6 വ്യാജ മാട്രിമോണിയൽ സൈറ്റുകൾ, വധുവിന്റെ വേഷം കെട്ടാനും ആളുകൾ, യുവാവ് പറ്റിച്ചത് 500 പേരെ; ലക്ഷങ്ങൾ തട്ടി
ബിലാസ്പൂർ: വ്യാജ മാട്രിമോണിയൽ സൈറ്റ് വഴി യുവാവ് പറ്റിച്ചത് 500 പേരെ. .ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ആണ് സംഭവം. ഹരീഷ് ഭരദ്വാജ് എന്ന ആളാണ് ഇന്ത്യയിലുടനീളമുള്ള 500 ഓളം വ്യക്തികളെ പറ്റിച്ചത്. ഭരദ്വാജ്, പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ഹരീഷ് തന്ത്രപൂർവമാണ് തട്ടിപ്പ് നടത്തിയത്.
ഇന്ത്യൻ റോയൽ മാട്രിമോണി, സെർച്ച് റിഷ്‌തേ, ഡ്രീം പാർട്‌ണർ ഇന്ത്യ, 7 ഫെറെ മാട്രിമോണി, സംഗം വിവാഹ്, മൈ ഷാദി പ്ലാനർ എന്നിങ്ങനെ ആറ് വ്യാജ മാട്രിമോണിയൽ വെബ്‌സൈറ്റുകൾ സമർത്ഥമായി നിർമ്മിച്ചായിരുന്നു യുവാവിന്റെ തട്ടിപ്പ്. വൻതുക തട്ടുകയും ചെയ്തു. ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത സ്ത്രീകളുടെ പ്രൊഫൈൽ ഉണ്ടാക്കിയാണ് തട്ടിപ്പ്.

ആദ്യം സോഷ്യൽ മീഡിയ പരസ്യങ്ങൾ കണ്ടുവരുന്നവരെ കൂടുതൽ കാര്യങ്ങൾ പറയാനെന്ന രീതിയിൽ വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെടും. ഇയാളുടെ കോൾ സെൻ്റർ ജീവനക്കാർ, വ്യാജ പ്രൊഫൈലുകളും വിവരങ്ങളും പങ്കിടും. ഫീസ്, ഹോട്ടൽ റിസർവേഷനുകൾ, മംഗളസൂത്ര പോലുള്ള ആഭരണങ്ങൾ, മറ്റ് ആചാരപരമായ ചെലവുകൾ എന്നിവ ഉൾപ്പെടെ വിവാഹവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി വൻതുകയാണ് ആവശ്യപ്പെടാറുള്ളത്.
ബിലാസ്പൂരിൽ നിന്ന് പ്രവർത്തിക്കുന്ന ഭരദ്വാജ്, അലിഗഡ്, വാരണാസി, ബിലാസ്പൂർ എന്നിവിടങ്ങളിലെ കോൾ സെൻ്ററുകൾ കൈകാര്യം ചെയ്തിരുന്ന കൂട്ടാളികളോടൊപ്പം ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത്. വ്യാജ വെബ്‌സൈറ്റുകളിലൊന്നായ സംഗം വിവാഹ മാട്രിമോണിയിൽ രജ്സ്ട്രർ ചെയ്ത് 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഭോപ്പാലിൽ നിന്നുള്ള 47 കാരൻ്റെ പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്.
സൈബർ ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് മരവിപ്പിച്ച ബാങ്ക് അക്കൗണ്ട് കണ്ടെത്തുന്നതിലേക്ക് നയിച്ചു, ഭോപ്പാലിൽ ഈ അക്കൗണ്ട് വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിനിടെ ഭരദ്വാജ് അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ, ഇയാൾ കുറ്റം സമ്മതിച്ചു. ഇയാളുടെ കയ്യിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ അധികൃതർ പിടിച്ചെടുത്തു.
ടെലികോളർമാർക്ക് 8,000 രൂപ മുതൽ 10,000 രൂപ വരെ ശമ്പളം നൽകിയാണ് ഇയാൾ കൂടെനിർത്തിയത്. ഇവർ വധുക്കളായും അഭിനയിച്ചിരുന്നു. ഓരോ ഇരയിൽ നിന്നും 1.5 ലക്ഷം രൂപ വരെ തട്ടിയെടുത്തിട്ടുണ്ട്.












Click it and Unblock the Notifications