Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സിൽ സ്ത്രീകൾ തമ്മിൽത്തല്ലി, ചെരുപ്പെടുത്തും അടി; വൈറലായി വീഡിയോ

സോഷ്യൽ മീഡിയയിൽ പല വീഡിയോകളും വൈറൽ ആവാറുണ്ട്. ഇപ്പോൾ അത്തരത്തിൽ വൈറൽ ആയ ഒരു വീഡിയോയെക്കുറിച്ചാണ് പറയുന്നത്. ബസ്സിൽ വെച്ച് രണ്ട് സ്ത്രീകൾ തമ്മിൽ നടന്ന തല്ലിന്റെ വീഡിയോയാണ് സോഷ്യൽ മീഡയയിൽ വൈറലായിരിക്കുന്നത്. ബി എം ടി സി ( ബെം​ഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ) വെച്ചാണ് സ്ത്രീകൾ തമ്മിൽ അടി നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

മെജസ്റ്റിക്കിൽ നിന്ന് പീനിയയിലേക്കുള്ള ബസ്സിലായിരുന്നു രണ്ട് സ്ത്രീകൾ തമ്മിൽ തർക്കവും അടിപിടിയും ഉണ്ടായത്. ബസ്സിലെ വിന്റോ തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വഴക്ക് പിന്നീട് അടിപിടിയിൽ എത്തുകയായിരുന്നു. രണ്ട് പേരും ചെരുപ്പൂരി പരസ്പരം അടിച്ചു.

bmtc

തല്ല് മൂർച്ഛിച്ചതോടെ പ്രശ്നം പരിഹരിക്കാൻ എല്ലാവരും ശ്രമിച്ചു. കണ്ടക്ടറും ഇടപെട്ടു. സംഭവ സമയത്ത് നിരവധി പേരാണ് ബസ്സിലുണ്ടായത്. ബസ്സിൽ പ്രശ്നം ഉണ്ടാക്കിയവരെ ഇറക്കി വിടണമെന്നായിരുന്നു മറ്റ് യാത്രക്കാർ പറഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.

ശക്തി സ്കീമിന് കീഴിൽ കർണാടക സർക്കാർ നടത്തുന്ന ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയിരുന്നു. സൗജന്യയാത്ര ഏർപ്പെടുത്തിയതിന് ശേഷം ബി എം ടി സി ബസ്സുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചിരുന്നു.

യാത്രക്കാരുടെ എണ്ണം വർധിച്ചതിന് പിന്നാലെ ട്രിപ്പുകളുടെ എണ്ണം ബി എം ടി സി വർധിപ്പിച്ചതായാണ് റിപ്പോർട്ട്. ബസുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ സീറ്റിൻ്റെ പേരിലും മറ്റും സ്ത്രീകൾ വഴക്കിടുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക കമന്റുമായി എത്തിയിരിക്കുന്നത്.

ഒരു നല്ല ദിവസത്തെ എന്തിനാണ് ഇങ്ങനെ ഇല്ലാതാക്കി കളയുന്നത് എന്ന് ചിലർ ചോദിച്ചു. എങ്ങനൊയണ് പൊതു സ്ഥലത്ത് നിന്ന് പെരുമാറേണ്ടത് എന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്, മറ്റുള്ളവരെ കൂടി ബുദ്ധിമുട്ടിക്കുന്നതാണ് ഈ സ്ത്രീകളുടെ പ്രവൃത്തിയെന്നും തീർച്ചയായും ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+