Viral Video: ആകാശത്ത് വിമാനത്തിലിരുന്ന് ചന്ദ്രയാനെ കണ്ട് യാത്രക്കാർ; ആകാശദൃശ്യം വൈറൽ
ഇന്ത്യയെ സംബന്ധിച്ച് അഭിമാനദിവസമായിരുന്ന ജൂലായ് 15. കഴിഞ്ഞ ദിവസമാണ് ഇന്ത്യ ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. ഉച്ചയ്ക്ക് 2. 35 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ നിശ്ചയിച്ച പ്രകാരം ഭൂമിയുടെ ഭ്രമണ പഥത്തിൽ ചന്ദ്രയാൻ 3 പേടകം വിജയകരമായി സ്ഥാപിച്ചതായി ഐഎസ്ആർഒ മേധാവി അറിയിച്ചിരുന്നു.
രാജ്യത്തിന്റെ സ്വപ്‌നങ്ങളുപം പ്രതീക്ഷകളും കുതിച്ചുയരുന്ന കാഴ്ച ടെലിവിശഷനിലൂടെയും നേരിട്ടുമൊക്കെ കണ്ടത് നിരവധിപേരായിരുന്നു, എന്നാൽ ചന്ദ്രരയാന്റെ ആകാശ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയിയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
ഇൻഡിഗോയുടെ ചെന്നൈ- ധാക്ക വിമാനത്തിലെ യാത്രക്കാർക്കാണ് ചന്ദ്രായൻ ആകാശത്തിലൂടെ കുതിച്ചുയരുന്നത് കാണാൻ സാധിച്ചത്. വിമാനത്തിന്റെ വിൻഡോയിലൂടെ ആ മനോഹര കാഴ്ച നേരിട്ട് കാണാൻ യാത്രക്കാർകക്ക് സാധിച്ചു.
പൈലറ്റ് അറിയിച്ചതിനെ തുടർന്നാണ് വിമാന യാത്രക്കാർ ആ ദൃശ്യം കണ്ടത്. ദ ചൈന്നൈ സ്‌കൈസ് എന്ന ട്വിറ്ററിർ പേജിലാണ് ഈ ദൃശ്യം പങ്കുവെച്ചത്. അതേ സമയം തന്നെ ചന്ദ്രയാൻ-3 കുതിക്കുന്നതും ആകാശത്തിലൂടെ വിമാനം പറക്കുന്നതും താഴെ നിന്ന് മറ്റൊരാൾ വീഡിയോയിൽ പകർത്തിയിരുന്നു. ഈ വീഡയോയും പങ്കുവെച്ചിട്ടുണ്ട്.

ചന്ദ്രയാൻ 2ന്റെ തുടർച്ചയാണ് ചന്ദ്രയാൻ 3. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഓഗസ്റ്റ് 23 ഓടെ ചന്ദ്രയാൻ പേടകം ചന്ദ്രനിൽ ഇറക്കാനാകുമെന്നാണ് ഐഎസ്ആർ ഒ കണക്കു കൂട്ടുന്നത്.
ലാൻഡിംഗ് സുരക്ഷിതമായാൽ റഷ്യ,യുഎസ്എ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ചന്ദ്രയാൻ 2 തകർന്നപ്പോൾ തകർന്നുപോയ സ്വപ്നം ചന്ദ്രയാൻ 3 ലൂടെ സഫലമാക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ഐ എസ്ആർ ഒ. ചന്ദ്രയാൻ 2 2019 സെപ്റ്റംബർ 7ന് പുലർച്ചെ 1. 53 ന് സോഫ്റ്റ് ലാൻഡിംഗിന് വെറും 3 മിനിട്ട് ബാക്കി ഉള്ളപ്പോഴാണ് പരാജയപ്പെടുന്നത്.
ചന്ദ്രോപരിതലത്തിലേക്ക് സുരക്ഷിതമായി ഇറക്കുന്നതിനിടെ വേഗം നിയന്ത്രിക്കുന്നതിലെ പാളിച്ച കൊണ്ട് ലാൻഡർ ഇടിച്ച് ഇറങ്ങുകയായിരുന്നു.
വിമാനത്തിൽ നിന്ന് പകർത്തിയ ചന്ദ്രയാൻ 3 ന്റെ ആകാശ ദൃശ്യം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications