പതുങ്ങി വന്നത് മൂന്ന് കള്ളന്മാർ; വീടിനകത്തേക്ക് കയറാൻ അനുവദിക്കാതെ പൊരുതിജയിച്ച് യുവതി
പഞ്ചാബിലെ അമൃതസറിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മൻദീപ് കൗർ എന്ന യുവതി തൻ്റെ വസതിയിൽ നടന്ന മോഷണശ്രമം പരാജയപ്പെടുത്തുകയായിരുന്നു. മൻദീപ് കൗറിന്റെ ഭർത്താവ് പുറത്തുപോയിരിക്കുകയായിരുന്നു. ഈ സമയത്താണ് മുഖംമൂടി ധരിച്ച മൂന്ന് കള്ളന്മാർ വീടിന്റെ പരിസരത്ത് എത്തിയത്.
കള്ളന്മാർ വീട്ടിനകത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ മൻദീപ് കൗർ കൃത്യമസയത്ത് ഇടപെടൽ നടത്തി. വീടിന് പരിസരത്ത് കള്ളന്മാർ നിൽക്കുന്നത് കണ്ട മൻദീപ് കൗർ അവർ വീടിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തുകയായിരുന്നു. പ്രധാന വാതിൽ തുറക്കാൻ കള്ളന്മാർ ശ്രമിച്ചെങ്കിലും മൻദീപ് കൗർ ബലം ഉപയോഗിച്ച് തടയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മൻദീപിന്റെ ശക്തമായ പ്രതിരോധം മറികടക്കാൻ കള്ളന്മാർക്ക് സാധിച്ചില്ല. ഒടുവിൽ കള്ളന്മാർ മടങ്ങിപ്പോവുകയായിരുന്നു. ബലം പ്രയോഗിച്ച് വാതിൽ അടച്ച ശേഷം മൻദീപ് ഫോൺ ചെയ്യുന്നത് കാണാം. നടന്ന സംഭവം മൻദീപ് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് വനിതാ പോലീസ് ഓഫീസർ എ കെ സോഹിയയുടെ നേതൃത്വത്തിൽ പോലീസുകാർ അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കള എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.












Click it and Unblock the Notifications