സമൂഹ വിവാഹത്തിൽ സ്വയം മാലയിട്ട് യുവതികൾ, വാടക നൽകി എത്തിച്ച വരന്മാരും; വൈറലായി വീഡിയോ
ലഖ്നൗ: സോഷ്യൽ മീഡിയയിൽ വിവാഹവുമായി ബന്ധപ്പെട്ട പല വാർത്തകളും രസകരമായ വീഡിയോകളുമൊക്കെ നമ്മൾ കണ്ടുകാണും. എന്നാൽ ഇനി പറയാൻ പോകുന്നത് പോലൊരു സംഭവം നടന്നുകാണാൻ വഴിയില്ല. സംഭവം അറിഞ്ഞവരൊക്കെ ആകെ അമ്പരപ്പിലാണ്. എന്താണ് ഈ സംഭവം എന്ന് വിശദമായി അറിഞ്ഞാലോ..
സമൂഹ വിവാഹത്തെക്കുറിച്ച് കേട്ടുകാണുമല്ലോ.. സാധരാണക്കാരായ ഒരുപാട് ആളുകൾക്ക് വിവാഹ ജീവിതം ലഭിക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഉത്തർപ്രദേശിൽ നടന്ന ഈ സമൂഹ വിവാഹത്തിൽ നടന്നത് വൻ അഴിമതിയായിരുന്നു. സമൂഹത്തിൽ നടന്ന തട്ടിപ്പിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേരാണ് അറസ്റ്റിലായത്. ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് തട്ടിപ്പിനെ കുറിച്ച് പുറത്തുവന്നത്.

ജനുവരി 25 നായിരുന്നു ഈ വിവാഹം. ഉത്തർപ്രദേശിലെ ബാലിയ ജില്ലയിൽ ആയിരുന്നു സംഭവം. 568 ദമ്പതികളാണ് അന്ന് വിവാഹിതരായത്. എന്നാൽ വീഡിയോ പുറത്തുവന്നപ്പോഴാണ് ആ തട്ടിപ്പ് എന്താണെന്ന് മനസ്സിലാകുന്നത്. വധൂ വരന്മാരായി വേഷമിടാൻ യുവാക്കളെയും യുവതികളെയും വാടകയ്ക്ക് എടുക്കുകയായിരുന്നു.
500 രൂപ മുതൽ 2000 രൂപ വരെയാണ് ഇവർക്ക് നൽകിയത്. എന്നാൽ ഇത് കൊണ്ടൊന്നും തട്ടിപ്പ് തീർന്നില്ല. ചില യുവതികൾക്ക് വരന്മാർ ഉണ്ടായിരുന്നില്ല. അത് കൊണ്ട് അവർ സ്വയം മാലയിട്ടു. വരനായി വേഷമിടാൻ പണം വാഗ്ദാനം ചെയ്തതായി 19 കാരൻ വെളിപ്പെടുത്തയിരുന്നു.
താൻ കല്യാണം കാണാനായി,രുന്നു അവിടേക്ക് പോയതെന്നും എന്നാൽ അവർ തന്നെ അവിടെ ഇരുത്തി, പണം തരാമെന്ന് പറഞ്ഞുവെന്നും ഇത്തരത്തിൽ പലരേയും വരനായി വേഷം കെട്ടിച്ചുവെന്നും 19കാരൻ പറയുന്നു. ബി ജെ പി എം എൽ എ കേത്കി സിംഗായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. വീഡിയോ പുറത്തുനവന്നപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് പുറത്ത് അറിഞ്ഞത്.
ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. സർക്കാരിന്റെ സ്കീമിമ് കീഴിൽ വിവാഹിതരാകുന്ന ദമ്പതികൾക്ക് 51,000 നൽകും. ഇതിൽ 35000 രൂപ വധുവിനും, 10000 രൂപ വിവാഹ വസ്ത്രങ്ങളും മറ്റും വാങ്ങാനാണ്. 6000 രൂപ ചടങ്ങിനാണ്. പ്രതികൾക്ക് പണം കൈമാരുന്നതിന് മുമ്പാണ് ഈ തട്ടിപ്പ് പുറത്തായതെന്ന് അന്വേഷണം ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നക് വരെ അന്ന് വിവാഹം കഴിഞ്ഞ ആർക്കും പണം നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി












Click it and Unblock the Notifications