Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനെ 108 തവണ കുത്തിക്കൊലപ്പെടുത്തിയ യുവതിയെ വെറുതെവിട്ട് കോടതി; കാരണം

കാലിഫോർണിയ: കാമുകനെ കുത്തിക്കൊന്ന കേസിൽ യുവതിയെ വെറുതെ വിട്ട് കോടതി. 108 തവണ കുത്തിയാണ് യുവതി കാമുകനെ കൊന്നത്. കാമുകനെ കുത്തിക്കൊല്ലുമ്പോൾ അവൾ "കഞ്ചാവിനാൽ പ്രേരിതമായ മാനസികാവസ്ഥയിൽ ആയിരുന്നുവെന്നും അവളുടെ പ്രവർത്തനങ്ങളിൽ അവൾക്ക് നിയന്ത്രണമില്ലായിരുന്നുവെന്നും കോടതി വിധിച്ചതായി, യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

32 കാരിയായ ബ്രൈൻ സ്പെഷർ, 2018-ൽ ആണ് മയക്കുമരുന്ന് ഉപയോഗിച്ചുള്ള അക്രമത്തിനിടെ ചാഡ് ഒ'മെലിയയെ കുത്തിക്കൊന്നത്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ഇവർ ചെയ്തതെന്നാണ് പറയുന്നത്. ചൊവ്വാഴ്ച, അവൾക്ക് രണ്ട് വർഷത്തെ പ്രൊബേഷൻ ശിക്ഷയും 100 മണിക്കൂർ കമ്മ്യൂണിറ്റി സേവനം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. കാമുകനെ കുത്തുന്ന സമയത്ത് അവൾക്ക് അവളുടെ പ്രവർത്തനങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലെന്ന് വിധിച്ചു.

Court

2018 മെയ് 27 നും 28 നും ഇടയിൽ തൗസൻഡ് ഓക്‌സിലെ ചാഡ് ഒമേലിയയുടെ അപ്പാർട്ട്‌മെന്റിൽ ആണ് സംഭവം. ദമ്പതികൾ ഒരുമിച്ച് കഞ്ചാവ് വലിച്ചിരുന്നു. ഇതിന് ശേഷം ആണ് ഏകദേശം 108 തവണ അക്കൗണ്ടന്റായ ഒ'മെലിയയെ സ്പെഷർ മാരകമായി കുത്തിയതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.

"സ്‌പെഷറിന് കഞ്ചാവിനോട് പ്രതികൂല പ്രതികരണം ഉണ്ടായിരുന്നു, കൂടാതെ വിദഗ്ധർ കഞ്ചാവ്-ഇൻഡ്യൂസ്ഡ് സൈക്കോട്ടിക് ഡിസോർഡർ എന്ന്
വിളിക്കുന്ന അസുഖം അനുഭവിക്കുകയും ചെയ്തിരുന്നു, " എന്നാണ് പറയുന്നു. ആ സൈക്കോട്ടിക് എപ്പിസോഡിനിടെ യുവതി കാമുകനെ കുത്തുകയായിരുന്നു. 26 വയസ്സായിരുന്നു.

പോലീസെത്തുമ്പോഴും യുവതിയുടെ കയ്യിൽ കത്തിയുണ്ടായിരുന്നു. പോലീസിനെ കണ്ടപ്പോൾ യുവതി സ്വന്തം കഴുത്തിൽ കത്തിവെച്ചു. പോലീസ് യുവതിയുടെ കയ്യിൽ നിന്ന് വാങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു കഴുത്തിൽ യുവതി കത്തി വെച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ കാമുകൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

യുവതിക്ക് പരിചയമില്ലാത്ത പുക വലിക്കാൻ കൊടുത്തുവെന്നും ആദ്യം വലിച്ച ശേഷവം ഒരിക്കൽ കൂടി വലിക്കാൻ യുവതിയെ ഒ'മെലിയ നിർബന്ധിച്ചെന്നു കോടതി മുറിയിൽ, സ്പെഷറുടെ അഭിഭാഷകർ വാദിച്ചു. കാലിഫോർണിയ സ്റ്റേറ്റിലെ കഞ്ചാവ് വലിക്കുന്ന എല്ലാവർക്കും ആരെയെങ്കിലും കൊല്ലാനുള്ള ലൈസൻസ് അദ്ദേഹം നൽകിയിട്ടുണ്ടോ എന്ന് ഇരയുടെ പിതാവ് സീൻ ഒമേലിയ പറഞ്ഞു.

എന്നാൽ വിധിയിൽ സന്തോഷമുണ്ടെന്ന് യുവതിയുടെ അഭിഭാഷകൻ ബോബ് ഷ്വാർട്സ് പറഞ്ഞു. ജഡ്ജ് ശരിയായതും ധീരവുമായ കാര്യം ചെയ്തവെന്ന് ഷ്വാർട്സ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+