കുരങ്ങന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച 13 കാരി; ഭാവിയിൽ കാത്തിരിക്കുന്നത് മഹീന്ദ്രയുടെ വമ്പൻ സമ്മാനം
കുരങ്ങന്റെ ആക്രമണത്തിൽ നിന്നും ബുദ്ധിപൂർവ്വം രക്ഷപ്പെട്ട പതിമൂന്നുകാരിയുടെ വാർത്ത വൈറൽ ആയിരുന്നു, നായ കുരയ്ക്കുന്ന ശബ്ദം ഉണ്ടാക്കാൻ അലക്സയോട് പറഞ്ഞാണ് നികിത കുരങ്ങിന്റെ ആക്രമണത്തിൽ നിന്ന് തന്നേയും സഹോദരിയുടെ ഒരു വയസ്സുകാരിയായ കുഞ്ഞിനേയും രക്ഷിച്ചത്. കൃത്യസമയത്ത് യുക്തി ഉപയോഗിച്ചാണ് നികിത രക്ഷപ്പെട്ടത്. ആളുകളും സോഷ്യൽ മീഡിയയും അഭിനന്ദനങ്ങൾ കൊണ്ട് മൂടികയാണ് നികിതയെ. ഇപ്പോൾ നികിതയ്ക്ക് ഭാവിയിലേക്ക് വലിയൊരു വാഗ്ദാനം നൽകിയിരിക്കുകയാണ്
ആനന്ദ് മഹീന്ദ്ര. നികിതയ്ക്ക് ജോലിയാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്.
സാങ്കേതിക വിദ്യയുടെ അടിമകളാകുമോ നമ്മൾ അതോ അധിപനാവുമോ എന്നാണ് ഈ യുഗത്തിലെ പ്രധാന ചോദ്യം. ഈ കുട്ടിയുടെ കഥയിലൂടെ സാങ്കേതിക വിദ്യ മനുഷ്യന്റെ നൈപുണ്യത്തെ ബലപ്പെടുത്തുകയാണ് എന്നും ചെയ്യുക എന്ന ആശ്വാസമാണ് നൽകുന്നത്. അവൾളുടെ പെട്ടെന്നുണ്ടായ ചിന്ത വിസമയിപ്പിക്കുന്നതാണ്.

പ്രവചനാതീതമായ ഈ ലോകത്ത് തനിക്കുള്ള നേതൃപാഠവത്തിന്റെ സൂചനയാണ് അവൾ നൽകുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടെ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യാൻ അവൾ തീരുമാനിക്കുകയാണ് എങ്കിൽ മഹീന്ദ്രയ്ക്കൊപ്പം ചേരുന്നതിനെക്കുറിച്ച് അവളെ ബോധ്യപ്പെട്ടുത്താൻ ഞങ്ങൾക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു, ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു. നിരവധിപേരാണ് ആനന്ദ് മഹീന്ദ്രയുടെ തീരുമാനത്തെ അഭിനന്ദിച്ച് എത്തുന്നത്.
മൗവിലെ ആവാസ് വികാസ് കോളനിയിലെ സഹോദരിയുടെ വീട്ടിൽ നികിത എത്തിയപ്പോഴായിരുന്നു കുരങ്ങിന്റെ ആക്രമണം ഉണ്ടായത്. വീടിന്റെ ഒന്നാം നിലയിൽ അടുക്കളയ്ക്ക് സമീപം ഒരു വയസ്സുള്ള സഹോദരിയുടെ മകളുമായി കളിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഈ സംഭവം. അടുക്കളയിലേക്ക് കുരങ്ങൻ എത്തുകയായിരുന്നു.
മറ്റൊരു മുറിയിൽ ആയിരുന്ന ബന്ധുക്കൾ ഇതൊന്നും അറിഞ്ഞില്ല. അടുക്കളയിലെ പാത്രങ്ങൾ വലിച്ചെറിഞ്ഞ കുരങ്ങൻ കുട്ടികളെയും ആക്രമിച്ചു. ഭയന്ന് കുഞ്ഞ് കരയാൻ തുടങ്ങി. ഫ്രിഡ്ജിന് മുകളിൽ വെച്ചിരുന്ന അലക്സ ശ്രദ്ധിയിൽപ്പെട്ട നികിത അലക്സയോട് നായയുടെ ശബ്ദം ഉണ്ടാക്കാൻ പറഞ്ഞു. നായ കുരയ്ക്കുന്ന ശബ്ദം കേട്ടതോടെ പേടിച്ച കുരങ്ങ് ഓടിപ്പോയി.












Click it and Unblock the Notifications