട്ടു. നിമിഷ നേരം കൊണ്ട് ഈ വീഡിയോ വൈറൽ ആയി.
ഈ വീഡിയോ റെക്കോർഡ് ചെയത് ഇട്ടാൽ നിനക്ക് കൂടുതൽ ഫോളോവേഴ്സ് കിട്ടുമെങ്കിൽ കിട്ടിട്ടെ എന്ന് അല്ലു അർജുൻ വീഡിയോയിൽ പറയുന്നു. ഇപ്പോൾ നിനക്ക് എത്ര ഫോളോവേഴ്സ് ഉണ്ടെന്ന ചോദ്യത്തിന് പതിമൂവായിരം എന്നാണ് പെൺകുട്ടി പറയുന്നത്.
എത്ര ഫോളോവേഴ്സ് വേണമെന്നാണ് ആഗ്രഹം എന്ന് അല്ലു ചോദിച്ചപ്പോൾ മുപ്പതിനായിരം എന്നാണ് അവൾ പറയുന്നത്. ഈ വീഡിയോ പങ്കുവെച്ചാൽ മുപ്പതിനായിരം ഫോളോവേഴ്സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അർജുൻ പെൺകുട്ടിയോട് ചോദിക്കുന്നുണ്ട്. ഉറപ്പായും കിട്ടും എന്ന് പെൺകുട്ടി പറയുന്നു. ഓക്കേ നമുക്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം എന്ന് അല്ലു പറയുന്നു.
നിരവധിപേരാണ് അല്ലുവിന്റെ ഈ പിന്തുണയെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്. അല്ലുവിന്റേത് വലിയ മനസ്സ് തന്നെയാണെന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. എന്തായാവും വീഡിയോ ഇട്ടത് അശ്വിനിക്ക് ഫോളോവേഴ്സ് കൂടിയിട്ടുണ്ട്. പതിമൂവായിരം ഉണ്ടായിരുന്നു ഫോളോവേഴ്സ് ഇപ്പോൾ പതിനെട്ടായിരം പേരാണ് ഫോളോ ചെയ്യുന്നത്. ഫോളോവേഴ്സിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് ലൈക്കും കമന്റുകളും വന്നുകാെണ്ടിരിക്കുന്നുണ്ട്.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications