3 നില വീട്, 5 ബെഡ്റൂമുകൾ, തീർന്നില്ല പ്രത്യേകത; വീട് വിൽപ്പനയ്ക്ക് വെച്ച് പ്രശസ്ത നടി.. വില 132കോടി
ഏഴ് വർഷത്തെ ഉടമസ്ഥതയ്ക്ക് ശേഷം തന്റെ വീട് വിൽപ്പനയ്ക്ക് വെച്ച് നടി സോയി സൽഡാന. സ്റ്റാർ ട്രെക്ക്, അവതാർ, ഗാർഡിയൻ ഓഫ് ദി ഗാലക്സി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ നടിയാണ് സോയി സൽഡാന.
ബെവ് ഹിൽസിലുള്ള തന്റെ വസതിയാണ് താരം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. നടിയുടെ വീടിന്റെ വില കേട്ട് നിങ്ങൾ ഞെട്ടും എന്ന കാര്യത്തിൽ സംശയിക്കാനില്ല. 16.5 മില്യൺ ഡോളറിനാണ് ( ഏകദേശം 132 കോടി രൂപ ) വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇത്ര വലിയ തുകയ്ക്ക് വിൽപ്പനയ്ക്ക് വെയ്ക്കണമെങ്കിൽ ആ വീടിന് അത്രമാത്രം പ്രത്യേകതയും ഉണ്ടാകണമല്ലോ. താരത്തിന്റെ ആ വീടിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം

2016-ൽ മോഡലും സംരംഭകനുമായ കിമോര ലീ സിമ്മൺസിൽ നിന്നും ആയിരുന്നു താരം ഈ വീട് വാങ്ങിയത്. അഞ്ച് കിടപ്പുമുറികളും ഏഴ് കുളിമുറികളുമുള്ള വീട് അവർ 8.7 മില്യൺ ഡോളർ നൽകിയാണ് വാങ്ങിയത്. അര ഏക്കറോളം ഉള്ള സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ജെനിഫർ ലോറൻസ്, നിക്കോൾ കിഡ്മാൻ എന്നിവരുടെ വസതികളുള്ള മേഖലയിലാണ് താരത്തിന്റെ വീട്.
മൂന്ന് നിലകളിലായാണ് ഈ വീട്. 1974 ൽ ആണ് ഈ വീട് നിർമ്മിക്കുന്നത്, 6,400 സ്‌ക്വയർ ഫീറ്റ് വിസ്തീർണമാണ് വീടിന്. ഡിസൈനർ ലൈറ്റുകളാണ് വീടിന്റെ അകത്തളങ്ങളിൽ. മഞ്ഞ നിറമാണ് മുൻഭാഗത്തെ ഡോറിന്. ഒരു ഫയർ റൂം സജ്ജീകരിച്ചിട്ടുണ്ട്. ലിവിംഗ് റൂം, ഒരു പാനലഡ് ഫാമിലി റൂം, ഒന്നിലധികം ടെറസുകൾ, ഒരു ഹോം തിയേറ്റർ, ഒരു മൂന്നാം നിലയിലുള്ള ജിം - കൂടാതെ ഒരു പ്രാഥമിക കിടപ്പുമുറി, ഒരു വലിയ സിറ്റൗട്ട് ഏരിയ, ഒരു ഡബിൾ ക്ലോസറ്റ് ഡ്രസ്സിംഗ് റൂം എന്നിവ കോമ്പൗണ്ടിന്റെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
വെറും അര ഏക്കറിൽ സജ്ജീകരിച്ചിരിക്കുന്ന, ഔട്ട്ഡോർ സൗകര്യങ്ങളിൽ ഒരു കുളം, ഒരു ഔട്ട്ഡോർ അടുക്കള, ഡൈനിംഗ് ഏരിയ, "വലിയ പരന്ന പുൽത്തകിടികൾ", ലൈറ്റ് ടെന്നീസ് കോർട്ട് എന്നിവ ഉൾപ്പെടുന്നു. രണ്ടു കാറുകൾക്ക് പാർക്കിങ് സൗകര്യമുള്ള ഗ്യാരേജും ഇവിടെ ഉണ്ട്.ആരാണ് ഈ വീട് സ്വന്തമാക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആളുകൾ.












Click it and Unblock the Notifications