4 മിനിറ്റ് നേരത്തെ ബാത്ത്റൂം ബ്രേക്ക്; പണികിട്ടിയതോ 125 ട്രെയിനുകൾക്ക്, സംഭവിച്ചത്
ഒരു ട്രെയിൻ ഓപ്പറേറ്ററുടെ ബാത്ത് റൂം ബ്രേക്ക് കാരണം പണികിട്ടിയത് 125 ട്രെയിനുകൾക്ക്. കേവലം നാല് മിനിറ്റും പതിനാറ് സെക്കൻഡും ഇടവേള മാത്രമാണ് അദ്ദേഹം എടുത്തത്. എന്നാൽ ഇത് 125 ട്രെയിനുകളെയാണ് ഈ ബ്രേക്ക് ബാധിച്ചത്. സൗത്ത് കൊറിയയിലാണ് സംഭവം. സിയോളിലെ സബ്‌വേ സിസ്റ്റത്തിൻ്റെ തിരക്കേറിയ ലൈൻ 2-ൽ വൻ ഗതാഗത തടസ്സമാണ് ഉണ്ടായത്.
ട്രെയിൻ ഓപ്പറേറ്റർ, ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തിയതിന് ശേഷം ബാത്ത് റൂമിലേക്ക് തിടുക്കത്തിൽ പോവുകയായിരുന്നു. മറ്റൊരു നിലയിലായിരുന്നതിനാൽ തിരിച്ചെത്താൻ കുറച്ച് വൈകി. എന്നാൽ നാല് മിനിറ്റ് മാത്രമുള്ള ഈ ചെറിയ ഇടവേള മറ്റ് ട്രെയിനുകൾ വൈകാൻ കാരണമായി. പല സർവീസുകളും 20 മിനിറ്റോളം വൈകി.

സർക്കുലർ ലൈനുകളിലെ ഓപ്പറേറ്റർമാർ സാധാരണയായി രണ്ടോ മൂന്നോ മണിക്കൂർ ഇടവേളകളില്ലാതെയാണ് പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ പോർട്ടബിൾ ടോയ്ലറ്റുകൾ ലഭ്യമാണെങ്കിലും ഓപ്പറേറ്റർമാർ ചില ഘട്ടങ്ങളിൽ പ്ലാറ്റ്ഫോമുകളിലെ വിശ്രമുറികളെ ആശ്രയിക്കാറുണ്ട്. വളരെ തിരക്കുള്ള സമയങ്ങളിൽ ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.
അതേ സമയം പൊതുഗതാഗത തൊഴിലാളികൾക്കിടയിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾക്കിടയിലാണ് ഈ സംഭവം. കൊറിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസിൻ്റെ (KCTU) കുടക്കീഴിൽ റെയിൽവേ, സബ്‌വേ, വിദ്യാഭ്യാസ മേഖലകളിലായി ഏകദേശം 70,000 ജീവനക്കാർ പൊതു പണിമുടക്കിന് പദ്ധതിയിട്ടിട്ടുണ്ട്.
ഈ നീക്കത്തിൽ കൊറിയ റെയിൽറോഡ് (KORAIL), സിയോൾ മെട്രോ, സിയോൾ സബ്‌വേ ലൈൻ 9 തുടങ്ങിയവരും ഉൾപ്പെടുന്നു, ഇവയെല്ലാം നഗരത്തിൻ്റെ ട്രാൻസിറ്റ് ഇൻഫ്രാസ്ട്രക്ചറിന് നിർണായകമാണ്. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായുള്ള ആഹ്വാനങ്ങളും ജോലിസ്ഥലത്തെ വിവേചനത്തിനെതിരെയുള്ള നിലപാടും തൊഴിലാളികൾ ഉയർത്തുന്ന പരാതികളിൽ പെടുന്നു.












Click it and Unblock the Notifications