Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടമല്ലാത്ത വിവാഹം; രണ്ടാമത്തെ ആഴ്ച വരനും അമ്മയ്ക്കും പണികൊടുത്ത് വധു! നഷ്ടം ലക്ഷങ്ങൾ!!

വിവാഹം എന്ന് പറയുന്നത് നിസാര കാര്യമല്ല. സന്തോഷം നിറഞ്ഞ ആ ഒരു നിമിഷത്തിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടും അധ്വാനവും ഒക്കെയുണ്ട്. എങ്കിലും കഷ്ടപ്പാടുകളൊക്കെ ഒരു നല്ല ദിവസത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ അതൊക്കെ സഹിച്ച് വിവാഹം അടിപൊളിയാക്കി മാറ്റാൻ ശ്രമിക്കും.

അങ്ങനെ ഏറെ പ്രതീക്ഷയോടെ ആണ് ഈ യുവാവും തന്റെ വിവാഹത്തിന് എത്തിയത്. ആഘോഷമായി തന്നെ വിവഹം കഴിഞ്ഞു. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴേക്കും വരനെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു. സംഭവം നടന്നത് കർണാടകയിലാണ്.

viral

ജൂൺ 12 നാണ് സംഭവം നടന്നതെങ്കിലും ജൂൺ 16 ന് വരൻ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മേയ് 21 ന് ആയിരുന്നു ഇവർ തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം വധു വരന്റെ വീട്ടിലേക്ക് പോയി. പക്ഷേ നാല് ദിവസം മാത്രമാണ് യുവതി അവിടെ നിന്നത്. യുവതി ഇടയ്ക്കിടെ തന്റെ വീട്ടിലേക്ക് പോകുമായിരുന്നു.

അത് മത്രമല്ല യുവതി എപ്പോഴും അവളെ പ്രണയിച്ചിരുന്ന ആളുമായി സംസാരിക്കുമായിരുന്നെന്നും വരൻ ആരോപിക്കുന്നു, വധുവിന്റെ മാതാപിതാക്കൾക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അത് മറച്ച് വെച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. തനിക്ക് ഈ വിവാഹത്തിന് ഇഷ്ടമല്ലായിരുന്നുവെന്ന് യുവതിയും വരനോട് പറഞ്ഞിരുന്നു.

എന്നാലും ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമെന്ന് അയാൾ കരുതിയില്ല. സ്വർണവും പണവുമായി വധു കാമുകന്റെ കൂടെ ഒളിച്ചോടി. വധു ലക്ഷങ്ങൾ തട്ടിക്കൊണ്ട് സ്ഥലം വിട്ടെന്നാണ് വരൻ പറയുന്നത്. 10 ലക്ഷ രൂപ വിലവരുന്ന ഡയമണ്ട് നെക്ലേസ്, ഡയമണ്ട് കമ്മലുകൾ, ഒരു ഡയമണ്ട് മോതിരം, ഒരു സ്വർണ്ണ ചെയിൻ, സ്വർണ്ണ വളകൾ, അമ്മയുടെ സ്വർണ്ണ നെക്ലേസ് എന്നിവയും അവൾ കൈക്കലാക്കി.

ആഭരണങ്ങൾ എടുക്കുന്നത് കണ്ടപ്പോൾ താൻ അതേക്കുറിച്ച് ചോദിച്ചെന്നും അപ്പോൾ ഗാർഹിക പീഡനത്തിന് തനിക്കും കുടുംബത്തിനുമെതിര പരാതി നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറഞ്ഞു.

അതേസമയം നേരത്തെ 12 പേരെ വിവാഹം കഴിച്ച് മുങ്ങിയ യുവതിയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നിരുന്നു. പോലീസ് സ്റ്റേഷനിൽ ഭർത്താക്കന്മാർ പരാതി നൽകാൻ പോയപ്പോഴാണ് ഒരേ സ്ത്രീയെ തന്നെയാണ് ഇവർ വിവാഹം ചെയ്തതെന്ന് വ്യക്തമായത്. പണവും സ്വർണവുമായാണ് യുവതി ഭർത്താക്കന്മാരുടെ വീട്ടിൽ നന്ന് മുങ്ങാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+