ബെംഗളൂരു യുവാവ് ചൂതാട്ടം നടത്തി കളഞ്ഞത് 70 ലക്ഷം രൂപ, ഞെട്ടി ഭാര്യ, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവാവിന്റെ ജീവിതം കേട്ടാല്‍ ആരും ഞെട്ടിപ്പോകും. അതിലേറെ ഞെട്ടിപ്പോകും ഇയാള്‍ ധൂര്‍ത്തടിച്ച് കളഞ്ഞ പണം എത്രയാണെന്ന് കേട്ടാല്‍. 70 ലക്ഷം രൂപയാണ് ഇയാള്‍ ധൂര്‍ത്തടിച്ച് കളഞ്ഞത്. ഒടുവില്‍ കുടുംബത്തില്‍ തന്നെ പോകാനാവാതെ ഇരിക്കുകയായിരുന്നു ഈ യുവാവ്. 7 മാസത്തോളമാണ് ഇയാള്‍ക്ക് സ്വന്തം കുടുംബത്തില്‍ പോകാനാവാതെ വന്നത്.
ബെംഗളൂരുവില്‍ നിന്നുള്ള ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ഈ യുവാവ്. രണ്ട് കുട്ടികളുടെ പിതാവും കൂടുയാണ് ഇയാള്‍. കാര്യങ്ങള്‍ കൈവിട്ട് പോയതോടെ ശരിക്കും പ്രതിസന്ധിയിലായിരുന്നു ഈ യുവാവ്. ഭാര്യ ഇയാള്‍ ധൂര്‍ത്തടിച്ച തുക എത്രയാണെന്ന് തിരിച്ചറിഞ്ഞതോടെ കരഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു. ഓണ്‍ലൈന്‍ റമ്മിയിലാണ് ഇയാള്‍ ചൂതാട്ടം നടത്തിയത്. പിന്നീട് അത് വിട്ടുമാറാത്ത ആസക്തിയായി മാറുകയായിരുന്നു. ഭാര്യയുടെ കുട്ടികളും സംഭവിച്ചത് എന്താണെന്ന് കണ്ടെത്തുമ്പോഴേക്ക് ഏറ്റവും രൂക്ഷമായിരുന്നു പ്രശ്‌നം.

70 ലക്ഷം രൂപ ഇയാള്‍ ധൂര്‍ത്തടിച്ചത് അറിഞ്ഞത് ഭാര്യയും മക്കളും യുവാവിനെ ഉപേക്ഷിച്ച് പോയിരിക്കുകയാണ്. സിവി രാമന്‍ നഗറിലെ താമസക്കാരനായ ഇയാളുടെ ജീവിതം അതിന് ശേഷമാണ് മാറിയത്. ഇയാളുടെ ഭാര്യ വനിതാ ഹെല്‍പ്പ് ലൈന്‍ ഓഫീസറാണ്. ഭര്‍ത്താവിന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ തന്നെ അങ്ങേയറ്റം ബാധിച്ചിരുന്നുവെന്ന് ഈ യുവതി വെളിപ്പെടുത്തി. അതുകൊണ്ടാണ് വീട് വിട്ട് പോകാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് താരം ആ ഞെട്ടിക്കുന്ന കാര്യം അറിഞ്ഞതെന്ന് യുവതി പറയുന്നു. തന്റെ ഭര്‍ത്താവിന്റെ സമ്പാദ്യത്തിലുണ്ടായിരുന്ന 70 ലക്ഷം രൂപയാണ് ഒറ്റയടിക്ക് നഷ്ടമാണ്. എല്ലാം ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെയാണ് നഷ്ടമായത്. അതായിരുന്നു തനിക്ക് മുന്നറിയിപ്പ് ലഭിച്ച സമയം. ഇനിയും അവിടെ തുടര്‍ന്നാല്‍ അത് ഭര്‍ത്താവിന് കൂടുതല്‍ ചൂതാട്ടത്തിന് അനുമതി നല്‍കുന്നത് പോലെയുണ്ടാവും. അതുകൊണ്ട് മക്കളെയും കൊണ്ട് താന്‍ അമ്മയുടെ അടുത്തേക്ക് പോയി. ഭര്‍ത്താവിനെതിരെ നിയമപരമായി നീങ്ങാനായിരുന്നു താന്‍ ശ്രമിച്ചതെന്നും യുവതി പറഞ്ഞു. ഇത് പിന്നീട് വലിയ ശ്രദ്ധ നേടുകയും ചെയ്തു.
കെആര്‍ പുരം പോലീസ് സ്‌റ്റേഷന്‍ യുവതിയുടെ പരാതിയില്‍ കേസെടുത്തു. യുവാവിന്റെ റമ്മി അഡിക്ഷനെതിരെയും, അതുകൊണ്ടുണ്ടായ നഷ്ടങ്ങളും ചൂണ്ടിക്കാണിച്ചായിരുന്നു പരാതി നല്‍കിയത്. ചെറിയ ക്രിക്കറ്റ് മത്സരങ്ങളില്‍ ബെറ്റ് വെച്ചാണ് ഇയാള്‍ക്ക് ചൂതാട്ട ആസക്തി ആരംഭിച്ചത്. സാധാരണ ഒരു ശീലം വളര്‍ന്ന് മാറാനാവാത്ത അഡിക്ഷനായി മാറുകയായിരുന്നു. ഇതേ സമയത്ത് തന്നെ ബെംഗളൂരുവില്‍ ഐടി കമ്പനിയില്‍ ഇയാള്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്.
2014ല്‍ ആയിരുന്നു ഇയാളുടെ വിവാഹം. 2022ലായിരുന്നു ഭാര്യ ഇയാളുടെ അഡിക്ഷന്‍ കണ്ടെത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ പലരും ശ്രമിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടും, പ്രശ്‌നങ്ങളുമെല്ലാം വന്നതാണ് യുവതിയെ പരാതി കൊടുക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ ഭര്‍ത്താവിനെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചേര്‍ന്ന് ഇതിനുള്ള ചികിത്സ തേടുകയായിരുന്നു. ഏഴ് മാസത്തിന് ശേഷം എല്ലാം ഭേദമായി ഇയാള്‍ കുടുംബത്തിനൊപ്പം ചേരുകയായിരുന്നു.












Click it and Unblock the Notifications