ദീപാവലിയുടെ തലേന്ന് 22 ലക്ഷം ദീപങ്ങൾ തെളിയിച്ച് അയോധ്യ; ഗിന്നസ് റെക്കോർഡിലേക്ക്
ന്യൂഡൽഹി: തിന്മയെ നന്മ തോൽപ്പിച്ച, ദീപങ്ങളുടെ ഉത്സവമായ ദീപാവലി നാളെയാണ്. എല്ലാവരും ദീപാവലി ആഘോഷിക്കാൻ തയ്യാറായി. വെളിച്ചത്താൽ രാജ്യം തിളങ്ങിവിളങ്ങും. ദീപാവലിക്ക് ഒരു ദിനം മുൻപുതന്നെ ഉത്തർപ്രദേശിലെ അയോധ്യയിൽ ഈ ദീപാവലിയിൽ ഒരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
ലക്ഷക്കണക്കിന് മൺവിളക്കുകൾ പ്രകാശിപ്പിച്ചുകൊണ്ടാണ് നേരത്തെ തങ്ങൾ തന്നെ ഇട്ട റെക്കോർഡ് ഭേദിച്ചത്. ദീപാവലിയുടെ തേലദിവസമായ ശനിയാഴ്ചയാണ് ഈ മഹത്തായ നേട്ടം. അയോധ്യയിലെ 51 ഘട്ടങ്ങളിലായി 22.23 ലക്ഷം ദീപങ്ങൾ ഒരേ സമയം കത്തിച്ച് പുതിയ ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്.

2017- ൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചതോടെയാണ് അയോധ്യയിൽ ദീപോത്സവം ആഘോഷങ്ങൾ ആരംഭിച്ചത്. ആ വർഷം ഏകദേശം 51, 000 ദീപങ്ങൾ കത്തിച്ചു, 2019- ൽ അത് 4.10 ലക്ഷമായി ഉയർന്നു. 2 020 - ൽ 6 ലക്ഷത്തിലധികം മൺവിളക്കുകളും 2021- ൽ 9 ലക്ഷത്തിലേറെയും കത്തിച്ചു.
2022-ൽ റാം കി പൈരിയിലെ ഘാട്ടുകളിൽ 17 ലക്ഷത്തിലധികം മൺ വിളക്കുകളാണ് കത്തിച്ചത്. എങ്കിലും, ഗിന്നസ് ബുക്ക് വേൾഡ് റെക്കോർഡ്സ് അഞ്ച് മിനിറ്റോ അതിൽ കൂടുതലോ പ്രകാശം നിലനിന്നിരുന്ന മൺ വിളക്കുകളെ മാത്രം പരിഗണിച്ച് റെക്കോർഡ് 15,76,955 ആയി സജ്ജീകരിച്ചു.
രാമായണം, രാമ ചരിതമാനങ്ങൾ, വിവിധ സാമൂഹിക വിഷയങ്ങൾ എന്നിവ പ്രമേയമാക്കിയ പതിനെട്ട് ടാബ്‌ലോകൾ അയോധ്യയിലെ ദീപോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഘോഷയാത്രയുടെ ഭാഗമായിരുന്നു നേരത്തെ.
ഉത്തർപ്രദേശ് ടൂറിസം - സാംസ്കാരിക മന്ത്രി ജയ്വീർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്ര ഉദയാ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ രാം കഥ പാർക്കിലെത്തി.
കുട്ടികളുടെ അവകാശങ്ങളും അടിസ്ഥാന വിദ്യാഭ്യാസവും, സ്ത്രീ സുരക്ഷയും ക്ഷേമവും, സ്വാശ്രയത്വം, വനത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണം, ശാസ്ത്ര -സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളാണ് ടാബ്ലോകൾ പ്രമേയമാക്കിയത്. വിവിധ സർക്കാർ പദ്ധതികളും അവർ അവതരിപ്പിച്ചു.
അയോധ്യയിൽ രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ ഇത്തവണത്തെ ആഘോഷങ്ങൾക്ക് പ്രത്യേകത ഉണ്ട് എന്ന് പറയുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ജനുവരി 22-ന് നടക്കും, ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.












Click it and Unblock the Notifications