Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദിന്റെ പ്രസം​ഗം കേട്ട് വികാരഭരിതനായി മുകേഷ് അംബാനി; കണ്ണുകൾ നിറഞ്ഞൊഴുകി; വൈറലായി വീഡിയോ

മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടേയും ഇളയ മകൻ ആനന്ദ് അംബിനിയുടെ വിവാഹത്തിന് മുമ്പായുള്ള പരിപാടികൾ നടക്കുകയാണ്. മാർച്ച് ഒന്നിന് ആരംഭിച്ച പ്രീ വെഡ്ഡിം​ഗ് ആഘോഷങ്ങൾ മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതാണ്.

ഇപ്പോൾ പരിപാടിക്കിടെ ആനന്ദ് അംബാനി നടത്തിയ പ്രസം​ഗം കേട്ട് വികാരഭരിതനാവുന്ന മുകേഷ് അംബാനിയുടെ വീഡിയോ ആണ് വൈറൽ ആവുന്നത്. അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും ആനന്ദ് വൈകാരികമായി സംസാരിക്കുന്നുണ്ട്. ആനന്ദ് തന്റെ ആരോ​ഗ്യ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് മുകേഷ് അംബാനി കരഞ്ഞത്.

mukeshh

"എൻ്റെ ജീവിതം എപ്പോഴും റോസാപ്പൂക്കൾ നിറഞ്ഞ മെത്തയായിരുന്നില്ല, മുള്ളുകളുടെ വേദന ഞാൻ അനുഭവിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ പല ആരോഗ്യ പ്രതിസന്ധികളും ഞാൻ അനുഭവിച്ചിട്ടുണ്ട്, പക്ഷേ എൻ്റെ അച്ഛനും അമ്മയും എന്നെ ഒരിക്കലും കഷ്ടപ്പെടുത്താൻ അനുവദിച്ചില്ല.

അവർ എപ്പോഴും എൻ്റെ കൂടെ നിന്നു" ആനന്ദ് പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചാൽ അത് സാധിക്കുമെന്ന തോന്നൽ ഉണ്ടാക്കിയതും അവർ രണ്ട് പേരുമാണ്, ഒരുപാട് നന്ദി എന്നും ആനന്ദ് പറഞ്ഞു. ഇത് പറഞ്ഞപ്പോഴാണ് മുകേഷ് അംബാനിയുടെ കണ്ണുകൾ നിറഞ്ഞത്.

രാധിക മർച്ചൻ്റുമായുള്ള വിവാഹത്തിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ അക്ഷീണം പ്രയത്നിച്ചതിന് നിത അംബാനിയോട് ആനന്ദ് അംബാനി തൻ്റെ പ്രസംഗത്തിൽ നന്ദി പറഞ്ഞു. വിവാഹത്തിന് തയ്യാറെടുക്കാൻ തൻ്റെ അമ്മ നാല് മാസമായി ദിവസം 19 മണിക്കൂറോളം ജോലി ചെയ്തിട്ടുണ്ടെന്നും ആനന്ദ് പറഞ്ഞു.

"അമ്മേ, നിങ്ങൾ ചെയ്ത എല്ലാത്തിനും നന്ദി," അതിഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ആനന്ദ് പറഞ്ഞു അംബാനി പറഞ്ഞു. "ഇതെല്ലാം സൃഷ്ടിച്ചത് എൻ്റെ മമ്മയാണ്, മറ്റാരുമല്ല. എൻ്റെ അമ്മ എല്ലാം കഴിഞ്ഞുപോയി. കഴിഞ്ഞ നാല് മാസമായി അവൾ ദിവസത്തിൽ 18-19 മണിക്കൂർ ജോലി ചെയ്തു. ഞാൻ മമ്മയോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്."

​ഗുജറാത്തിലെ ജാംന​ഗറിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഇന്ന് സമാപനം ആകും. ലോകം തന്നെ ഊറ്റുനോക്കുന്ന വിവാഹമാണ് ആനന്ദ് അംബാനിയുടേയും രാധിക മർച്ചന്റിന്റേയും, വിവിധ രം​ഗങ്ങളിലെ പ്രമുഖർ ആണ് പ്രീ വെഡ്ഡിം​ഗ് പരിപാടിക്ക് എത്തിയിരിക്കുന്നത്. ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് നടക്കുക. കോടിക്കണക്കിന് രൂപയാണ് പ്രീവെഡ്ഡിം​ഗിന് മാത്രം ചെലവാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+