Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദ് അംബാനി ധരിച്ചിരിക്കുന്നതാണോ ലോകത്തിലെ ഏറ്റവും വില കൂടിയ വാച്ച്? അറിയാം ആ വാച്ചിനെ കുറിച്ച്

മുകേഷ് അംബാനിയുടേയും കുടുംബത്തിന്റേയും ജീവിതരീതിയെക്കുറിച്ച് അറിയാൻ ആളുകൾക്ക് ഏറെ താൽപര്യം ഉള്ള കാര്യമാണ്. പ്രത്യേകിച്ച് അവരുടെ ആഡംബര ജീവിതത്തെക്കുറിച്ച് അറിയാൻ. അടുത്തിടെ ഏറ്റവും കൂടുതൽ സംസാരവിഷയമായ ഒന്നാണ് ആനന്ദ് അംബാനിയുടെ വാച്ച്. മുകേഷ് അംബാനിയുടെ മൂന്ന് മക്കളിൽ‌ ഇളയ മകനാണ് ആനന്ദ്.

അംബാനി കുടുംബത്തിലെ കാര്യങ്ങൾ പിന്തുടരുന്ന ആളുകൾ അടുത്തിടെ ഏറ്റവും കൂടുതൽ പറഞ്ഞത് ആനന്ദിന്റെ ആ​ഡംബര വാച്ചിനെ കുറിച്ചാണ്. ലോകത്തിലെ ഏറ്റവും വില കൂടിയ വാച്ചാണ് ആനന്ദ് ധരിച്ചത് എന്നാണ് സംസാരം വന്നത്. എന്നാൽ ശരിക്കും ആനന്ദ് ധരിച്ച ആ വാച്ച് ആണോ ലോകത്തിലെ ഏറ്റവും വില കൂടിയ വാച്ച്. വിശദമായി അറിയാം.

warch6

ആനന്ദ് അംബാനി 18 കോടി രൂപയിലധികം വിലയുള്ള അപൂർവവും വിലകൂടിയതുമായ വാച്ച് ആയിരുന്നു ധരിച്ചത്. എക്സോട്ടിക് ടൈംപീസ് പാടെക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം ആണ് എന്നാണ് പറയുന്നത്. അത്തരം എക്സ്ക്ലൂസീവ് പീസുകളുടെ ട്രാക്ക് സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന വിവിധ ഫാഷൻ ട്രേഡേഴ്സ് ഈ വാച്ച് തിരച്ച് അറിഞ്ഞ് കഴിഞ്ഞതും ആണ്..

വാസ്തവത്തിൽ, ആനന്ദിന്റെ വാച്ചിനെക്കുറിച്ചുള്ള വാർത്തകൾ വന്നതിന് തൊട്ടുപിന്നാലെ, ലോകത്തിലെ ഏറ്റവും വിലകൂടിയ വാച്ചാണ് പടേക്ക് ഫിലിപ്പ് വാച്ചെന്ന് ആളുകൾ അവകാശപ്പെടാൻ തുടങ്ങി.

ലോകത്തിലെ ഏറ്റവും വിലകൂടിയ വാച്ചുകളുടെ പട്ടികയിൽ പാടെക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം തീർച്ചയായും ഉൾപ്പെടുന്നു, എന്നാൽ യഥാർത്ഥത്തിൽ ആ തലക്കെട്ട് ചേരുന്നത് വാച്ച് ഗ്രാഫ് ഡയമണ്ട്സ് ഹാലൂസിനേഷൻ ആണ്, അതിന്റെ വില ഏകദേശം 458 കോടി രൂപയാണ്. കളി പറയുകയല്ല, ഈ വാച്ചിന്റെ വില അത്രയ്ക്കും ഭീമമാണ്. ഈ വാച്ചാണ് ഏറ്റവും വില കൂടിയ വാച്ച് എന്നാണ് പറയപ്പെടുന്നത്

ആനന്ദിന്റെ വാച്ച് ഏറ്റവും വിലപിടിപ്പുള്ള ഒന്നാണെന്ന് പറയാൻ കഴിയില്ല. പക്ഷേ, ഇരുവശത്തും ഡയൽ ഉള്ളതും നേവി ബ്ലൂ നിറത്തിലുള്ളതുമായ ഒരു മാസ്റ്റർപീസ് ആണ്. കൈകൊണ്ട് തുന്നിച്ചേർത്ത സ്ട്രാപ്പുകൾ ഉൾപ്പെടെ ഇത് പൂർണ്ണമായും കൈകൊണ്ട് നിർമ്മിച്ചതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+