Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലയിട്ട ഉടൻ വരന് ഒരുമ്മ കൊടുത്തു; എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ല; വധു നാണംകെട്ടുപോയി

ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഏറ്റവും പ്രധാനപ്പെട്ട, പ്രിയപ്പെട്ട ഒരു ദിവസമായിരിക്കും അവരുടെ വിവാഹ ദിവസം. വരനായാലും വധുവായാലും ബന്ധുക്കളായാലും ഏറ്റവും സന്തോഷിക്കുന്ന ഒരു ദിവസം.

എന്നാൽ ചിലപ്പോൾ ചില കാരണങ്ങൾ കൊണ്ട് ആ ദിവസത്തിന്റെ സന്തോഷം മുഴുവൻ ഇല്ലാതായി പോകാറുമുണ്ട്. പലപ്പോഴും താലികെട്ടിന് മുമ്പ് വരെ വിവാഹം മുടങ്ങിപ്പോയ സംഭവങ്ങളും കൂട്ടത്തല്ല് നടന്ന സംഭവങ്ങളും വരെ ഉണ്ടായിട്ടുണ്ട്.

bride groom

ഇനി പറയാൻ പോകുന്നത് വളരെ സന്തോഷം നിറഞ്ഞ നിമിഷം വരന്റെ പ്രവൃത്തി കാരണം ഇല്ലാതായതിനെക്കുറിച്ചാണ്. ഇപ്പോഴത്തെ വിവാഹം മുമ്പ് ഉള്ളതുപോലെ അല്ല. മുമ്പൊക്കെ വളരെ ഗൗരവത്തോടെയായിരുന്നു ആളുകൾ വിവാഹത്തെ സമീപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വളരെ രസകരമായ ഒരു ദിവസമാക്കാനാണ് വരനായാലും വധുവായാലും ശ്രമിക്കുക.

വിവാഹത്തിന് മുമ്പ് തടത്തുന്ന ഫോട്ടോഷൂട്ട് മുതൽ താലികെട്ടുന്ന നിമിഷം വരെയുള്ള എല്ലാ കാര്യങ്ങളും വളരെ ക്യത്യമായി പ്ലാൻ ചെയ്തിട്ടുണ്ടാവും. കുന്നിനു മുകളിലും കടൽത്തീരത്ത് വെച്ചും വരെ ഇപ്പോൾ വിവാഹം നടക്കുന്നുണ്ട്.

അങ്ങനെ അടിമുടി ന്യൂജെൻ ആയി ഇപ്പോഴത്തെ വിവാഹം. അതുപോലെ തന്നെ ഇപ്പോൾ വിവാഹങ്ങളിൽ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് താലികെട്ടി കഴിഞ്ഞാൽ ഒരുമ്മ. സാധാരണ വരൻമാരാണ് വധുവിന് ഉമ്മ കൊടുക്കുന്നത് കണ്ടുവരാറുള്ളത്.

എന്നാൽ ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചത്. വിവാഹം കഴിഞ്ഞയുടൻ വധു വരന് ഒരു ഉമ്മ കൊടുത്തു. എന്നാൽ സംഭവം വിചാരിച്ചത് പോലെയല്ല നടന്നത്. വളരെ രസകരമായിരിക്കും എന്ന് കരുതിയെങ്കിലും വധു ആകെ നാണംകെട്ടുപോയി.

കാരണം തിരിച്ച് ചുംബനത്തിനായി കാത്തുനിന്ന വധുവിന് നിരാശപ്പെടേണ്ടി വന്നു. കാരണം വരൻ തിരിച്ച് ചുംബിച്ചില്ല. വിവാഹത്തിന് വന്ന അതിഥികളും ആകെ അത്ഭുതപ്പെട്ടു. വരന്റെ ബന്ധുക്കളും വധുവിന് ചുംബനം നല്‍കാന്‍ വരനോട് പറയുന്നുണ്ടെങ്കിലും വരന്‍ അതിന് സമ്മതിക്കുന്നില്ല

സോഷ്യൽമീഡിയിയൽ ഇപ്പോൾ ഈ വീഡിയോ വൈറൽ ആണ്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. വരന്റെ പ്രവൃത്തി വളരെ മോശമായി പോയെന്നും ഇത്രയും ആളുകൾക്ക് മുന്നിൽ അവൾ നാണംകെട്ടുപോയില്ലേ എന്നുമാണ് ചിലർ ചോദിക്കുന്നത്.

എന്നാൽ പെട്ടെന്ന് ചുംബനം ലഭിച്ചപ്പോൾ വരൻ ഞെട്ടിപ്പോയി കാണുമെന്നുമാണ് മറ്റുചിലർ പറഞ്ഞത്. ഒരു ചുംബനമല്ലേ, വളരെ രസകരമായി മാറുമായിരുന്ന നിമിഷമല്ലേ എന്നാണ് ചിലർ പറഞ്ഞത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+