Get Updates
Get notified of breaking news, exclusive insights, and must-see stories!

700 രൂപയ്ക്ക് ഥാർ വേണമെന്ന് കുട്ടി;വീഡിയോ വൈറലായി.. ഒടുവിൽ മറുപടിയുമായി സാക്ഷാൽ ആനന്ദ് മഹീന്ദ്ര

സോഷ്യൽ മീഡിയയിൽ സജീവമാണ് ആനന്ദ് മഹീന്ദ്ര. അദ്ദേഹം പങ്കുവെയ്ക്കുന്ന പല പോസ്റ്റുകളും വൻ വൈറൽ ആവാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഒരു കൊച്ചു കുട്ടയുടെ വീഡിയോ പങ്കിട്ടാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

നോയിഡയിൽ നിന്നുള്ള ചീക്കൂ യാദവ് എന്ന കുട്ടിയുടേതാണ് മഹീന്ദ്ര പങ്കുവെച്ച വീഡിയോ 700 രൂപയ്ക്ക് ഒരു ഥാർ കാർ വാങ്ങിക്കാനാകുമെന്നാണ് ചീക്കു കരുതുന്നത്. ഒരു മിനിറ്റും 29 സെക്കന്റും ദൈർഘ്യമുള്ള വീഡിയോയും അതിന് മഹീന്ദ്ര നൽകിയ മറുപടിയും വൈറൽ ആണ്.

anand

ഥാർ വാങ്ങാനുള്ള ആ​ഗ്രഹം കുട്ടി തന്റെ പിതാവിനോടാണ് പറയുന്നത്. മഹീന്ദ്ര ഥാർ, എക്‌സ്‌യുവി 700 എന്നിവ ഒന്നുതന്നെയാണെന്നും രണ്ടും 700 രൂപയ്ക്ക് വാങ്ങാമെന്നുമാണ് കുട്ടി വിശ്വസിക്കുന്നത്.

എന്തായാലും കുട്ടിയുടെ ഈ തെറ്റിദ്ധാരണ സോഷ്യൽ മീഡിയയിൽ ചർച്ചയായി. രസകരമായ പല കമന്റുകളും വന്നു. ഈ രസകരമായ വീഡിയോ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിലും എത്തി. അദ്ദേഹം ഇതിന് മറുപടി നൽകുകയും ചെയ്തു. എനിക്ക് ചീക്കുവിനെ ഇഷ്ടമായി എന്ന് പറഞ്ഞാണ് എൻറെ സുഹൃത്ത് സൂനി താരാപോരേവാല എനിക്ക് ഇത് അയച്ചത്.

അതിനാൽ ഞാൻ ഇൻസ്റ്റാഗ്രാമിൽ (@cheekuthenoidakid) അവന്റെ ചില പോസ്റ്റുകൾ കണ്ടു, ഇപ്പോൾ ഞാനും അവനെ സ്നേഹിക്കുന്നു. എന്റെ ഒരേയൊരു പ്രശ്നം അവന്റെ അവകാശവാദത്തെ ശരിവെച്ച് 700 രൂപയ്ക്ക് ഥാർ വിറ്റാൽ, ഞങ്ങൾ വളരെ വേഗം പാപ്പരാകുമെന്നതാണ്,"താമാശയായി അദ്ദേഹം കുറിച്ചു.

സോഷ്യൽ മീഡയയിൽ ഈ വീഡിയോയ്ക്ക് നിരവധി ലൈക്കുകളാണ് ലഭിച്ചത്. പലരും കമന്റുകളുമായി എത്തി. ആ കുട്ടിയുടെ ആ​​ഗ്രഹം നിറവേറ്റി കൂടെയെന്നാണ് പലരും പറയുന്നത്. മറ്റ് ചിലർ സാധ്യത ഉള്ള ബിസിനസ്സ് ആശയങ്ങളെക്കുറിച്ച് സംസാരിച്ചു.

''ആനന്ദ് സർ, നിങ്ങൾ കേവലം അസാധാരണനാണ്!! മഹാനായ ഇന്ത്യക്കാരനും വിജയകരമായ ഒരു വ്യവസായിയും!! വലിയ ബഹുമാനം തോന്നുന്നു, ഒരു ഉപയോക്താവ് എഴുതി. ഒരാൾ 700 രൂപയ്ക്ക് ഥാറിന്റെയോ XUV 700 ന്റെയോ കളിപ്പാട്ടമുണ്ടാക്കുന്നത് നല്ല ആശയമാണെന്ന് പറഞ്ഞു. ഇത് കുട്ടികൾക്കിടയിൽ ഈ വാഹനത്തിന് ആരാധകരെയുണ്ടാക്കുമെന്നും പറയുന്നു. ഇങ്ങനെ പല അഭിപ്രായങ്ങളും വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+