18 കൂട്ടുകാരികളുമായി ഭക്ഷണം കഴിക്കാനെത്തി, ബില്ലടയ്ക്കില്ലെന്ന് കാമുകൻ; കരച്ചിലും ബഹളവും ബ്രേക്കപ്പും
കാമുകനും കാമുകിയുമൊക്കെ പല ആഘോഷങ്ങൾക്കും വേണ്ടി പുറത്ത് പോകുന്നത് സാധാരണമാണ്. പുറത്ത് പോയി ഭക്ഷണം കഴിക്കുകയും, സാധനങ്ങൾ വാങ്ങുകയുമൊക്കെ ചെയ്യും. പലപ്പോഴും കാമുകൻ ആയിരിക്കും ബിൽ അടയ്ക്കറുള്ളത്. കാരണം കാമുകിക്ക് മുന്നിൽ ഷൈൻ ചെയ്യാമല്ലോ.
ഇടയ്ക്കൊക്കെ ഇങ്ങനെ പുറത്ത് പോകുമ്പോൾ സുഹൃത്തുക്കളും കൂടെച്ചേരും. കൂടിപ്പോയാൽ ഒന്നോ രണ്ടോ സുഹൃത്തുക്കളാണ് ഉണ്ടാവാറുള്ളത്. അതൊക്കെ ഒരു സന്തോഷമല്ലേ. എന്നാൽ ഇവിടെ കൂട്ടുകാരികളുമായി കാമുകനൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയ യുവതിക്ക് സംഭവിച്ചത് നേരെ മറിച്ചായിരുന്നു.

കാമുകി തന്റെ പിറന്നാളിന് 18 കൂട്ടുകാരികളുമായിട്ടാണ് എത്തിയത്. വളരെ സന്തോഷത്തോടെ എല്ലാവരും ഭക്ഷണവും കഴിച്ചു. എന്നാൽ ബിൽ അടയ്ക്കാൻ നേരത്താണ് പ്രശ്നം ഉണ്ടായത്. 18 കൂട്ടുകാരികൾ കഴിച്ച ഭക്ഷണത്തിന്റെ ബിൽ അടയ്ക്കാൻ കാമുകൻ തയ്യാറായില്ല. ഇതോടെ കാമുകി വഴക്ക് തുടങ്ങി, കരയാൻ തുടങ്ങി. ആകെ പ്രശ്നമായി. കാമുകനും കാമുകിയും തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
18 കൂട്ടുകാരികൾക്കൊപ്പം ലാവിഷായി ഭക്ഷണം കഴിച്ച ശേഷം കാമുകനോട് പണം അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു, എന്നാൽ പറ്റില്ലെന്ന് യുവാവ് പറയുകയായിരുന്നു, നിന്റെ പിറന്നാൾ ആണെന്നത് ശരിയാണ്. എന്നാൽ നിന്റെ 18 കൂട്ടുകാരികൾ കഴിച്ച ഭക്ഷണത്തിന്റെ ബിൽ ഞാൻ കൊടുക്കുമെന്ന് എങ്ങനെയാണ് നീ വിചാരിച്ച് എന്ന് കാമുകൻ അവളോട് ചോദിക്കുന്നുണ്ട്. എന്നാൽ യുവതി ഇതൊന്നും കേൾക്കുന്നേയില്ല. കാമുകനോട് തർക്കിച്ച് കാെണ്ട് നിൽക്കുകയാണ്.
പക്ഷേ ഒരു തരത്തിലും കാമുകൻ അതിന്റെ ബിൽ അടയ്ക്കാൻ തയ്യാറാവുന്നില്ല. നീ നിന്റെ പതിനെട്ട് കൂട്ടുകാരികളെയും കൂട്ടിയാണ് ഭക്ഷണം കഴിക്കാൻ വന്നത്. ഞാൻ നിന്നെ ഉപേക്ഷിച്ച് പോവുകയാണ്, എന്നും യുവാവ് പറയുന്നുണ്ട്. തന്നെ ഉപേക്ഷിച്ചാൽ താൻ തകർന്നുപോകുമെന്ന് യുവതി കാമുനോട് പറയുന്നുണ്ട്, നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. കാമുകൻ ചെയ്ത് ശരിയാണെന്നാണ് ചിലർ പറയുന്നത്.
എല്ലാ കാര്യങ്ങൾക്കും ഇങ്ങനെ ആശ്രയിക്കാതെ തങ്ങളുടെ കാര്യമെങ്കിലും ഒറ്റയ്ക്ക് ചെയ്തൂടെ എന്ന് ചിലർ ചോദിക്കുന്നു. സ്വന്തം പിറന്നാളിന് സ്വന്തം കൂട്ടുകാരികൾക്ക് ഭക്ഷണം വാങ്ങി നൽകാൻ കഴിയില്ലെങ്കിൽ നിങ്ങൾ എന്തിനാണ് അയാളെ ബുദ്ധിമുട്ടിക്കുന്നത്. നിങ്ങൾക്ക് രണ്ട് പേർക്കുമായി ആഘോഷിക്കാമിയരുന്നില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്.












Click it and Unblock the Notifications