ആദ്യ രാത്രിയിൽ വരൻ മുങ്ങി, രണ്ട് ദിവസം ഒരു വിവരവുമില്ല, മൂന്നാം ദിവസം പോലീസ് പൊക്കി! സംഭവിച്ചത്..
വിവാഹവുമായി ബന്ധപ്പെട്ട പല വാർത്തകളും നമ്മൾ കേട്ടുകാണും. എന്നാൽ വിവാഹ ദിവസം ആദ്യ രാത്രി തന്നെ മുങ്ങിയ വരനെക്കുറിച്ച് കേട്ടിട്ടുണ്ടോ? സംഭവം നടന്നത് ബീഹാറിലെ മുസാഫർപൂരിലാണ്. വിവാഹ ദിവസം മുങ്ങിയ ഇയാളെ കണ്ടെത്തുന്നത് മൂന്ന് ദിവസത്തിന് ശേഷമാണ്.
വിവാഹ ദിവസം തന്നെ വരനെ കാണാതായതോടെ വധുവും കുടുംബവും ആശങ്കയിലായി. ഇതിന് പിന്നാലെ വരന്റെ ബന്ധുക്കൾ തന്നെയാണ് ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി കൊടുത്തത്.

അഹിയാപൂർ പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ബീഹാറിലെ ഷഹബാസ് പൂർ ഗ്രാമത്തിൽ നിന്നുള്ള ആദിത്യ ഷാഹി എന്ന യുവാവിനെയാണ് വിവാഹ ദിവസം രാത്രി കാണാതായത്. ബോചഹാനിൽ നിന്നുള്ള യുവതിയെ ആയിരുന്നു ഇയാൾ വിവാഹം കഴിച്ചത്. ഫെബ്രുവരി 4 ന് ആർഭാടത്തോടെയാണ് വിവാഹം നടന്നത്. വിവാഹ ആഘോഷവുമൊക്കെ കഴിഞ്ഞ് വധു വരന്റെ വീട്ടിലേക്ക് എത്തുകയും ചെയ്തു.
എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ വരനെ എവിടേയും കാണാനില്ല. വധുവിനെ തനിച്ചാക്കി വരൻ എവിടേക്കോ പോയി. ഇതോടെ ഇയാളുടെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും ആകെ ഞെട്ടി. വൈകാതെ തന്നെ വരനെ കാണാനില്ലെന്ന് വ്യക്തമാക്കി പരാതിയും നൽകി. യുവാവിന്റെ വിവരം ലഭിച്ചില്ല. രണ്ട് ദിവസം ഇയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
ആ സമയത്ത് ഇയാൾ പാറ്റ്നയിലും ദനാപൂരിലും ചെന്നു എന്നാണ് പറയുന്നത്. രണ്ട് ദിവസത്തിന് ശേഷം ഇയാൾ ഫോൺ സിച്ച് ഓൺ ചെയ്തു. ഫോൺ ഓൺ ചെയ്തതോടെ പോലീസ് ഇയാളുടെ ലൊക്കേഷൻ ട്രേസ് ചെയ്തു. ഇയാളെ പിന്തുടർന്ന് പിടിച്ച് സ്റ്റേഷനിൽ എത്തിച്ചു.
മൂന്നാം ജിവസം രാത്രിയാണ് യുവാവ് ഫോൺ ഓൺ ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. അത് മാത്രമല്ല ഇയാൾ അക്കൗണ്ടിൽ നിന്ന് 5000 രൂപയും ഇയാൾ പിൻവലിച്ചിരുന്നു. എന്നാൽ എന്തിനാണ് ഇയാൾ വിവാഹ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത് എന്ന് ആർക്കും അറിയില്ല












Click it and Unblock the Notifications