ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക? അന്യഗ്രഹജീവികള്‍ എത്തി; ചിത്രങ്ങള്‍ പുറത്തുവിട്ട് വിദഗ്ധന്‍
ലണ്ടന്‍: ബ്രിട്ടനിലെ ആകാശത്ത് ഒരിക്കല്‍ കൂടി അജ്ഞാത ദൃശ്യം. പ്രമുഖ പറക്കുംതളികാ വിദഗ്ധനായ ജോണ്‍ മൂണറാണ് ഭയപ്പെടുത്തുന്ന ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇവ ബ്രിട്ടനില്‍ തുടര്‍ച്ചയായി കാണപ്പെടുന്നത് ഇപ്പോള്‍ ചര്‍ച്ചയായിമാറിയിരിക്കുകയാണ്. അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയതാണെന്ന് മൂണര്‍ അവകാശപ്പെടുന്നു. ഈ ഭൂമിയില്‍ നമ്മള്‍ തനിച്ചല്ലെന്നും മൂണര്‍ പറയുന്നു.
ഇതിന്റെ ചിത്രങ്ങല്‍ പകര്‍ത്തിയതും അദ്ദേഹം തന്നെയാണ്. ഇംഗ്ലണ്ടിലെ നാട്ടിന്‍പുറമായ ഡെവോണില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. തളികാ രൂപത്തിലുള്ള ഒരു വസ്തുവാണ് ചിത്രത്തിലുള്ളത്. വളരെ വേഗത്തില്‍ സഞ്ചരിച്ചിരുന്നു ഇവയെന്നാണ് മൂണര്‍ അവകാശപ്പെടുന്നത്. ഒരു വെളിച്ചം കണ്ടപ്പോഴാണ് ശ്രദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.ആകാശത്ത് ലോഹ രൂപത്തിലുള്ള ഒരു വസ്തുവിനെയാണ് ഞാന്‍ കണ്ടത്. അത് മേഘങ്ങള്‍ക്കിടയില്‍ നിന്നാണ് വന്നതെന്ന് മൂണര്‍ പറയുന്നു.

അതിന് ചുറ്റും ഒരു കാന്തിക വലയമുണ്ടായിരുന്നു. ഉടനെ തന്നെ കൈയ്യിലുണ്ടായിരുന്ന ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുകയായിരുന്നുവെന്ന് പറക്കുംതളികാ വിദഗ്ധന്‍ പറയുന്നു. ആകെ ഞാന്‍ ഭയന്ന് വിറച്ച് പോയി. എന്താണ് താന്‍ കാണുന്നതെന്ന് ഒരു നിമിഷം ചിന്തിച്ച് പോയിെന്നും മൂണര്‍ പറഞ്ഞു. അതേസമയം നേരത്തെ ഞെട്ടിച്ച ചില വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയിരുന്നു. തന്നെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഇയാളുടെ അവകാശവാദം.
തീര്‍ച്ചയായും അതൊരു പറക്കുംതളികയാണ്. അതിലെനിക്ക് വിശ്വാസ കുറവൊന്നുമില്ല. ഇതിന് അര്‍ധ വൃത്താകൃതിയിലുള്ള വാതിലുകളുണ്ടായിരുന്നു. ഒപ്പം നാല് ഭാഗത്തിലൂടെ തുറക്കാന്‍ സാധിക്കുന്നതായിരുന്നു ഈ പറക്കുംതളിക ഇത് ഏറ്റവും അടിഭാഗത്തായി കാണാമായിരുന്നു. ഒരു മങ്ങിയ രൂപത്തിലാണ് ഈ വസ്തുവിനെ കാണാനായത്. മണിക്കൂറില്‍ ആയിരം മൈല്‍ വേഗത്തിലായിരുന്നു മേഘങ്ങള്‍ക്കിടയിലൂടെ ഈ വാഹനം സഞ്ചരിച്ചിരുന്നത്.
ഹോളിവുഡ് സിനിമകളില്‍ കാണുന്ന അന്യഗ്രഹ ജീവികളുടെ വാഹനം പോലെയാണ് ഇത് കണ്ടപ്പോള്‍ തനിക്ക് തോന്നിയതെന്നും മൂണര്‍ പറഞ്ഞു. ഇത്തവണ തനിക്ക് ആ പറക്കുംതളികയുടെ അടിഭാഗമാണ് പകര്‍ത്താനായതെന്നും അദ്ദേഹം പറഞ്ഞു.
ആവേശം കൊണ്ട് കുറേ നേരം അതിനെ തന്നെ നിരീക്ഷിച്ചു. എന്നാല്‍ മിനുട്ടുകള്‍ കൊണ്ട് അത് അപ്രത്യക്ഷമായി. എന്നാല്‍ പിന്നെയും അത് പ്രത്യക്ഷപ്പെട്ടു. മേഘങ്ങള്‍ക്കിടയില്‍ നിന്നായിരുന്നു വീണ്ടും വരവ്. ഇത്തവണ അതിനെ കൃത്യമായി കാണാനായി. ഇതൊടെ അന്യഗ്രഹജീവികളും പറക്കുംതളികകളുമൊക്കെ ഉള്ളതാണെന്ന് മനസ്സിലായി.
സ്ഥിരമായി അന്യഗ്രഹജീവികള്‍ നമ്മുടെ ഭൂമിയില്‍ വന്നുപോകാറുണ്ട്. അന്യഗ്രഹജീവികളുടെ സാന്നിധ്യം സത്യമാണ്. ഭൂമിയില്‍ മനുഷ്യര്‍ മാത്രമേ ഉള്ളൂവെന്ന ധാരണ തെറ്റാണെന്നും മൂണര്‍ പറഞ്ഞു. അതേസമയം ഇയാള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ശാസ്ത്രജ്ഞര്‍ ഇതിന് കൃത്യമായ ഉത്തരവും നല്‍കിയിട്ടില്ല.












Click it and Unblock the Notifications