ഗാനമേളാ ട്രൂപ്പിനൊപ്പം മമ്മൂട്ടി ചിത്രത്തിലെ ഹിറ്റ് ഗാനം പാടി ചാണ്ടി ഉമ്മൻ; വീഡിയോ വൈറൽ
ഗാനമേള സംഘത്തിനൊപ്പം ഒരു രാഷ്ട്രീയക്കാരൻ അടിപൊളിയായി പാട്ട് പാടുന്ന രംഗം ഒന്ന് ആലോചിച്ചുനോക്കിക്കേ, കുറച്ച് കൗതുകം തോന്നുമല്ല, വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ടാകും. എന്നാൽ അടിപൊളിയായി പാട്ടുപാടുന്ന രാഷ്ട്രീയക്കാരെ കണ്ടത് കുറവായിരിക്കും.
പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഗാന മേള ട്രൂപ്പിനാെപ്പം വേദിയിൽ ആസ്വദിച്ച് പാട്ടു പാടുന്ന ചാണ്ടി ഉമ്മനെ വീഡിയോയിൽ കാണാം. മീനടം മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിലെ പെരുന്നാൾ ദിനത്തിലായിരുന്നു ചാണ്ടി ഉമ്മൻ പാട്ട് പാടിയത്.

പെരുന്നാളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം എൽ എ. പ്രദേശവാസികൾ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വേദിയിൽ കയറി പാടുകയായിരുന്നു. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന അഴകിയ രാവണൻ സിനിമയിലെ പാട്ടായിരുന്നു ചാണ്ടി ഉമ്മൻപാടിയത്. പെരുന്നാലിന് ഗനാമേള അവതരിപ്പിക്കാനെത്തിയ കൊച്ചിൻ നവദർശൻ ട്രൂപ്പിലെ അംഗങ്ങൾ ചാണ്ടി ഉമ്മൻ ആലപിക്കുമ്പോൾ ഈണമിട്ട് കൂടെ ചേർന്നു.
ചാണ്ടി ഉമ്മൻ പാടുമ്പോൾ കാണികളും നല്ല പിന്തുണ അദ്ദേഹത്തിന് നൽകി. ചാണ്ടി ഉമ്മൻ പാട്ട് പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ഇത്രയും നല്ലൊരു പാട്ടുകാരൻ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നോ എന്നാണ് ചിസ കമന്റുകൾ.
വൈറൽ വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം












Click it and Unblock the Notifications