അംബാനിക്കോ മസ്കിനോ കാണില്ല ഇങ്ങനൊരു ഐഫോണ്‍; വില 1 കോടി, ചെലവേറിയതാവാന് കാരണം ഇതാണ്
ആപ്പിള്‍ ഐഫോണ്‍ ഒന്ന് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടാവും. ലോകത്തെ ഏറ്റവും വിലയേറിയ ഫോണുകളിലൊന്നാണിത്. ആപ്പിള്‍ പതിനഞ്ച് പുറത്തിറങ്ങിയതോടെ ഈ ഡിമാന്‍ഡ പല മടങ്ങായി വര്‍ധിച്ചിരിക്കുകയാണ്. ഐഫോണ്‍ എക്സ്ചേഞ്ച് ചെയ്താല്‍ പോലും നല്ല തുക ഇക്കാലത്ത് ലഭിക്കും. എന്നാല്‍ ഒരു ഐഫോണ്‍ വാങ്ങാന്‍ സാധാരണ എത്ര രൂപ ചെലവാകും.
നിങ്ങള്‍ ഒട്ടും വിചാരിക്കാത്ത ഒരു വിലയാണ് ഒരു പഴയ ഫോണിന് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്. 41000 രൂപ മാത്രം വിലയുള്ള ഈ ഫോണിന് 1.1 കോടി രൂപയാണ് വില. അടുത്തിടെ ഒരു ഐഫോണ്‍ വിറ്റുപോയ തുകയാണ്. ഇത് ഒരു ലേലത്തില്‍ വെച്ചാണ് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയത്.എല്‍സിജി ഓക്ഷന്‍സ് ഫാള്‍ ഓക്ഷന് സമയത്താണ് ഈ വില്‍പ്പന നടന്നത്. ആപ്പിളിന്റെ ഒറിജിനല്‍ മോഡലാണിത്. അതായത് 2007ല്‍ സ്റ്റീവ് ജോബ്സ് പുറത്തിറക്കിയ മോഡലാണ് ഈ ഐഫോണ്‍. നാല് ജിബി സ്റ്റോറേജ് വേരിയന്റാണിത്.

20000 ഡോളറിലായിരുന്നു ലേലം വിളി ആരംഭിച്ചത്. ഈ ഡിവൈസിനായി മൊത്തം 17 ബിഡുകളാണ് വന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്നത്. 1.1 കോടിയായിരുന്നു. എന്നാല്‍ ഐഫോണ്‍ ആദ്യ മോഡലിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന വില കിട്ടുന്നത് ഇത് ആദ്യമല്ല. ഐഫോണിന്റെ നാല് ജിബി മോഡലില്‍ ബ്ലൂ ചിപ്പ് ശേഖരമുണ്ട്. അതാണ് ഇവയുടെ വില വര്‍ധിക്കാന്‍ കാരണം.
ഈ ബ്ലൂചിപ്പ് വളരെ അപൂര്‍വമാണ്. നേരത്തെ 1.58 കോടിക്ക് മുകളില്‍ ഈ മോഡല്‍ ഐഫോണിന് ലഭിച്ചിരുന്നു. എല്‍സിജി ലേലത്തില്‍ ഏറ്റവും വലിയ ആകര്‍ഷണമാണ് ഈ ഫോണ്‍. ജൂലായില്‍ നടന്ന റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയ ഐഫോണിന് സമാനമായ ലേലമാണ് ഇത്തവണയും നടന്നതെന്ന് എല്‍സിജി ഓക്ഷന് ഹൗസ് പറഞ്ഞു. ഈ ഫോണ്‍ തുറക്കാത്ത പാക്കിലായിരുന്നു ഉണ്ടായിരുന്നത്.
ആപ്പിള്‍ വലിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഐഫോണിന്റെ ആദ്യ മോഡല്‍ പുറത്തിറക്കിയത്. അന്നത്തെ ഏറ്റവും കരുത്തുറ്റ ഫോണായിരുന്നു ഇത്. ക്യാമറയും, മ്യൂസിക് പ്ലേയറും, ചിപ്പ്സെറ്റും. ഗൊറില്ല ഗ്ലാസുമെല്ലാം ആപ്പിളിന്റെ ആകര്‍ഷണമായിരുന്നു. അന്ന് മറ്റൊരു ഫോണിനും ആപ്പിള്‍ ഫോണിന്റെ മികവ് അവകാശപ്പെടാനില്ലായിരുന്നു.
സ്റ്റീവ് ജോബ്സ് രൂപീകരിച്ച ടീമാണ് ഇത്ര മികവുറ്റ ഫോണ്‍ പുറത്തിറക്കുന്നതിന് കാരണമായത്. അതേസമയം ഒരു കോടിക്ക് വിറ്റുപോയ ഫോണിന് ഒരുപാട് പ്രത്യേകതകളുണ്ട്. 16 വര്‍ഷം മുമ്പ് റീട്ടെയില്‍ ഷോപ്പില്‍ നിന്നാണ് ഇത്വാങ്ങിയത്. ലേലത്തില്‍ വിറ്റുപോയ മറ്റ് ആപ്പിള്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ ഐഫോണിന് ഒറിജിനല്‍ ആപ്പിള്‍ സ്റ്റോറിലെ രസീത് ഉണ്ട്. ഒപ്പം ബാഗും ലഭ്യമാണ്.
ഇതില്‍ നിന്ന് ഈ ഐഫോണ്‍ ഏറ്റവും ഒറിജിനലാണെന്ന് ഉറപ്പിക്കാവുന്നതാണ്. ഒരു പോറല്‍ പോലും ഈ ഫോണിനില്ല. ഫാക്ടറി സീല്‍ വരെ കൃത്യമാണ്. നിറവും അതുപോലെ ഗ്ലോസിനും മങ്ങല്‍ ഇല്ല. ബ്രാന്‍ഡ് ന്യൂ എന്ന് തന്നെ വിശേഷിപ്പിക്കാം. ഇതുവരെ ലേലത്തില്‍ വന്നവയില്‍ ഏറ്റവും മികച്ച ഐഫോണാണിത്. നാല് ജിബി മോഡല്‍ പക്ഷേ ആപ്പിള്‍ വേഗത്തില്‍ നിര്‍ത്തിയ മോഡലാണ്. കാരണം 8 ജിബിയുടെ മോഡല്‍ വാങ്ങാനായിരുന്നു ആളുകള്‍ താല്പര്യപ്പെട്ടിരുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications