Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഗ്നാനന്ദയുടെ രക്ഷിതാക്കൾക്ക് എക്സ്യുവി 400 ഇ വി സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര; വൈറലായി കുറിപ്പ്

ചെസ് ലോക കപ്പിൽ രണ്ടാം സ്ഥാനം നേടിയ യുവ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയുടെ മാതാപിതാക്കൾക്ക് താൻ ഒരു ഇലക്ട്രിക് കാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര. ചെസ് ലോക കപ്പ് ഫൈനലിൽ നോർവേയുടെ മാ​ഗ്നസ് കാൾസനോട് പൊരുതിത്തോറ്റ പ്ര​ഗ്നാനന്ദയ്ക്ക് മഹീന്ദ്ര ഥാർ സമ്മാനിക്കണമെന്ന് ആവശ്യം ഉയർന്നതിന് പിന്നാലെയാണ് ആനന്ദ് മഹീന്ദ്ര എക്സിലൂടെ ഇലക്ട്രിക് കാർ സമ്മാനമായി നൽകാൻ ആ​ഗ്രഹിക്കുന്ന കാര്യം വ്യക്തമാക്കിയത്.

പ്ര​ഗ്നാനന്ദയ്ക്ക് മഹീന്ദ്ര ഥാർ സമ്മാനിക്കുന്നതിന് പകരം തന്റെ മനസ്സിൽ മറ്റൊരു ആശയമാണ് ഉള്ളത് എന്നാണ് ആനന്ദ് മഹീന്ദ്ര പ്രതികരിച്ചത്. . കുട്ടികളെ ചെസിലേക്ക് അടുപ്പിക്കുന്നതിന് രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കാൻ താൻ ആ​ഗ്രഹിക്കുന്നുവെന്നും വൈദ്യുത വാഹനങ്ങൾ പോലെ തന്നെ നല്ല ഭാവിക്കായുള്ള നിക്ഷേപമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചെസിൽ വളരുന്നതിന് പ്രഗ്നാനന്ദയ്ക്കു നൽകിയ പിന്തുണയ്ക്കുള്ള നന്ദിയായാണു വാഹനം സമ്മാനിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു.

anand

ആനന്ദ് മഹേന്ദ്ര പങ്കുവെച്ച കുറിപ്പ്:

എനിക്ക് മറ്റൊരു ആശയമാണ് ഉള്ളത്. കുട്ടികളെ ചെസ്സിലേക്ക് അടുപ്പിക്കുന്നതിന് രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. വൈദ്യുത വാഹനങ്ങൾ പോലെ തന്നെ നല്ല ഭാവിക്കായുള്ള നിക്ഷേപമാണ് ഇത്. പ്ര​ഗ്നാനന്ദയുടെ രക്ഷിതാക്കളായ ​ഗനാലക്ഷ്മിക്കും രമേഷ് ബാബുവിനും എക്സ് യുവി 400 ഇ വി സമ്മാനിക്കാൻ ഞാൻ ആലോചിക്കുന്നുണ്ട്. മകന്റെ താല്പര്യത്തെ വളർത്തിയതിനും പിന്തുണച്ചതിനും നമ്മുടെ നന്ദി അവർ അർഹിക്കുന്നുണ്ട്, ആന്ദ് മഹീന്ദ്ര പറഞ്ഞു.

പോസ്റ്റ് അവസാനം മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ സി ഇ ഒ യും എക്സിക്യൂട്ടിവ് ഡയറക്ടറുമായ രാജേഷ് ജേജുരികറിന്റെ അഭിപ്രായവും ആനന്ദ് മഹീന്ദ്ര ചോദിക്കുന്നുണ്ട്. വാഹനം നൽകുന്നതിനുള്ള കാര്യങ്ങൾ ചെയ്യുമെന്നാണ് രാജേഷ് ജേജുരികറും അറിയിച്ചിരിക്കുന്നത്. ലോകകപ്പ് ചെസിന്റെ ടൈബ്രേക്കറിൽ ആണ് മാഗ്നസ് കാൾസന് മുന്നിൽ പ്രഗ്നാനന്ദ പരാജയപ്പെട്ടത്.

എന്നാൽ വളരെ മികച്ച കളി തന്നെയാണ് പ്ര​ഗ്നാനന്ദ കാഴ്ച വെച്ചത്. ആദ്യത്തെ രണ്ട് ദിവസം കാർസനെ സമനിലയിൽ ആണ് നിർത്തിയത്. ടൈബ്രേക്കറിൽ പൊരുതി തന്നെയാണ് പരാജയപ്പെട്ടത്. മത്സരങ്ങൾക്ക് പോകുമ്പോൾ പ്രഗ്നാനന്ദയ്ക്കൊപ്പം അമ്മ നാഗലക്ഷ്മിയുടെ കൂടെ ഉണ്ടാവാറുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനാണ് പ്രഗ്നാനന്ദയുടെ അച്ഛൻ രമേഷ് ബാബു. സഹോദരി വൈശാലിയും ചെസ് താരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+