Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്തിയത് വിവാഹത്തിൽ പങ്കെടുക്കാൻ; ഒടുവിൽ ചേട്ടന്റെ വധുവിനെ കെട്ടി യുവാവ്; കാരണം ഇത്

വിവാഹവേദയിൽ വെച്ച് വരനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവതി വരന്റെ ഇളയ സഹോദരനെ വിവാഹം കഴിച്ചു. കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരു അമ്പരപ്പൊക്കെ തോന്നിയേക്കാം, പക്ഷേ ഇത് നടന്ന സംഭവം തന്നെയാണ്. ചടങ്ങുകൾ നടക്കുന്നതിനിടെയാണ് തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് യുവതി പറഞ്ഞത്.

വലിയ ആഘോഷത്തോടെയാണ് വരൻ വധുവിന്റെ വീട്ടിലേക്ക് എത്തിയത്. എന്നാൽ ഒറ്റനിമിഷം കൊണ്ട് ആ യുവാവിന്റെ സ്വപ്‌നങ്ങളെല്ലാം തകർന്നുവീഴുകയായിരുന്നു. ജയ മാല ചടങ്ങ് ആരംഭിച്ചതോടെ വധുവിന്റെ ഭാവം മാറി, വരനെ വിവാഹം ചെയ്യില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. സംഭവം നടന്ന് ഉത്തർപ്രദേശിലാണ്.

viral

വനഭാരത് ടൈംസ് റിപ്പോർട്ട് പ്രകാരം നീവി വിസുന്ദർപൂർ ഗ്രാമത്തിലെ യുവാവിന്റെ വിവാഹം അനിരുദ്ധ്പൂർ പശ്ചിമപട്ടിയിൽ നിന്നുള്ള യുവതിയുമായാണ് നിശ്ചയിച്ചത്. വരന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പറഞ്ഞാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറിയത്. ഇതോടെ ഇരു കുടുംബങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഒടുവിൽ പോലീസ് എത്തുകയും ചെയ്തു.

ചേത്ഗഞ്ച് ഔട്ട്പോസ്റ്റ് ഇൻചാർജ് സ്ഥലത്തെത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. പോലീസിന്റെ ഇടപെടലിനെ തുടർന്ന് വധുവിനെ വരന്റെ ഇളയ സഹോദരന് കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഇരു വീട്ടുകാരും ധാരണയിലെത്തി. അങ്ങനെ വരന്റെ സഹോദരൻ വധുവിനെ വിവാഹം ചെയ്തു.

വധു വിവാഹം വിസമ്മതിച്ച വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് ചൗക്കി ഇൻചാർജ് ഹരികേഷ് സിംഗ് പറഞ്ഞു. , വധു വരന്റെ ഇളയ സഹോദരനെ വിവാഹം കഴിക്കുന്ന കാര്യത്തിൽ ഇരുവിഭാഗവും യോജിക്കുകയും അതിനുശേഷം ഹിന്ദു ആചാരപ്രകാരം വിവാഹം നടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഇതുപോലെ മറ്റൊരു സംഭവം കൂടി നടന്നിരുന്നു. വധുവിന്റെ സഹോദരിയുടെ ഭീഷണി കാരണം വിവാഹ വേദയിൽ വെച്ച് വധുവിന് പകരം വരൻ സഹോദരിയെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹം നടന്നാൽ ആത്മഹത്യ ചെയ്യുമെന്നാണ് സഹോദരി പറഞ്ഞത്. ഇതോടെ വരൻ വധുവിൻ വിവാഹം ചെയ്യില്ലെന്ന് പറഞ്ഞു. പിന്നീടാണ് സംഭവം എന്താണെന്ന് എല്ലാവർക്കും മനസ്സിലായത്.

വധുവുമായുള്ള വിവാഹം തീരുമാനിക്കുന്നതിന് മുമ്പ് തന്നെ വരനും വധുവിന്റെ സഹോദരിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു വധുവുമായുള്ള വിവാഹം നിശ്ചയിച്ചത്. സംഭവം അറിഞ്ഞതോടെ വരനും വധുവിന്റെ സഹോദരിയും തമ്മിൽ ഉള്ള വിവാഹം വീട്ടുകാർ നടത്തി..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+