താലി കെട്ടണമെങ്കിൽ കരാറിൽ ഒപ്പിടണമെന്ന് വധുവിന്റെ സുഹൃത്തുക്കൾ; സമ്മതിക്കേണ്ടത് 6 കാര്യങ്ങൾ; സംഭവിച്ചത്
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ് വിവാഹം. വരനും വധുവിനും മാത്രമല്ല അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ ആഘോഷിക്കാനും സന്തോഷിക്കാനും ഉള്ള ദിവസം കൂടിയാണ് വിവാഹം. രസകരവും തമാശനിറഞ്ഞതുമായ പല സംഭവങ്ങളും വിവാഹത്തിനിടെ സംഭവിക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
സാധരാണ വിവാഹ ദിവസം വരന്റെ സുഹൃത്തുക്കൾ പല തമാശകളും ഒപ്പിച്ചുവെയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ വധുവിന്റെ സുഹൃത്തുക്കളാണ് വരന് പണികൊടുത്തത്. താലി കെട്ടുന്നതിന് മുമ്പ് ഒരു കരാറിൽ ഒപ്പുവെയ്ക്കണമെന്നായിരുന്നു വധുവിന്റെ സുഹൃത്തുക്കളുടെ ആവശ്യം.

വിവാഹത്തിന് ശേഷം വരൻ ശരിയായ പരിചരണം നൽകണമെന്നും വധുവിന്റെ സുഹൃത്തുക്കൾക്കും വഭാര്യാസഹോദരിമാർക്കും ഇടയ്ക്കിടെ സൽക്കാരം നൽകണമെന്നും വധുവിന്റെ സുഹൃത്തുക്കൾ കരാറിൽ വ്യക്തമാക്കിയിരുന്നു. വധു കാജൽ തന്നെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്, 'നിങ്ങളെ വിവാഹം കഴിക്കാൻ വേണ്ടി വരൻ ഏത് പേപ്പറിലും ഒപ്പിടാൻ തയ്യാറാവുമ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്..
ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോ, വധൂവരന്മാർ ഒരുമിച്ച് വിവാഹ മണ്ഡപത്തിലേക്ക് നടക്കുന്നത് കാണിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. മണ്ഡപത്തിന്റെ പ്രവേശന കവാടത്തിൽ, പിങ്ക് വസ്ത്രം ധരിച്ച വധുവിന്റെ സുഹൃത്തുക്കളെ കാണാം വലിയ കരാറുമായി ആണ് സുഹൃത്തുക്കൾ നിൽക്കുന്നത്.
അവർ വരനോട് അതിൽ ഒപ്പിടാൻ ആവശ്യപ്പെടുന്നതും അല്ലാത്തപക്ഷം വിവാഹത്തിന് മണ്ഡപത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് വധുവും ആവശ്യപ്പെടുന്നത് കാണാം. ഇതിനിടയിൽ, വരൻ സുഹൃത്തുക്കളിൽ ഒരാളുടെ പേന എടുക്കുമ്പോൾ വധു പുഞ്ചിരിക്കുന്നത് കാണാം. വരന് ഒരു കൈ കൊണ്ട് കണ്ണടച്ച് കരാർ ഒപ്പിടുന്നത് കാണാം.
വിവാഹത്തിന് ശേഷം വരൻ തങ്ങളുടെ സുഹൃത്തിനെ സന്തോഷിപ്പിക്കാൻ ചെയ്യേണ്ട ആറ് കാര്യങ്ങൾ ഇതാ:
1. കാജലിനെ എപ്പോഴും സുരക്ഷിതയായി സംരക്ഷിക്കുകയും അവളെ നിരുപാധികം സ്‌നേഹിക്കുകയും വേണം.
2. കാജൽ പറയുന്നത് എപ്പോഴും ശരിയാണെന്ന് അംഗീകരിക്കും
3. അവളെ ഒരു വർഷം കുറഞ്ഞത് 3 സ്ഥലങ്ങളിൽ കൊണ്ടുപോകും
4. കാജലിന്റെ സന്തോഷം എല്ലാറ്റിനുമുപരിയായി കാണും
5. സീറ്റ് ചൂടുള്ളതായി നിലനിർത്തും. അപ്പോൾ എന്റെ കാറിൽ അവൾക്ക് തണുപ്പ് അനുഭവപ്പെടില്ല .
6. സഹോദരിമാർക്ക് ഇടയ്ക്ക് ട്രീറ്റ് നൽകും. എന്നിങ്ങനെയാണ് കാരാറിൽ എഴുതിയിരിക്കുന്നത്.












Click it and Unblock the Notifications