കോടതി കയറി ബട്ടർ ചിക്കൻ; ആരുടെ കൈപ്പുണ്യം?... വിധി അറിയാൻ ഭക്ഷണ പ്രേമികൾ
ചിക്കൻ വിഭവങ്ങൾ ഭൂരിപക്ഷം ആളുകൾക്കും ഇഷ്ടമാണ്. ചിക്കൻ വിഭവങ്ങളിൽ തന്നെ പല പല വെറൈറ്റികളഴുമുണ്ട്. ഫ്രൈഡ് ചിക്കൻ, ചില്ലി, പെപ്പർ, ബട്ടർ ചിക്കൻ അങ്ങനെ പോകുന്നത് നിര. ഇപ്പോൾ ബട്ടർ ചിക്കൻ കോടതി കയറിയിരിക്കുകയാണ്. ബട്ടർ ചിക്കൻ ആരാണ് കണ്ടുപിടിച്ചത് എന്നത് ചൊല്ലയാണ് തർക്കം.
കേസ് ഡൽഹി ഹൈക്കോടതിയൽ എത്തിയിരിക്കുകയാണ്. ഡൽഹിയിലെ പഴക്കമേറിയ പ്രമുഖ റസ്റ്റോറന്റ് ആയ മോത്തി മഹൽ ഡിലക്സാണ് ബട്ടർ ചിക്കന്റെ പാരമ്പര്യം അവകാശപ്പെട്ട് രംഗത്തെത്തിയത്. ഡൽഹിയിലെ തന്നെ മറ്റൊരു പ്രമുഖ റെസ്റ്റോറന്റ് ആയ ദര്യഗഞ്ച് ബട്ടർ ചിക്കന്റെ പാരമ്പര്യം പറഞ്ഞ് പരസ്യം ചെയ്തതിന് പിന്നാലെയാണ് ബട്ടർ ചിക്കൻ കോടതിയിലേക്ക് എത്തിയത്.

ബട്ടർ ചിക്കൻ ആരാണ് കണ്ടുപിടിച്ചത്:
ഡൽഹിയടിലെ മോത്തി മഹലിലാണ് ആദ്യം ബട്ടർ ചിക്കൻ തയ്യാറാക്കിയത് എന്ന് പറയപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മോത്തി മഹവ്‍ 1947 ൽ ഡൽഹിയിലെ ദര്യഗഞ്ചിലാണ് ആരംഭിക്കുന്നത്. തക്കാളി, വെണ്ണ, ക്രീം, മസാലകൾ സുഗന്ഝ വ്യഞ്ജനങ്ങൾ എന്നിവയുടെ ഗ്രേവിയിൽ വേവിച്ച് ചിക്കൻ കഷണങ്ങൾ ചേർത്ത് ബട്ടർ ചിക്കൻ ഇവിടെയാണ് കണ്ടുപിടിച്ചത് എന്നാണ് പറയുന്നത്.
കച്ചവടം നടക്കാതെ ചിക്കൻ നാശമായി പോകുമെന്ന് തോന്നിയപ്പോൾ കടയുടമ കുന്ദൻ ലാൽ ഗുജ്റോൾ തയ്യാറാക്കിയതാണ് ഈ വിഭവമെന്ന് എന്നാണ് മോത്തി മഹൽ കോടതിയെ അറിയിച്ച്. വെണ്ണ ഉള്ള ഗ്രേവിയിൽ ചിക്കൻ ചേർക്കുന്നത് ചിക്കൻ മൃദുവായും ഈർപ്പമുള്ളതുമായി നിലനിർത്താനുള്ള മാർഗം ആയാണ് ബട്ടർ ചിക്കൻ ഉണ്ടാക്കിയത് എന്നാണ് പറയുന്നത്. ഭക്ഷണ പ്രേമികളെ ആകർഷിക്കാൻ മോത്തി മഹലിന്റെ അടുക്കളയിലെ പാചകക്കാരനായ കുന്ദൻ ലാൽ ജഗിയാണ് വിഭവം സൃഷ്ടിച്ചത് എന്നാണ് ദര്യഗഞ്ച് പറയുന്നത്. ദര്യഗഞ്ചിന്റെ സ്ഥാപകരിൽ ഒരാളാണ് ജഗ്ഗിയുടെ അനന്തരാവകാശി.
മോത്തി മഹൽ ബട്ടർ ചിക്കൻ കണ്ടുപിടിച്ചതിനുള്ള അവകാശവാദം മാത്രമല്ല ഉന്നയിക്കുന്നത് ദര്യഗഞ്ച് മറ്റൊരു രീതിയിൽ ഇത് മാറ്റുന്നതിൽ നിന്ന് വിലക്കണമെന്നും പറയുന്നു. എന്തായാലും ഒരുപാട് ആളുകൾ ഇഷ്ടപ്പെടുന്ന ഈ വിഭവം ആർക്കാണ് സ്വന്തമവുക എന്ന് വൈകാതെ തന്നെ അറിയാം.












Click it and Unblock the Notifications