Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറുവേദനയുമായി എത്തിയ യുവാവ്; എക്സ് റേയിൽ കണ്ടത് നെയിൽകട്ടർ, കത്തി, കീ ചെയ്ൻ, സംഭവിച്ചത് ഇങ്ങനെ

പാട്ന: സഹിക്കാനാവാത്ത വയറുവേദ​നയുമായി എത്തിയ 22കാരനെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വിവിധ ലോഹ വസ്തുക്കൾ. ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലാണ് ഒരു യുവാവിൻ്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ വിവിധ ലോഹ വസ്തുക്കൾ നീക്കം ചെയ്തത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് 22കാരനെ മോത്തിഹാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എക്സ് -റേ റിപ്പോർട്ടിലാണ് യുവാവിന്റെ വയറ്റിൽ ലോഹ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. "യുവാവ് മാനസികരോഗ ചികിത്സയ്ക്ക് വിധേയനായിരുന്നു, എക്സ്-റേ റിപ്പോർട്ടിൽ അവൻ്റെ വയറ്റിൽ ലോഹ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി." ശസ്ത്രക്രിയ ചെയ്താണ് യുവാവിന്റെ വയറ്റിൽ നിന്ന് ഇവ നീക്കം ചെയ്തത്. രോഗി അടുത്തിടെ ലോഹ വസ്തുക്കൾ വിഴുങ്ങുകയായിരുന്നു.

doctors

ശസ്ത്രക്രിയയിൽ, ഡോക്ടർമാർ രണ്ട് താക്കോലുകൾ, നാല് ഇഞ്ച് കത്തി, രണ്ട് നെയിൽ കട്ടറുകൾ എന്നിവയും യുവാവിന്റെ വയറ്റിൽ നിന്ന് വേർതിരിച്ചെടുത്തു. രോഗിക്ക് ഇപ്പോൾ പ്രശ്നങ്ങൾ ഇല്ലെന്നും പുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും ഡോ കുമാർ സൂചിപ്പിച്ചു.
മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന യുവാവ് ഇപ്പോൾ മരുന്ന് കഴിക്കുകയാണ്.

ദിവസങ്ങൾക്ക് മുമ്പ് കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.വയറ്റിൽ നിന്നും വസ്തുക്കൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഞായറാഴ്ചയാണ് മെഡിക്കൽ സംഘം നടത്തിയത്. രോഗിയുടെ അവസ്ഥ മെച്ചപ്പെടുന്നതിനാൽ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+