Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിച്ച് ബീഹാറിലെ വിവാഹം, ഭാര്യയെ കാമുകനുമായി ഒന്നിപ്പിച്ച് ഭര്‍ത്താവ്

പട്‌ന: ബോളിവുഡ് ചിത്രം ഹം ദില്‍ കെ ചുകെ സനത്തെ അനുസ്മരപ്പിച്ച് ബീഹാറില്‍ നിന്നൊരു സംഭവം. ഒരു യുവാവ് സ്വന്തം ഭാര്യയെ അവരുടെ കാമുകനുമായി ഒന്നിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും വിവാഹവും കഴിഞ്ഞിരിക്കുകയാണ്. ബീഹാറിലെ നവാഡ ജില്ലയില്‍ നിന്നാണ് അപൂര്‍വമായ ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ പോലെ ഭാര്യ മടങ്ങി വന്നില്ല എന്നതാണ് ഈ സംഭവത്തിലെ ട്വിസ്റ്റ്.

അവര്‍ കാമുകനൊപ്പം തന്നെ പോവുകയായിരുന്നു. ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഈ യുവതിയും അവരുടെ കാമുകനും, ശിവക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോ വൈറലായിരിക്കുകയാണ്.വീഡിയോയില്‍ ഈ യുവതിയുടെ കാമുകന്‍ ഇവര്‍ക്ക് സിന്ദൂരം ചാര്‍ത്തുന്നത് കാണാം. പലരും ഈ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുമുണ്ട്.

marriage

യുവതി നിര്‍ത്താതെ കരയുന്നതും വീഡിയോയില്‍ കാണാം. അതേസമയം ഈ ബന്ധം പുറത്തറിഞ്ഞത് മുതല്‍ വലിയ പ്രശ്‌നമായിരുന്നു ഉണ്ടായിരുന്നത്. ഭര്‍ത്താവ് ജോലിക്ക് പോയപ്പോള്‍ ഈ യുവതി, കാമുകനെ കാണാന്‍ രാത്രി ഇയാളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. പലതവണ പോയപ്പോഴും ഇവര്‍ പിടിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇത്തവണ കുടുംബാംഗങ്ങള്‍ അവരെ കൈയ്യോടെ പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ കാമുകനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

നാട്ടുകാര്‍ ഇവരെ പോകാനും അനുവദിച്ചില്ല. അത് മാത്രമല്ല, ഗ്രാമത്തില്‍ നിന്ന് തന്നെ ഇവരോട് പുറത്തുപോകാനായിരുന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടത്. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് തിരിച്ചുവന്നു. ഇയാള്‍ കാര്യങ്ങള്‍ എല്ലാം അറിയുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയെയും കാമുകനെയും കൊണ്ട് ക്ഷേത്രത്തിലേക്ക് പോവുകായിരുന്നു യുവാവ്. തുടര്‍ന്ന് വിവാഹം നടത്തി കൊടുക്കുകയായിരുന്നു ഭര്‍ത്താവ്. അതേസമയം യുവതിയുടെ കാമുകന്‍ നേരത്തെ വിവാഹം ചെയ്തയാളാണ്. ഇയാള്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. അതേസമയം സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ കെ ചുകെ സനത്തിന്റെ കഥയും ഇതുപോലെയാണ്. ചിത്രത്തില്‍ ഐശ്വര്യ റായ് അവതരിപ്പിക്കുന്ന കഥാപാത്രം സല്‍മാന്‍ ഖാന്റെ സമീര്‍ എന്ന കഥാപാത്രത്തെ പ്രണയിക്കുകയാണ്. എന്നാല്‍ ഇരുവരുടെയും വിവാഹം നടക്കുന്നില്ല. പകരം അജയ് ദേവ്ഗണിന്റെ കഥാപാത്രത്തെ ഐശ്വര്യയുടെ നന്ദിനി വിവാഹം ചെയ്യുന്നതാണ്.

എന്നാല്‍ ഈ വിവാഹ ജീവിതവുമായി അവര്‍ക്ക് പൊരുത്തപ്പെടാനാവാതെ വരികയായിരുന്നു. ഇത് അവരുടെ മാനസികമായി തളര്‍ത്തുന്നതായിരുന്നു. തുടര്‍ന്നാണ് മുന്‍ പ്രണയത്തെ കുറിച്ച് അദ്ദേഹം അറിയുന്നതും, കാമുകനുമായി ഒന്നിച്ച് ചേര്‍ക്കാന്‍ തീരുമാനിക്കുന്നതും. എന്നാല്‍ സല്‍മാനൊപ്പം ജീവിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ഈ കഥാപാത്രം തിരിച്ചുവന്ന് അജയ് ദേവ്ഗണോടൊപ്പം ജീവിക്കുന്നതാണ് ചിത്രം പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+